സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cnnglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ

ഒരു ഗ്രാമത്തിൽ പാവപ്പെട്ടവരായ ഒരു അമ്മയും മകനും താമസിച്ചിരുന്നു. അവർക്ക് പട്ടിണിയായിരുന്നു എന്നും. ആ കുഞ്ഞിന്റെ അമ്മ മറ്റുള്ളവരുടെ വീട്ടിൽ പോയി ജോലികൾ ചെയ്താണ് ആ കുടുംബത്തെ നടത്തിക്കൊണ്ടു പോയത്. പണക്കാരായ കുട്ടികൾ സ്കൂളിൽ പോകുന്നത് കണ്ടു അവൻ വിക്ഷമിക്കുവാൻ തുടങ്ങി. അവന്റെ അമ്മ അവനെ ഒരു സ്കൂളിൽ ചേർത്തി. എന്നാൽ ദാരിദ്ര്യം കാരണം അവന് സ്കൂളിൽ തുടരാൻ സാധിച്ചില്ല. അവന്റെ പഠിക്കാനുള്ള ആഗ്രഹം കണ്ട് പ്രധാനധ്യാപകൻ സൗജന്യമായി പഠിക്കാനുള്ള സൗകര്യങ്ങളൊരുക്കി. അങ്ങനെ അവൻ പഠിച്ച് വലുതായി വലിയ ഉദ്യോഗസ്ഥനായി. കുറെ നാളുകൾക്കു ശേഷം അവൻ പ്രധാന അധ്യാപകനെ കാണുകയും നന്ദി പറയുകയും ചെയ്തു. അവൻ അവനെപ്പോലെ പട്ടിണിക്കാരായ എല്ലാവരെയും സഹായിക്കുകയും ചെയ്തു.
ഗുണപാഠം :നമുക്ക് ഒരാളെ ഒരു ചെറിയ രീതിയിലെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ മടിക്കാതെ നമ്മൾ അത് ചെയ്യണം.

അദ്വൈക എൻ. എസ്
3 ബി സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ