എസ് ഡി വി ജി യു പി എസ് നീർക്കുന്നം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ.ഇത് സർക്കാർ വിദ്യാലയമാണ്.
എസ് ഡി വി ജി യു പി എസ് നീർക്കുന്നം | |
---|---|
വിലാസം | |
വണ്ടാനം വണ്ടാനംപി.ഒ, , 688005 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 4772283496 |
ഇമെയിൽ | sdvgups@gmail.com |
വെബ്‍സൈറ്റ് | sdvgups.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35338 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധുകുമാ൪ |
അവസാനം തിരുത്തിയത് | |
25-09-2020 | Sdvgups |
ചരിത്രം
ശ്രീദേവി വിലാസം ഗവ : അപ്പർ പ്രൈമറി സ്‌കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക ഗവ വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്‌കൂൾ. ഹാസ്യ സാമ്രാട് കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശം. കഥാ കേരളത്തട്ടിന്റെ ചക്രവർത്തി തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിത്യ സപര്യയ്ക്ക് രംഗവേദി ഒരുക്കിയ ദേശം. വായനാ സംസ്കാരത്തിന്റെ കുലപതി പി.എൻ പണിക്കർക്ക് കർമ്മ വേദി ഒരുക്കിയ മന. ഇവ്വിധം സാംസ്കാരിക സമ്പന്നതയുടെ വിളനിലമായ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. വടക്ക് കുറവൻതോട് മുതൽ തെക്ക് കാക്കാഴം വരെയുള്ള ദേശത്തിന്റെ മക്കളാണ് ഈ പാഠശാലയുടെ പടി കടന്നെത്തുന്നത് . പടിഞ്ഞാറ് ലക്ഷദ്വീപ് കടലും കിഴക്ക് പൂക്കൈത ആറും അതിരിടുന്ന ഈ കരയിലെ കാർഷിക മേഖലയിലും, മത്സ്യബന്ധന മേഖലയിലും, നിർമാണ മേഖലയിലും പണിയെടുക്കുന്ന തികച്ചും സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നത് . ഈ നാട്ടിന്റെ സാംസ്കാരിക സ്പന്ദനങ്ങൾക്ക് ദിശാ ബോധം നൽകിക്കൊണ്ട് ഈ സ്ഥാപനം 84 വർഷം പിന്നിടുകയാണ് . കൊല്ലവർഷം 1107 ഇടവമാസം 3 -)൦ തീയതി (എ.ഡി.1932)മാടവന വീട്ടിൽ ശ്രീ പരമേശ്വരകുറുപ്പിന്റെ ഭരണ സാരഥ്യത്തിൽ ശ്രീദേവി വിലാസം ലോവർ പ്രൈമറി സ്‌കൂൾ എന്ന പേരിൽ സ്വകാര്യ വിദ്യാലയമായാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.അദ്ദേഹത്തിന്റെ മരണശേഷം ശ്രീരാമകൃഷ്ണകുറുപ്പ് വിദ്യാലയ നടത്തിപ്പിന് നേതൃത്വം നൽകി.പ്രാരംഭദശയിൽ തന്നെ പ്രേദേശത്തിന്റെ മതേതര സംസ്കാരത്തിന് ശക്തി പകരുന്ന തരത്തിലായിരുന്നു സ്‌കൂളിന്റെ പ്രവർത്തനം .1977 -ൽ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റിനു വിട്ടുകൊടുത്തു.1980 -ൽ യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രവർത്തനമാരംഭിക്കുന്ന ഘട്ടത്തിൽ സ്‌കൂളിന്റെ മുൻഭാഗത്ത് കാണുന്ന പ്രധാന കെട്ടിടവും ഒരു ഓല ഷെഡുമായിരുന്നു ഭൗതിക സൗകര്യമായി ഉണ്ടായിരുന്നത്.എന്നാൽ എട്ട് പതിറ്റാണ്ടോളം പിന്നിടുമ്പോൾ ഈ വിദ്യാകേന്ദ്രത്തിനുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ആലപ്പുഴ ജില്ലയിൽ തന്നെ എണ്ണപ്പെട്ട വിദ്യാലയങ്ങളിലൊന്നാണിത്.10 ബ്ലോക്കുകളിലായി നാല്പത്തഞ്ചോളം മുറികൾ ഭൗതിക സൗകര്യമൊരുക്കികൊണ്ട് നിലവിലുണ്ട്.എൽ.പി,യു.പി. മാതൃകാ ക്ലാസ്സ്മുറികൾ,ഗണിതലോകം,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,സ്റ്റേജ്,കിഡ്സ് പാർക്ക് തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ആപേക്ഷികമായി മെച്ചപ്പെട്ടതുതന്നെ.അടിസ്ഥാന സൗകര്യങ്ങളുടെ ഈ വൈപുല്യശ്രേണിക്ക് ,സർവശിക്ഷാ അഭിയാൻ പദ്ധതി,ബഹുമാന്യരായ ജനപ്രതിനിധികൾ,ത്രിതല പഞ്ചായത്ത് സംവിധാനം,പ്രബുദ്ധരായ പ്രദേശവാസികൾ,രക്ഷകർത്തൃസമിതി എന്നിവയോട് കടപ്പെട്ടിരിക്കുന്നു.പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകളിലായി 1585 കുട്ടികൾ അധ്യയനം നടത്തിവരുന്നു.പ്രീ പ്രൈമറി വിഭാഗത്തിൽ 5 ഡിവിഷനുകളിലായി 198 കുട്ടികളും എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 618 കുട്ടികളും യു.പി വിഭാഗത്തിൽ 19 ഡിവിഷനുകളിലായി 773 കുട്ടികളും വിദ്യനുകരുവാനെത്തുന്നു.ശ്രീമാൻ ഇ.വി.ബൈജു ഭരണസാരഥ്യമേകുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഭാഗങ്ങളിലായി 57 ജീവനക്കാർ കർമ്മം കൊണ്ട് സാക്ഷ്യം വഹിക്കുന്നു.ശ്രീ ഐ.മുഹമ്മദ് ഷെഫീവിന്റെ നേതൃത്വത്തിലുള്ള സ്‌കൂൾ മാനേജ്മെൻറ് കമ്മിറ്റിയിൽ ശ്രീമതി ആശാ പ്രതീപിന്റെ നേതൃത്വത്തിലുള്ള എം.പി.ടി.എ. യും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചൂടും ചൂരും നൽകുന്നു.എസ്.ആർ.ജി,എസ്.എസ്.ജി സംവിധാനങ്ങളും ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.അക്കാദമീയവും അക്കാദമീയനുബന്ധവുമായ മേഖലകളിൽ വിദ്യാലയം നടത്തുന്ന എളിയ ശ്രമങ്ങളുടെ അംഗീകാരമായാണ് തുടർച്ചയായ വിഷയങ്ങളിലുണ്ടാകുന്ന വിദ്യാർത്ഥികളുടെ പെരുക്കത്തെ കാണുന്നത്.അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്നുപോലും എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ഞങ്ങൾക്ക് ആവേശം നൽകുന്നു. പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ക്ലബ് പ്രവർത്തനങ്ങൾ അക്കാദമീയ മികവിന് ആക്കം കൂട്ടുന്നു.തണൽ,വിദ്യാരംഗം,ശാസ്ത്രക്ലബ്,എസ്.എസ്.ക്ലബ്,ഗണിതക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹെൽത് ക്ലബ്,പരിസ്ഥിതി ക്ലബ്.എസ്,വി,ജി.തുടങ്ങി എല്ലാ കൂട്ടായ്മകളും വളരെ കൃത്യമായ പ്രവർത്തന പദ്ധതികളുമായി മുന്നോട്ടുപോകുന്നു. അവധി ദിവസങ്ങളുൾപ്പെടെ പ്രവർത്തന നിരതമാകുന്ന ക്ലബ് പ്രവർത്തനങ്ങളാണ് അടക്കാത്ത പള്ളിക്കൂടം എന്ന ഖ്യാതിക്കര്ഹമാക്കിയത്.ഇത്തരത്തിലുള്ള പ്രവർത്തന മികവുകളുടെ നേർസാക്ഷ്യമാണ് മത്സരവേദികളിൽ കുത്തകയാക്കി വെച്ചിരിക്കുന്ന ചാമ്പ്യൻഷിപ്പുകളും,സംസ്ഥാനതലം വരെ നീളുന്ന പങ്കാളിത്തവും.സാമൂഹ്യ പ്രവർത്തനങ്ങളിൽ വിദ്യാഭാസ പ്രക്രിയക്കുള്ള പങ്ക് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തന പദ്ധതികളും വിദ്യാലയം ഏറ്റടുത്തു നടത്തുന്നു.മെഡിക്കൽ കോളേജ് ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങൾ ,വണ്ടാനം കാവ് ,കാപ്പിത്തോട് മലിനീകരണം എന്നീ വിഷയങ്ങൾ അധികരിച്ചു നടത്തിവരുന്ന ഗവേഷണ പ്രോജക്ടുകൾ ,ലളിതകലാപഠനകേന്ദ്രം,സഞ്ചരിക്കുന്ന ലൈബ്രറി,ആരിവേപ്പിൻ തോട്ടം ,തുണിസഞ്ചി വിതരണം തുടങ്ങിയ സംരംഭങ്ങൾ എന്നിവ പ്രത്യേക പരാമര്ശമർഹിക്കുന്നു.വിദ്യാർത്ഥികളുടെ ആധിക്യം സൃഷ്ടിക്കുന്ന പരിമിതികൾ പരിഹരിച്ചുകൊണ്ട് ഈ പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക തുടിപ്പുകളുടെ ഹൃദയമായിത്തീരണം എന്ന ആഗ്രഹം സഫലമാവാനേ എന്ന പ്രാർത്ഥനയോടെ വീണ്ടും മുന്നോട്ട് ...
ഭൗതികസൗകര്യങ്ങൾ
1 .4 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തിലേക് ഒരു ബിൽഡിങ്ങും എൽ പി വിഭാഗത്തിലേക്ക് 4 ബിൽഡിങ്ങുകളും യു പി വിഭാഗത്തിലേക് 5 ബിൽഡിങ്ങുകളും ഉണ്ട്. 45 ക്ലാസ്സ് മുറികളാണ് ഉള്ളത്. സ്‌കൂളിലേക്കു ഒരു കംപ്യൂട്ടർ ലാബും,സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്.ലാബിൽ ഏകദേശം പത്ത് കംപ്യൂട്ടറുകളും ഉണ്ട്.6,7 സ്റ്റാൻഡേർഡുകളിൽ എല്ലാക്ലാസ്സ് മുറികളിലും നൂതന ആശയമായ ക്ലാസ്സ്‌റൂം ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു.
|== നേട്ടങ്ങൾ == 1.ആലപ്പുഴ ജില്ലയിൽ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിൽ ഒന്ന് 2.ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വർഷാവർഷം ഉള്ള വർദ്ധനവ് 3.സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ തിരിച്ചു വരവ് 4.സംസ്ഥാനതല ഗണിത ടാലെന്റ് സെർച് മത്സരത്തിൽ ഒന്നാം സ്ഥാനം 5.സംസ്ഥാനതല ഗണിത ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം 6.സംസ്ഥാന ഗണിത ശാസ്ത്ര മേളയിലെ ജോമെട്രിക് പാറ്റേൺ A ഗ്രേഡ് 7.കല-കായിക മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ 8.തയ്‌ക്കൊണ്ടോ പോലെയുള്ള ആയോധന മത്സരങ്ങളിൽ ദേശീയതലം വരെയുള്ള പങ്കാളിത്തം 9.മാതൃഭൂമി നന്മ പുരസ്‌കാരം 10.മലയാള മനോരമ നല്ല പാഠം പുരസ്‌കാരം 11.വെയിലും മഴയും ഏൽക്കാതയുള്ള അസംബ്ലിപന്തൽ 12.ഔഷധ ഉദ്യാനം 13.മികച്ച രീതിയിലുള്ള വാഹന സൗകര്യം 14.ഹരിതമര്യാതകൾ കര്ശനമായ പാലിക്കുന്ന സ്‌കൂൾ അങ്കണം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രസന്ന കുമാരി.എൻ കെ
- ആദം കുട്ടി
- മിനി.എൻ സി
- യു.ഷറഫുദീൻ
- മാത്തുക്കുട്ടി.
=ബൈജു ഇ വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.417808, 76.351248 |zoom=13}}