ജി.എം.എൽ.പി.എസ്. പള്ളിക്കര
ജി.എം.എൽ.പി.എസ്. പള്ളിക്കര | |
---|---|
വിലാസം | |
പള്ളിക്കര നന്നംമുക്ക് പി ഒ, പള്ളിക്കര, മലപ്പുറം , 679575 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 9446487671 |
ഇമെയിൽ | gmlpspallikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19220 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനതകുമാരി വി |
അവസാനം തിരുത്തിയത് | |
29-09-2020 | Binduramakrishnan |
ചരിത്രം
പള്ളിക്കര
ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന കൈമാറി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലിന്റെ മികവു അനുദിനം വളരുന്നു.പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച്ച വെയ്ക്കുന്നത്.വാർഷികാഘോഷം നാടിന്റെ ഉത്സവമായി ആഘോഷിക്കുന്നു .അറിവിന്റെ ആദ്യാക്ഷരം ലഭ്യമാക്കുന്ന ഈ സരസ്വതീക്ഷേത്രം എല്ലാ സൗകര്യങ്ങളോടും കൂടി നമ്മുടെ ഗ്രാമത്തിന്റെ കെടാവിളക്കായി എന്നും നിലനിൽക്കും.
ഭൗതികസൗകര്യങ്ങള്‍
ക്ലാസ് മുറികൾ- സ്വന്തം(2) വാടക(4),ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഇല്ലാ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 1,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട്,വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഇല്ലാ,കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.
നേർക്കാഴ്ച
-
ABHINAV C B, STD 3
-
MILAN P AJEESH, STD 1
-
RAYYA K A, STD 1
-
RAYYA K A, STD 1