സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2023-24 അധ്യയന വർഷത്തിലെ മാതാ എച്ച് എസ് മണ്ണപേട്ട സ്കൂളിലെ സയൻസ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് ആഗസ്ത് 14 തിങ്കളാഴ്ച 1.30 pm ന് ആരംഭം കുറിച്ചു. സയൻസ് ക്ലബ്ബിലേക്ക് പുതിയതായി വന്ന അംഗങ്ങളെ സ്വാഗതം ചെയ്യാനും ശാസ്ത്രകൗതുകം അവരിലുണർത്താനും ഉതകുന്ന രീതിയിലാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്.ആഷ ടീച്ചർ സമ്മേളനത്തിൽ എത്തിച്ചേർന്നവർക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ കെ ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള മികവ് പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം സയൻസ് അദ്ധ്യാപകരാണ് നമുക്കുള്ളതെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷവും ഇത്തരം മികവുകൾ ഈ ക്ലബ്‌ അംഗങ്ങളിൽനിന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. രസതന്ത്ര ത്തിലെ സൂചകങ്ങളെ ഉപയോഗിച്ചുള്ള ഒരു ലഘുപരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് ഏറ്റവും കൗതുകം ഉണർത്തുന്ന മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടത്തെ ബീന ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പിന്നീട് രസതന്ത്രത്തിലെ ഒരു ലഘു പരീക്ഷണം മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസ് ഉണ്ടാകുന്നത് യുപി വിദ്യാർഥികളായ തരുണും ആൻ മരിയയും കൂടി അവതരിപ്പിച്ചു. അദ്വൈത് കൃഷ്ണ സ്വയം നിർമ്മിച്ച വാട്ടർ പമ്പും വാക്വo ക്ലീനറും കുട്ടികൾക്ക് മുന്നിൽ അതുപോലെ വായു മർദ്ദം ആസ്പദമാക്കി നിർമ്മിച്ച വാട്ടർ ഡിസ്പെൻസർ എൽറോയ്, ശ്രീഹരി തുടങ്ങിയവർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന്റെ വീഡിയോപ്രദർശനം നടത്തി. തുടർന്ന് ജീവശാസ്ത്രത്തിലെ കുഞ്ഞു കോശങ്ങളെ ലിനു ടീച്ചർ മൈക്രോസ്കോപ്പിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശാസ്ത്രലോകത്തെ വിവിധ മേഖലകളിൽ നിന്നും കുട്ടികൾക്ക് അറിവ് നൽകാൻ ഈ വേദി ഉപയോഗപ്പെടുത്തി. വിജി ടീച്ചർ, നിഷ ടീച്ചർ,രേഷ്മ ടീച്ചർ, ഫ്രാൻസിസ് മാസ്റ്റർ, സൗമ്യ ടീച്ചർ,പ്രിൻസി ടീച്ചർ എന്നുവരും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തു. കഴിഞ്ഞവർഷം ശാസ്ത്രമേളയിൽ സംസ്ഥാനതലം വരെ എത്തിയ നമ്മുടെ കുട്ടികളുടെ മികവുകൾ മീറ്റിങ്ങിൽ എടുത്തു പറഞ്ഞു.കുട്ടികൾ ഓണാവധി യിൽ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങൾക്കായി തയ്യാറാകേണ്ടതിനെക്കുറിച്ചും അവർ തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ പ്രദർശനം സ്കൂൾ തുറക്കുമ്പോൾ നടത്താമെന്നും ബിനി ടീച്ചർ അറിയിച്ചു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ വാട്സാപ്പിലൂടെ അറിയിക്കാമെന്നും പറഞ്ഞു. മീറ്റിംഗിൽ എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു.

സ്കൂൾ ശാസ്ത്രമേള 2023-24

നമ്മുടെ വിദ്യാലയത്തിൽ ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 23/09/23 ന് ഉച്ചയ്ക്ക് 1.30 ന് നടത്തപ്പെട്ടു. ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത മേളകൾ അന്നേദിവസം നടത്തപ്പെട്ടു. ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,ഇoപ്രൊവൈസ്ഡ് എക്സ്പിരിമന്റ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തപ്പെട്ടു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.വിജയികളെ തിരഞ്ഞെടുത്തു. ഇതോടൊപ്പം തന്നെ പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രപരീക്ഷണങ്ങൾ വിദ്യാർത്ഥികൾ പ്രദർശനത്തിൽ ഒരുക്കി. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഇത് കാണാനും പഠിക്കാനും അവസരം നൽകുകയും ചെയ്തു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി & റിസർച്ച് സെന്റർ , ഓർബിസ് - റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് 29-07-2023 ശനിയാഴ്ച രാവിലെ 10:15 മുതൽ നടക്കുകയുണ്ടായി. ക്യാമ്പിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.വിദഗ്ധ ചികിത്സയും കണ്ണടയും ആവശ്യമുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ അവർ നൽകി. കുട്ടികൾക് 600 രൂപ ഇളവിൽ കണ്ണടകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ഏകദേശം 3:30-ന് ക്യാമ്പ് അവസാനിച്ചു.

സയൻസ് ലാബ് ഉദ്ഘാടനം (സയന്റിക്ക 2023 )

മാത ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ നവീകരണം പൂർത്തിയാക്കിയ സയൻസ്‌ ലാബിന്റെ ഉദ്ഘാടനം (സയന്റിക്ക 2023 )12- 9 - 2023 ന് നടന്നു. കൃപാഭവൻ പ്രിൻസിപ്പൽ സി. ദീപ്തി ടോം ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ഫ്രാൻസിസ് പി കെ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കൃപാ ഭവൻ മദർ സുപ്പീരിയർ സി.ആശ മരിയ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപകൻ തോമസ് കെ.ജെ യോഗത്തിന് സ്വാഗതം നേർന്നു. വിദ്യാർത്ഥികളായ ദേവനന്ദ എൻ വി , ഇസബെല്ല സജി ബയോഫ്യൂഷൻ ഗാനാലാപനം നടത്തി. ധാരാളം വിദ്യാർത്ഥികൾ സയൻസ് പരീക്ഷണങ്ങൾ നടത്തി തങ്ങളുടെ കഴിവ് തെളിയിച്ചു. സയന്റിക്ക 2023 ന് വിദ്യാലയത്തിലെ എല്ലാ സയൻസ് അധ്യാപകരും ഒന്നുചേർന്ന് നേതൃത്വം നൽകി. ശ്രീമതി ബീന സി ഡി യോഗത്തിന് നന്ദിയർപ്പിച്ചു.

വിജ്ഞാനോത്സവം 2023

2023 - 24 അധ്യയന വർഷത്തിലെ വിജ്ഞാനോത്സവം സെപ്തംമ്പർ 20-ാം തിയ്യതി 2 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. 3-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. പേരുപോലെ തന്നെ അത് വിജ്ഞാനത്തിന്റെ ഉത്സവം തന്നെയായിരുന്നു. പരീക്ഷണങ്ങൾ നടത്തിയും സംവാദം നടത്തിയും കുറിപ്പുകൾ തയ്യാറാക്കിയും വിദ്യാർത്ഥികൾ ശാസ്ത്രാവബോധത്തിന്റെ അകത്തളങ്ങൾ കീഴടക്കി. ഓരോ വിഭാഗത്തിലെയും ഒരു പ്രവർത്തനം തുടർ പ്രവർത്തനമായി നൽകി. സെപ്തംബർ 25 ന് മൂല്യനിർണ്ണയം പൂർത്തിയാക്കി, മികവ് കാട്ടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് തലത്തിലേയ്ക്ക് അയക്കുന്നു. യു.പി മുതൽ എച്ച്.എസ് വരെ സയൻസ് പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഒന്ന് ചേർന്ന് വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി.

ഉപജില്ലാതല ശാസ്ത്രോത്സവം 2023

2023-24 വർഷത്തെ ചേർപ്പ് ഉപജില്ലാതല ശാസ്ത്രോത്സവം 2023 ഒക്ടോബർ 28,30 തീയതികളിലായി പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ആൻസ് എം ജി സ്കൂൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ചു.പ്രവർത്തി പരിചയമേള, സാമൂഹ്യശാസ്ത്രമേള 28/10/2023 നും ശാസ്ത്രമേള, ഗണിതശാസ്ത്രമേള 30/10/2023 നും ഐടി മേള മേൽ രണ്ടുദിവസങ്ങളിലും ആയാണ് സംഘടിപ്പിച്ചത്. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർഥികൾ പങ്കെടുത്തു. അതിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളുടെ പേരുകൾ താഴെ നൽകുന്നു.

  • ശാസ്ത്രം*

സ്റ്റിൽ മോഡൽ : ക്രിസാന്റോ ലിൻസൺ, ആദർശ് ഇ നായർ (ഫസ്റ്റ് എ ഗ്രേഡ് ) ഇoപ്രൊവൈസ്ഡ് എക്സ്പി രിമന്റ് : അദ്വൈത് കൃഷ്ണ പി ബി, അശ്വിൻ ഇ നായർ (ഫസ്റ്റ് എ ഗ്രേഡ്)

ഗാലറി