സഹായം Reading Problems? Click here


ചാമ്പ്യൻമാർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വർഷങ്ങളായി സബ്ജില്ല ജില്ല ശാസ്ത്രമേളകളിൽ കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്കൂൾ മികച്ച വിജയം കൈവരിക്കുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലെ നിറസാന്നിധ്യമാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം.2008-2009 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിലെ വൃന്ദലക്ഷമി എം.എസ്,സിസ്മി.കെ.ബി എന്നീ വിദ്യാർത്ഥിനികൾ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുകയും ദേശീയ ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. Science.jpg
2009-10 അധ്യയന വർഷത്തിൽ വയനാട് ജില്ലാ ശാസ്ത്ര മേളയിൽ കണിയാമ്പറ്റ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ ചാമ്പ്യൻമാരായി. വർക്കിംഗ്മോഡൽ ,സ്റ്റിൽ മോഡൽ.പ്രോജക്ട് എന്നിവയിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ശാസ്ത്ര മേളയിൽ പങ്കെടുക്കുകയും 'എ' ഗ്രേഡ് നേടുകയും ചെയ്തു.സ്റ്റിൽ മോഡലിൽ നാലാം സ്ഥാനം നേടി ദേശീയ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹത നേടി.വിജയികളായ അജിത് എം.എം, അഖിൽ എ.ബി എന്നിവർ 2010 NOVEMBER 27-30 വരെ രാജസ്ഥാനിലെ ജെയ്പൂരിൽ നടക്കുന്ന ദേശീയ ശാസ്തമേളയ്ക്കുള്ള തയ്യാറെടുപ്പിലാണ്.


"https://schoolwiki.in/index.php?title=ചാമ്പ്യൻമാർ&oldid=392453" എന്ന താളിൽനിന്ന് ശേഖരിച്ചത്