പൂമ്പാറ്റ പാറി പറന്നു വന്നു
പൂമ്പാറ്റ പൂവിൻ മേൽ ചെന്നിരുന്നു
പൂമ്പാറ്റ പൂവിലെ തേൻ നുകർന്നു
പൂമ്പാറ്റ പൂക്കളുമായ് കളിച്ചു.
പെട്ടന്നതാ മഴക്കാറു വന്നു
കൂടെയ താ ഇടിമിന്നലും വന്നു
മഴ പെയ്താൽ പണ്ണച്ചിറകുകൾ നനയും
ചിറകു നനഞ്ഞാൽ എന്താകും
പറക്കാൻ കഴിയാതായ ലോ
പൂമ്പാറ്റ വേഗം കൂടണഞ്ഞു.
നോക്കുമ്പോൾ ഒരു വമ്പൻ കാറ്റ്
പൂമ്പാറ്റ കൂട്ടിലേക്കോടി എത്തി
പാവത്തിൻ കൂടതാ പൊട്ടിവീണു.
പൂമ്പാറ്റയാകെ നനഞ്ഞു പോയി
വർണ്ണ ചിറകുകൾ പറക്കാതായ്
പൂമ്പാറ്റക്കോ സങ്കടമായി
പാവമതാ മരിക്കാറുമായി
പെട്ടന്നതാ മഴ മാറിത്തുടങ്ങി
കൂടെ സൂര്യൻ വന്നു തുടങ്ങി
കാർമേഘമെല്ലാം പോയി കഴിഞ്ഞു
വർണ്ണ ചിറകുകൾ ഉണങ്ങിക്കഴിഞ്ഞു
സൂര്യനോട് നന്ദി പറഞ്ഞിട്ട് പൂമ്പാറ്റ പൂക്കളുമായ് കളിച്ചു.