വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ദൈനം ദിന പഠന പ്രവർത്തങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെ കൂടി സമുചിതമായി പങ്കാളികളാക്കുന്നതിനുള്ള പ്രവർത്തങ്ങളുടെ ഭാഗമായി ഹൈ ടെക് സംവിധാനത്തിൽ ഉള്ള വിഭവങ്ങളുടെ നിർമാണത്തിലും സജ്ജീകരണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വിദ്യാലയത്തിൽ തന്നെ പ്രാപ്തരാക്കുന്നതിനായി "ഹായ് സ്കൂൾ കുട്ടിക്കൂട്ടം "എന്ന പേരിൽ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു .ഈ സംരംഭത്തെ കൂടുതൽ വ്യാപ്തിയോടെ ചിട്ടപ്പെടുത്തി "ലിറ്റിൽ കൈറ്റ്സ് "എന്ന പേരിൽ പുനർ നിർണ്ണയിച്ചു .വിവര സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക ,സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരങ്ങളും വളർത്തുക ,ഐ.ടി ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം ഒരുക്കുക ,അവയുടെ അടിസ്ഥാന ആശയവും ഘടനയും പരിചയപ്പെടുത്തുക,ഐ.ടി ഉപകരണങ്ങളുടെ ഉപയോഗം ,നടത്തിപ്പ് ,പരിപാലനം എന്നിവ കാര്യക്ഷമമാക്കുന്നതിൽ കുട്ടികളെ പങ്കാളികളാക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ "ലിറ്റിൽ കൈറ്റ്സ് " യൂണിറ്റ് ലക്‌ഷ്യം വക്കുന്നു .