Lk. 2022 -25 ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാംപ് 2/9/23 ശനിയാഴ്ച രാവിലെ 9:30 മുതൽ സ്കൂളിൽ വച്ച് നടന്നു. ഈശ്വര പ്രാർത്ഥനയോട് ആരംഭിച്ച ക്യാംപിന് LK മിസ്ട്രസ് സിമി സ്വാഗതം ആശംസിക്കുകയും സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ബ്ലസി കുരുവിള ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി രമാദേവി ടീച്ചറായിരുന്നു ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. Digital ചെണ്ടമേളവും ഓണക്കളിലുടെയുമായി രസകരമായ രീതിയിൽ ടീച്ചർ ക്ലാസ്സെടുത്തു. ഓണാശംസകൾ GIF രീതിയിൽ തയ്യാറാക്കാനും promotion videos എങ്ങനെ ചെയ്യണം എന്നിങ്ങനെ ആനിമേഷൻ വിശദമായി പഠിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം അത്തപ്പൂക്കളവുമായി ഒരു ഗെയിം സ്ക്രാച്ച് സോഫറ്റ് വെയർ ഉപയോഗിച്ച് ചെയ്തു. വൈകുന്നേരം 3:30 ന് ക്ലാസ്സിന്റെ feedback കുട്ടികൾ പറഞ്ഞു. വളരെ രസകരവും യോജന പ്രദവുമായിരുന്നു ക്ലാസ്സുകൾ.Lk students പ്രധിനിധിയായ സിയാന ടീച്ചറിന് നന്ദി അർപ്പിച്ച് ക്ലാസുകൾ സമാപിച്ചു..

44013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44013
യൂണിറ്റ് നമ്പർLK/2018/44013
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലാരാമപുരം
ലീഡർഅ‍ഞ്ജന ജെ. എസ്
ഡെപ്യൂട്ടി ലീഡർഅബിന ബി. എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ ശോഭിത ഡി. എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിമി ബി. സൈമൺ
അവസാനം തിരുത്തിയത്
20-11-2023Scghs44013

സ്കൂൾതല ക്യാമ്പ് (സെപ്റ്റംബർ 2)