മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മൾ ജീവിക്കുന്ന പരിസരവും അന്തരീ ക്ഷവും മാലിന്യമില്ലാത്ത അവസ്ഥയേയാണ് ശുചിത്വം എന്നു പറയുന്നത് .ചെറുപ്പത്തിൽ തന്നെ നമ്മൾ ശുചിത്വശീലങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ശുചിത്വ മുണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല ആരോഗ്യത്തോടുക്കൂടി ജീവിക്കാൻ സാധിക്കുകയുള്ളു. ശുചിത്വങ്ങളിൽ പ്രധാനപ്പെട്ടവയാണ് താഴെ പറയുന്നത് വ്യക്തി ശുചിത്വം പരിസര ശുചിത്വം സാമൂഹ്യ ശുചിത്വം പൊതു ശുചിത്വം ഇവയെല്ലാം കൂടിയതിനേയാണ് പൊതുവായി ശുചിത്വം എന്ന പറയുന്നത്. പൊതുസ്ഥലങ്ങൾ ശുചിയോടെ നമ്മൾ സംരക്ഷിക്കണം. നാട് ശുചിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്. ഇപ്പോഴത്തെ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശുചിത്വത്തിന്റെ കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |