എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:21, 30 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (എം. ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട് എന്ന താൾ [[എം.ജി....)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവത്തിന്റെ സ്വന്തം നാട്

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം ഇന്നിപ്പോൾ ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമായതിനാൽ നമുക്ക് ആശ്വസിക്കാം. ലോക രാഷ്ട്രങ്ങളിൽ എല്ലാം തന്നെ വൈദ്യശാസ്ത്രരംഗത്ത് അതീവ പുരോഗതി കൈവരിച്ച ഈ കാലഘട്ടത്തിൽ ചെറിയ ഒരു വൈറസ് ഈ ലോകം തന്നെ കീഴടക്കികൊണ്ടു ഇരിക്കുന്നതു ലോകരാഷ്ട്രങ്ങൾക്കു ദയനീയമായി നോക്കി നിൽക്കാനേ കഴിയുന്നുള്ളു ചൈനയിലും, ഇറ്റലിയിലും, അമേരിക്കയിലും ഒക്കെ അനേകം ജീവനുകൾ പൊലിഞ്ഞു പോകുന്ന വാർത്ത ദ്രശ്യ മാധ്യമങ്ങളിലൂടെ മറ്റും നമുക്ക് അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. മറ്റു പലതിനെയും അതി ജീവിച്ച നമ്മൾ മറ്റുള്ളവർക്കും മാതൃക ആയിരിക്കുന്നു. സാമൂഹ്യ അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, "നമ്മൾ എവിടെയാണോ അവിടെ തന്നെ നിൽക്കുക" എന്ന സർക്കാരിന്റെ ആഹ്വാനം അനുസരിക്കുക,വളരെ അത്യാവശ്യ സമയങ്ങളിൽ മാത്രം ആശുപത്രികളിൽ പോകാവുന്നതും, സേവനരംഗത്തു പ്രവർത്തിക്കുന്നവർക്ക് തക്കതായ പ്രോത്സാഹനവും പിന്തുണയും നൽകുക, നമ്മുടെ വീടും പരിസരങ്ങളും ആണു വിമുക്തമാക്കുക. ഈ വൈറസിനെ ഭയത്തോടുകൂടിയല്ല കാണേണ്ടത് അതീവജാഗ്രതയോടു കൂടി നേരിടുകയാണ് വേണ്ടത്. ആരോഗ്യകരമായ ഒരു നല്ല നാളേക്ക് വേണ്ടി ഈ അതിജീവനത്തിന്റെ നാളിൽ ഒത്തൊരുമയോടെ നിന്ന് കോവിഡ് 19 നെ ഈ ട്വന്റി ട്വന്റി യിൽ തന്നെ ഈ ലോകത്തിൽ നിന്ന് പറഞ്ഞയക്കാം. എല്ലാവരും സുരക്ഷിതരായി സന്തോഷത്തോടെ ഈ ലോകത്തു ജീവിക്കാൻ കഴിയട്ടെ

ഹാനോക്ക് ജോഷ്വാ മാത്യു
5 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - ലേഖനം