സി എച്ച് എം എച്ച് എസ് എളയാവൂർ/അക്ഷരവൃക്ഷം/ദൈവസന്നിധിയിലെ വൃത്തിഹീനത

ദൈവസന്നിധിയിലെ വൃത്തിഹീനത

ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ശുചിത്വമില്ലായ്മ. ശുചിത്വം എന്ന മൂന്നക്ഷരത്തിന് മുമ്പിൽ കേരള ജനത അടിയറ വെച്ചതാണ്. എന്തുകൊണ്ടെന്നാൽ അത് ഇല്ലായ്മ ചെയ്യലാണ് കേരളക്കരയുടെ'ഹോബി '. ദൈവത്തിൻ്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളം തന്നെയാണ് ദൈവസന്നിധിയിലെ പിന്നോക്കം നിൽക്കുന്നത്.
കേരളത്തിലേക്ക് വിനോദയാത്രയ്ക്ക് വന്ന് തിരിച്ചു പോകുന്ന ഏതൊരു വിദേശ പൗരനോട് ചോദിച്ചാലും 'റബ്ബിഷ് ' എന്നല്ലാതെ വേറൊരു വാക്ക് കേരളത്തെ അലങ്കരിക്കാനുണ്ടാകില്ല. സ്വന്തം ശരീരവും വീടും വൃത്തിയാക്കിയാൽ അവിടെ കഴിഞ്ഞു മലയാളിയുടെ 'ശുചിത്വം'.
വാക്കിലൂടെയുള്ള മലയാളിയുടെ ശുചിത്വത്തിന് നൂറ് നാവാണെങ്കിൽ പ്രവൃത്തിയുടെ കാര്യത്തിൽ അത് വട്ടപൂജ്യം ആണ്.ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹിക നേതാക്കൾ പോലും ഏതൊരു കാര്യവും പറയാതെ അത് പ്രവർത്തിയിലൂടെ കാണിച്ചവരായിരുന്നു അവർ.
വൃത്തിയുടെ കാര്യത്തിൽ മറ്റുള്ളവരെ കളിയാക്കുന്നവരാണ് മലയാളികൾ. പക്ഷേ, അത് കാപട്യമാണ്. മേത്തരം വീടുകൾ കെട്ടിപ്പൊക്കി, തരാതരം വസ്ത്രങ്ങൾ അണിയാൻ മത്സരിക്കുന്ന മലയാളിയുടെ ശുദ്ധി അവൻ്റെ വീട്ടുമുറ്റത്ത് അവസാനിക്കുന്നു .തൻ്റെ വീടും പരിസരവും ഒഴിച്ച് മറ്റുള്ളവയെല്ലാം വൃത്തികേടാക്കണമെന്ന വികൃത ചിന്തയാണ് സദാ സമയവും മലയാളിയുടെ മനസ്സിൽ.
പ്രാചീന നഗരങ്ങൾ എങ്ങനെ ശുചിയാക്കും എന്ന ചിന്തയുണ്ടെങ്കിൽ അത് ഉപേക്ഷിച്ചോളൂ. കാരണം, ടിപ്പുവിൻ്റെ കാലത്ത് കെട്ടിപ്പൊക്കിയ മൈസൂർ ഇത്ര വെടിപ്പുള്ളതാണെങ്കിൽ എന്തുകൊണ്ട് കേരളത്തിന് സാധിക്കില്ല. നഗരപാലകരും ജനങ്ങളും മനസ്സിനെ ഒരേ ദിശയിൽ സഞ്ചരിപ്പിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്. ഒരു സ്ഥലം വൃത്തിഹീനമാക്കണോ ഉപയോഗയോഗ്യമാക്കണോ എന്ന് അത് ഉപയോഗിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. നമുക്കെന്ത് കൊണ്ട് അങ്ങനെ തീരുമാനിച്ചു കൂടാ? നമുക്കും സാധിക്കും എന്ന ദൃഢനിശ്ചയമാണ് വേണ്ടത്.

  • ജനതയ്ക്ക് ഇതിന് സാധിക്കാത്ത കാരണങ്ങൾ:-
- സമയമില്ലായ്മ ഇതാണ് പ്രധാനകാരണം .പാശ്ചാത്യ സംസ്ക്കാരത്തിന് പിന്നാലെ പായുന്ന നമുക്കൊന്നിനും സമയമില്ല എന്നതാണ് സത്യം. സ്വന്തം വീട് ശുദ്ധിയാക്കാൻ സാധിക്കുമെങ്കിൽ നമ്മുടെ നഗരവും നമ്മുടെ വീട് തന്നെയാണ്.ഈയൊരു ചിന്തയുണ്ടെങ്കിൽ നമുക്ക് സാധിക്കും.ജനാധിപത്യത്തിൻ്റെ ബഹളഘോഷങ്ങൾക്കിടയിൽ ആരുടെ മനസ്സിലാണ് ഇത്തരം ചിന്തകൾ പൊട്ടി മുളക്കുകയല്ലേ.എന്നാൽ, നമ്മൾക്ക് അതിന് സാധിക്കണം. ഒരാൾ കഠിനമായി ആഗ്രഹിച്ചാൽ സാധിക്കും. കേട്ടിട്ടില്ലേ പൗലോ കൊയ്‌ലോ പറഞ്ഞത് 'നമുക്കൊരാഗ്രഹമുണ്ടെങ്കിൽ അത് സാധിക്കാൻ ഈ ലോകം മൊത്തം നമ്മുടെ ഒപ്പം ഉണ്ടാക്കും'. സാധിക്കില്ല എന്ന് പറഞ്ഞയിടത്ത് നിന്ന് നമുക്ക് തുടങ്ങാം. നമുക്കും സാധിക്കും ഈ കൊച്ചു കേരളത്തെ ചെകുത്താൻ്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ.
ഷിഫാ നൌറിൻ കെ ടി
9G സി എച്ച് എം എച്ച് എസ് എളയാവൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം