സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.
സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
പഴവങ്ങാടി അയൺബ്രിഡ്ജ് പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 05 - 1919 |
വിവരങ്ങൾ | |
ഫോൺ | 0477 2238027 |
ഇമെയിൽ | 35212.alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35212 (സമേതം) |
യുഡൈസ് കോഡ് | 32110100301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആന്റണി വി.വി. |
പി.ടി.എ. പ്രസിഡണ്ട് | ലിനോഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത ടി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ 1919 - ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ ആരംഭിച്ചത്, ബഹുമാനപ്പെട്ട മുരിയ്ക്കൽ ചാക്കോച്ചനച്ചനാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണം എന്ന വിശുദ്ധ ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചൻറെ ആഗ്രഹവും, അന്നത്തെ വൈദിക മേലദ്ധ്യക്ഷന്മാരുടെ സർക്കുലറുകളുടെ വെളിച്ചത്തിലും സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്നുമുതൽ പഴവങ്ങാടി മാർശ്ലീവാ പള്ളിയുടെ വികാരിമാരാണ് ഈ സ്കൂളിൻറെ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ഫിലിപ്പ് തയ്യിൽ അച്ചനാണ്. തുടക്കം മുതൽ ഈ സ്കൂളിൻറെ പരിപാലനച്ചുമതല ബഹുമാനപ്പെട്ട സി.എം.സി. സിസ്റ്റേഴ്സിനെ ഏൽപ്പിച്ചിരുന്നു. 2015 വരെ പ്രഥമാദ്ധ്യാപകരായി ബഹുമാനപ്പെട്ട കർമ്മലീത്താസിസ്റ്റേഴ്സ് ഇതിനെ നയിച്ചു വന്നിരുന്നു. സിസ്റ്റർ ഏവുപ്രാസിയ സി.എം.സി. ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ. ആന്റണി വി വി യാണ് 1953 - ൽ ചങ്ങനാശേരി അതിരൂപതാ മേലദ്ധ്യക്ഷൻ മാർ മാത്യു കാവുകാട്ടിൻറെ നിർദ്ദേശ പ്രകാരം ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ എയ്ഡഡ് സ്കൂളുകളെയും ചേർത്ത് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. അതോടുകൂടി സെൻറ്. ആൻറണീസ് എൽ.പി.എസ്. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ ഒരു ഭാഗമായി മാറി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം. കുട്ടിയുടെ അറിവ് നിര്മാണപ്രക്രിയയെ ഓരോ ഘട്ടത്തിലും ത്വരിതപ്പെടുത്തുന്നതിനായി ക്ലാസ് മുറി അകവും പുറവും ഭിത്തികൾ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തു മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടി ആർ. ഓ. പ്ലാന്റ് ഒരുക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൽക്കും പ്രത്യേകം ശുചിമുറികൾ ഓരോ നിലയിലും ഒരുക്കിയിട്ടുണ്ട്. പഠന പ്രക്രിയയുടെ പരിപൂർണതയ്ക്കും പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കുന്നതിന് അത്യാധുനിക ഡിജിറ്റൽ ബോർഡ് ഉൾപ്പെടെ സമാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേട്ടങ്ങൾ
2014 - 15 ൽ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ മികച്ച പി.റ്റി.എ. യ്ക്കും മികച്ച സ്കൂളിനുമുള്ള അവാർഡ് ലഭിച്ചു. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും പരിശീലനം നൽകുന്നു. ഉപജില്ലാ കലോത്സവങ്ങളിലും സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കായിക മത്സരങ്ങളിലും നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി Hello English മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പരിപാടികളും നടത്തിവരുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ബി. സന്ധ്യ ഐ.പി. എസ്
ക്ലബ്ബുകൾ
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 5കിലോമീറ്റർ)
- ആലപ്പുഴ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 3കിലോമീറ്റർ
- ആലപ്പുഴ ട്രാൻസ്‌പോർട് ബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ
- ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്നും 1/2കിലോമീറ്റർ