സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ശുചിത്വം നാം ചെറുപ്പം മുതൽ ശീലിക്കേണ്ടതാണ്. ശുചിത്വമുള്ളയാളെ രോഗങ്ങൾ പിടികൂടാൻ സാധ്യത വളരെ കുറവാണ് ; പ്രധാനമായും വൃക്തി ശുചിത്വം. വൃക്തി ശുചിത്വമുള്ളയാൾക്ക് ഒരു പരിധിവരെ നമ്മുടെ സമൂഹത്തെയും ശുചിത്വമുള്ളതാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല വൃത്തിയായി പല്ലുതേക്കാം. അതിലൂടെ പല്ലിലും വായിലുമുള്ള രോഗാണുക്കളെ നമുക്ക് അകറ്റാം. നമ്മുടെ ശരീരം ചുറ്റുപാടുകൾ പ്രധാനമായും വീട് , സ്കൂൾ , പോകുന്ന വഴി ഇവ വൃത്തിയായി സൂക്ഷിക്കാം. നടക്കുന്ന വഴിയിൽ തുപ്പാതിരിക്കാം , പ്ലാസ്റ്റിക് , പേപ്പർ എന്നിവ വഴിയിലും സ്കൂളിലും പരിസരങ്ങളിലും വലിച്ചെറിയാതിരിക്കാം. അങ്ങനെ നല്ല ശുചിത്വമുള്ളവരാകാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |