ക്ലബ്ബുകൾ

 

സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, അറബിക് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, സീഡ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആദ്യം തന്നെ കുട്ടികളുടെ അഭിരുചി അനുസരിച്ചു ഓരോ ക്ലബ്ബുകളിലേക്കും തരം തിരിക്കുന്നു. അതിൽ നിന്നും ഓരോ ക്ലബ്ബിന്റെയും വിദ്യാർത്ഥി കോർഡിനേറ്റർമാർ ആരൊക്കെയെന്ന് തിരഞ്ഞെടുക്കുകയും അവരുടെയും അധ്യാപക കോർഡിനേറ്ററുടെയും നേതൃത്വത്തിൽ ഓരോ മാസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് എസ ആർ ജി മീറ്റിങ്ങിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഓരോ ക്ലബും താന്താങ്ങളുടെ പ്രവർത്തനം ചിട്ടയോടും കൃത്യനിഷ്ഠയോടും കൂടി ചെയ്യുന്നു.