സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി .

സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
സെന്റ്.ജോസഫ്സ് യു പി സ്കൂൾ മേപ്പാടി
വിലാസം
മേപ്പാടി

മേപ്പാടി
,
മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04936 281183
ഇമെയിൽsjupsmpdy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15251 (സമേതം)
യുഡൈസ് കോഡ്32030301114
വിക്കിഡാറ്റQ64522346
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ539
പെൺകുട്ടികൾ782
ആകെ വിദ്യാർത്ഥികൾ1321
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRev. Sr. ഫിലോമിന ലീന
പി.ടി.എ. പ്രസിഡണ്ട്സൽമ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ ലത്തീഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പ്രകൃതി മനോഹരിയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് മേപ്പാടി സെന്റ്.ജോസഫ്സ് യു.പി.സ്ക്കൂൾ . കോഴിക്കോട് രൂപതയുടെ കീഴിൽ 1937ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ വായിക്കുക..

  ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേയില തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ കന്നട, കൊങ്കണി തമിഴ് വംശജരുടെയും കുടിയേറ്റ കർഷകരുടെയും സംസ്കാരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.
ആദരണീയനായ റവ.ഫാദർ ആന്റണി മച്ചാദോ 1937 - ൽ മേപ്പാടിയിലെ ചന്തക്കുന്നിൽ "ബോർഡ് സ്കൂൾ " എന്ന പേരിൽ ആരംഭിച്ച കന്നട മീഡിയം സ്കൂൾ പിന്നീട് ചെമ്പ്ര പീക്ക് എസ്റ്റേറ്റ് ഡയറക്ടർ ശ്രീ. വില്യം ജോൺ ക്യാംബെൽ നൽകിയ രണ്ടര ഏക്കർ ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ചു. മംഗലാപുരത്തു നിന്ന് വന്ന ബഥനി സിസ്റ്റർമാരായിരുന്നു അധ്യാപകർ. തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളായും 1945 നു ശേഷം മലയാളം മീഡിയ മായും മാറി. തുടർന്ന് ഇന്നത്തെ സെന്റ്.ജോസഫ്സ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. സമർത്ഥരായ അധ്യാപകർ, കർമ്മനിരതരായ പി.ടി.എ , സുമനസ്സുകളായ നാട്ടുകാർ കാലാകാലങ്ങളായി ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്. 5 അധ്യാപകരും 200 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1300 ഓളം വിദ്യാർത്ഥികളും33അധ്യാപകരും ഒരു അധ്യാപകേതര 
ജീവനക്കാരനുമായി മേപ്പാടിയുടെ
അഭിമാനമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മാർത്ത ടീച്ചർ 1937
  2. ഡേവിഡ് മാസ്റ്റ൪
  3. ലീല ഡേവിഡ് ടീച്ചർ 1942
  4. സി. ജെറോസ ആൽബർട്ട് (1975 - 83)
  5. സി. ഗ്രാസിയല്ല അംബൂക്കൻ (1983 - 84 )
  6. സി.ജോസീറ്റ ( 1988 - 94)
  7. പി.വി തോമസ് മാസ്റ്റർ (1994-97 )
  8. സി. ആഞ്ചല മരിയ (1997-2000)
  9. കെ.യു. മേരിക്കുട്ടി ടീച്ചർ (2000. - 2001)
  10. കെ.വി.മാത്യു മാസ്റ്റർ (2001-2005)
  11. കെ.എൽ. തോമസ് മാസ്റ്റർ (2005-2018 )
  12. ഫാ.ജോൺസൺ അവരേവ് (2018 to 2023)

നേട്ടങ്ങൾ

1 .കലോത്സവം

2.ക്ലബ് ആക്ടിവിറ്റി

3.ദിനാചരണങ്ങൾ

4.സ്കൂൾ പച്ചക്കറിത്തോട്ടം

5 . സ്മാർട്ട് ക്ലാസ് റൂം

ശില്പശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം