എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി
{{prettyurl|M.T.L.P.S.KOMPANKERY
| എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി | |
|---|---|
| വിലാസം | |
കൊമ്പങ്കേരി കൊമ്പങ്കേരി,നിരണം സെൻട്രൽ.പി.ഒ,തിരുവല്ല , 689621 | |
| സ്ഥാപിതം | 01 - 06 - 1903 |
| വിവരങ്ങൾ | |
| ഫോൺ | 9447757822 (H.M), |
| ഇമെയിൽ | mtlpskompankerry@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37221 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോൺ.പി.ജോൺ |
| അവസാനം തിരുത്തിയത് | |
| 30-09-2020 | Mtlpskompankerry |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
==ചരിത്രം==ആമുഖം
ജാതിവ്യത്യാസവും അയിത്തവും മൂലം വിദ്യാഭ്യസം ലഭിക്കാതെ അന്യപ്പെട്ടിരിക്കുന്നവർക്കും, അറിവിന്റെ പ്രകാശം ലഭ്യമാകത്തക്കവണ്ണം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ മലങ്കരമാർത്തോമ്മാസുറിയാനിസഭ ആഹ്വാനം നല്കി. 19-ാംനൂറ്റാണ്ടിന്റെ ആരംഭകാലത്ത് സഭയിൽ ഉണ്ടായ ഈ ആഹ്വാനവും,നാടിന്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ സഭാജനങ്ങൾ ഇതാനായി മുന്നിട്ടിറങ്ങി. പള്ളി പണിയാനും, പുതുക്കിപണിയാനും കുരുതിയ സാധനങ്ങളും വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങളായി മാറി.ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ പലഗ്രാമങ്ങളിലും വിദ്യലയങ്ങളുയർന്നു.കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ന്റെയും സ്ഥാപനത്തിനു നിദാനമായതും സഭയിൽ ഉണ്ടായ ഈ ആഹ്വാനമായിരുന്നു.സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലം അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു നാടിനു വിദ്യയുടെവെളിച്ചമായാണ് കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ഉദിച്ചുയർന്നത്.
1903-ൽ ഒരു കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത്.1905-ൽ രണ്ടുക്ളാസുളള ഒരു സ്കൂളായി ഇപ്പോഴത്തെ സ്ഥലത്തു തന്നെ ഒരു മുള ഷെഡ്ഢിൽ ആരംഭിച്ചു.തിരുവതാംകൂർ ഗവൺമെന്റിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസനിയമപ്രകാരം ഗ്രാന്റുലഭിക്കുന്നതിനു ഉറപ്പുള്ളകെട്ടിടം ആവശ്യമായിവന്നു.1907-ൽ വിദേശ മിഷനറിയായ നിക്കോൾസൺ മദാമ്മ നൽകിയ സംഭാവനകൊണ്ട് ഉറപ്പുള്ള ഒരു ഷെഡ്ഢുണ്ടാക്കി,4-ാം ക്ലാസ് വരെയുള്ള ഒരു സ്കൂളായി ഉയർത്തി. ആദ്യ ഹെഡ് മാസ്റ്റർ പിൽകാലത്ത് മാർത്തോമ്മാസഭയിലെ ഒരു സുവിശേഷപ്രവര്ത്തകനും, കശ്ശീശായുമായിത്തീർന്ന പട്ടമുക്കിൽ ശ്രീ.പി.ജെ.ജോൺ ആയിരുന്നു. സഭാംഗമായിരുന്ന കുറുച്ചിയേത്തു വട്ടടിയിൽ ശ്രീ.കോരുള കോരുളയുടെ ഉടമസ്ഥതയിലും,മാനേജ് മെന്റിലും ആയിരുന്ന സ്കൂൾ, പ്രാത്ഥനായോഗം ഏറ്റെടുക്കുകയും പ്രാത്ഥനായോഗ പ്രതിനിധിയായി കുന്നിപ്പറമ്പിൽ ശ്രി.ഇടിക്കുള ഏബ്രഹാമിനെ മാനേജരായി നിയമിക്കുകയും ചെയ്തു. 1914-ൽ സ്കൂൾ കെട്ടിടം പൊളിച്ചു ബലപ്പെടുത്തിപ്പണിതു. 1928-ൽ കെട്ടിടത്തിനു ബലക്കുറവെന്നു റിപ്പോർട്ടു ലഭിച്ചതിനാൽ ഇപ്പോഴത്തെനിലയിൽ ഒരു സ്ഥിരം കെട്ടിടം പൊതുജനങ്ങളുടെയും അദ്ധ്യാപകരുടെയുംസംഭാവനയാൽ പണികഴിപ്പിച്ചു. ഇത് 4വശവും കെട്ടിയടച്ചതും,തറ സിമന്റിട്ടതും,മേൽക്കൂര ഓടുമേഞ്ഞതും ആയിരുന്നു.മുൻവശം 4അടി വീതിയിൽ ഒരു വരാന്തയും,ഉൾഭാഗം 72 അടി നീളവും,18 അടി വീതിയും ഉള്ളതും, 4 ക്ളാസ്സുകൾ നടക്കുന്ന ക്രമീകരണത്തോടുകൂടിയതും ആയിരുന്നു. പ്രാത്ഥനായോഗത്തിന്റെ തീരുമാനപ്രകാരം സ്കൂളിന്റെ മാനേജുമെന്റും,ഉടമസ്ഥാവകാശവും നിരുപാധികം മാർത്തോമ്മാ സമുദായത്തിനു വിട്ടുകൊടുത്തു.സഭയുടെ നിയന്ത്രണത്തിലായ സ്കൂളിന്റെ മാനേജുമെന്റ് ആദ്യകാലങ്ങളിൽ മാർത്തോമ്മാ മെത്രാപ്പോലീത്തയിൽ നിക്ഷിപ്തമായിരുന്നു.അതിനുശേഷം സഭാസെക്രട്ടറിയോ,സഭാകൗൺസിൽ നിശ്ചയിക്കുന്ന ആളോ ആണ് മാനേജരായി ചുമതല വഹിച്ചിരുന്നത്.സഭയുടെ വിദ്യാഭ്യാസ നയം നിജപ്പെടുത്തുന്നതിനും, സ്കൂളുകളുടെ ഭരണകാര്യങ്ങളിൽ ഐക്യരൂപ്യം വരുത്തി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമായി സഭയും സഭയുടെ സംഘടനകളും,ഇടവകകളും നടത്തുന്ന സ്കൂളുകളെ ഉൾപ്പെടുത്തി 1946-ൽ എജ്യൂക്കേഷണൽ അസോസിയേഷൻ രൂപികരിച്ചു.1959-ൽ സ്കൂളുകളുടെ നടത്തിപ്പും പ്രവർത്തനവും ഭരണപരമായ കാര്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സ്കൂളുകളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കി ഒരു കോർപ്പറേറ്റ് മാനേജുമെന്റ് രൂപികരിച്ചു. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ്മാ &ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജുമെന്റിൽ ഉൾപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* |