തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി

20:28, 5 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tvhs32023 (സംവാദം | സംഭാവനകൾ)
തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി
വിലാസം
മുട്ടപ്പള്ളി

മുട്ടപ്പള്ളി പി.ഒ,
എരുമേലി
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം13 - 07 - 1982
വിവരങ്ങൾ
ഫോൺ04828254530
ഇമെയിൽtvhsmuttappally@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്'''32023''' (32023 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കോട്ടയം'''
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻശ്രീമതി മിനി C.G.
അവസാനം തിരുത്തിയത്
05-10-2020Tvhs32023


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




      കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്   ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    തിരുവള്ളുവർ ഹൈസ്കൂൾ  സ്ഥിതി ചെയ്യുന്നത്.


ചരിത്രം

തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. സാമൂഹ്യ നവോത്ഥാനത്തിൽ വിദ്യാലയങ്ങൾക്കുള്ള പങ്കിന്റെ ഗൗരവം മനസിലാക്കി ദീർഘദർശിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീ.ചെമ്പൻ വർക്കിയുടെ നേതൃത്വത്തിൽ 1969ൽ ഡോ.അംബേദ്ക്കർ മെമ്മോറിയൽup സ്കൂൾ നിലവിൽ വന്നു. UP സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമായി 1982ൽ മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദി ദ്രാവിഡ സംസ്കൃതിയിലെ പണ്ഡിത ശ്രേഷ്ഠനും മുനിവര്യനും തിരുക്കുറലിന്റെ ഉപജ്ഞാതാവുമായിരുന്ന തിരുവള്ളുവരുടെ നാമത്തിൽ ഒരു ഹൈസ്കൂൾ സ്ഥാപിച്ചു.1982 മാർച്ച് 24ന് ഹരിജന ക്ഷേമ ഡയറക്ടർ ശ്രീ.പി.കെ ശിവാനന്ദൻ IAS ശിലാസ്ഥാപനം നടത്തി. ആ വർഷം ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ കുട്ടൻ ആദ്യബെൽ അടിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ എട്ടാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്.തുടർന്ന് 9,10 ക്ലാസുകൾ കൂടി ആരംഭിച്ചു.ആദ്യ മാനേജർ ശ്രീ P.K. കുഞ്ഞുമോനും, ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോസഫും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, ക്ലാസ് ലൈബ്രറികൾ, വിശാലമായ കളിസ്ഥലം, 50000 ലിറ്റ൪ സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണി, ഗേൾസ് ഫ്രെണ്ട് ലി ടോയ് ലറ്റ്, കൃഷിത്തോട്ടങ്ങൾ, കുട്ടികൾക്ക് വാഹനസൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ.
  2. വിദ്യാരംഗം കലാ സാഹിത്യ വേദി..
  3. സോഷ്യൽ സയൻസ് ക്ലബ്ബ്.
  4. പരിസ്ഥിതി ക്ലബ്ബ്.
  5. സയൻസ് ക്ലബ്ബ്.
  6. ഇംഗ്ലീഷ് ക്ലബ്ബ്
  7. ഗണിത ക്ലബ്ബ്..
  8. ഐ റ്റി ക്ലബ്ബ്
  9. ഹെൽത്ത് ക്ലബ്ബ്
  10. ഔഷധസസ്യ തോട്ടം
  11. പച്ചക്കറിത്തോട്ടം
  12. അക്ഷരക്കളരി
  13. നേർക്കാഴ്ച

നേട്ടങ്ങൾ

അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017.

മാനേജ് മെന്റ്

മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯

മുൻ സാരഥികൾ

വ൪ഷം മുൻ പ്രധാനാദ്ധ്യാപകർ
1982-1984 തോമസ് ജോസഫ്
1984-1985 പി.വി രാമൻ
1985-1999 സി.എസ്.തോമസ്
1999-2004 സി.അച്ചമ്മ
2004-2011 തോമസ് ജോസഫ്
2011 -2019 ഉഷ എസ് നായർ

അധ്യാപക അനധ്യാപക ജീവനക്കാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, മെഡിക്കൽ കോളേജ് കോട്ടയം)

വഴികാട്ടി