സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകളം ജില്ലയിലെ മട്ടാഞ്ചരി ഉപജില്ലയിൽ കണ്ണമാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്. സെന്റ് ആന്റണീസ് എൽ. പി സ്കൂൾ. പ്രസിദ്ധ ക്രൈസ്തവ തീർത്ഥാട കേന്ദ്രമായ കണ്ണമാലി വിശുദ്ധ ഔസേപ്പ് പിതാവിന്റെ ദേവാലയത്തോട് ചേർന്നാണ് ഈ വിദ്യാല.ം സ്ഥിതി ചെയ്യുന്നത്.

സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി
school picture
വിലാസം
കണ്ണമാലി

കണ്ണമാലി പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ8281298940
ഇമെയിൽstantonyslpschoolkannamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26329 (സമേതം)
യുഡൈസ് കോഡ്32080800216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്രിജിറ്റ് മേരി സി.ജെ
പി.ടി.എ. പ്രസിഡണ്ട്REEJA BENSIL
എം.പി.ടി.എ. പ്രസിഡണ്ട്JYOTHI
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറേ അതിർത്തിയായ ചെല്ലാനം ഗ്രാമ പഞ്ചായത്തിലാണ് കണ്ണമാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെല്ലാനം പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ.പി.സ് കൂൾ .കണ്ണമാലി കടലോര ഗ്രാമമായതിനാൽ ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും മത്സ്യത്തൊഴിലാളികളാണ്. ആയതിനാൽ ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും ഇവരുടെ മക്കളാണ്.

ഭൗതികസൗകര്യങ്ങൾ

13 സെന്റിലാണ് സെന്റ് ആന്റണീസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ ഓഫീസ് റൂം, ഏഴ് ക്ലാസ്സ് മുറികൾ, സ്റ്റേജ്, അടുക്കള, രണ്ട് ശുചി മുറികൾ എന്നീ സൗകര്യങ്ങളാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

*വിദ്യാരംഗം കലാ സാഹിത്യ വേദി

അക്കാദമിക പ്രവർത്തനങ്ങൾ ക്കൊപ്പം കുട്ടികളുടെ കലാപരവും നിർമ്മാണ പരവും സാഹിത്യ പരവും കഴിവുകൾ

വികസിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാ വിധ ദിനാചരണങ്ങളും നടത്തിവരുന്നു എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. പി റ്റി എ അംഗങ്ങളുടെ പൂർണ പങ്കാളിത്തവും ഓരോ പ്രവർത്തനത്തിലും ഉണ്ടാകാറുണ്ട്.

*പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതിക്ലബ്ബിന്റെ ലീഡറായ അജയ് യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെ വീട്ടിലേക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിഷമില്ലാത്ത പച്ചക്കറികൾ വീടുകളിൽ എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് മിക്ക കുട്ടികളുടെയും വീടുകളിൽ പച്ചക്കറി കൃഷി ചെയ്ത് പോരുന്നു.

*സയൻസ് ക്ലബ്ബ്

കുട്ടികളിൽ അന്തർലീനമായ ശാസ്ത്ര കൗതുകത്തെ പരിപേഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുവാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു പോരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ലീഡറായി തെരഞ്ഞെടുത്തിരിക്കുന്നത് നാലാം ക്ലാസ്സിലെ ജോസഫ് റെയാനെയാണ്.

*ഗണിത ക്ലബ്ബ്

കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗണിതകേളികളിൽ ഏർപ്പെടാൻ ഗണിത ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. നിത്യജീവിതത്തിലെ പ്രവർത്തനങ്ങളുമായി ഗണിതത്തെ ബന്ധപ്പെടുത്തുന്നതിലൂടെ ഗണിതം കൂടുതൽ മധുരകരമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ ലീഡറായ കെവിൻ വി.ആറിന്റെ നേതൃത്വത്തിൽ ഗണിത സാമഗ്രികൾ നിർമ്മിച്ചിട്ടുണ്ട്.


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 ജോസഫ് എം.ജെ 1994 -1997
2 കെ.ഇ ജോസ് ഗിലാൽ മുസ് 1997 1999
3 റ്റി.എ. ജോസഫ് 1999 - 2002

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1929ൽ സ്ഥാപിതമായ ഈ സ്ക്കൂളിൽ നിന്നും ഒത്തിരിയേറെ പൂർവ്വ വിദ്യാർത്ഥികൾഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്

1.തോമസ് കെ എ ശാസ്ത്രജ്ഞൻ ആയി ഉന്നത നിലവാരത്തിലെത്തി

2. വി.ജെ ആന്റണി

ആർ.ഡി.ഒ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം.
  • പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.