ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റൽ കൈറ്റ്സ് റിപ്പോർട്ട്       2021 - 24

43059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43059
യൂണിറ്റ് നമ്പർLK/2018/43059
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർസംഗീത വിജയൻ
ഡെപ്യൂട്ടി ലീഡർജിൻസ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിമ്മി എലിസബേത് ഐസക്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുസ്മിത നിസ്സി സുമനം
അവസാനം തിരുത്തിയത്
17-03-202443059

     പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിലെ കുട്ടികളുടെ ഐ.ടി ശൃംഖലയാണ് 'ലിറ്റിൽ കൈറ്റ്സ്'.സാങ്കേതിക രംഗത്തുള്ള കുട്ടികളുടെ അഭിരുചികൾ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ആനിമേഷൻ & ഗ്രാഫിക്സ്,പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ് എന്നിങ്ങനെ വിവിധ മേഖലകളെ കോർത്തിണക്കി കൊണ്ടാണ് യൂണിറ്റ് തല പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അതോടൊപ്പം യൂണിറ്റ് തലത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർക്ക് ഉയർന്ന പരിശീലനങ്ങൾ വിവിധ ക്യാമ്പുകളിലൂടെ നൽകുന്നുണ്ട്.സബ്ജില്ലാ, ജില്ലാ,സംസ്ഥാനതല ക്യാമ്പുകളിലൂടെയാണ് പരിശീലനം നൽകുന്നത്.  

     നമ്മുടെ സ്കൂളിൽ 2022-23 അധ്യായന വർഷത്തിൽ എട്ടാം ക്ലാസിൽ പഠിച്ചിരുന്ന 30 കുട്ടികൾക്ക് അഭിരുചി പരീക്ഷയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിലേക്ക് പ്രവേശനം ലഭിച്ചു.ഈ അധ്യായന വർഷത്തെ ക്ലാസുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലേഖ ടീച്ചർ ഉദ്ഘാടനം ചെയ്താണ് ആരംഭിച്ചത്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3:30 മുതൽ 4:30 വരെ ആയിരുന്നു ക്ലാസുകൾ. സ്കൂൾ ക്യാമ്പ് 26/11/2023 -ന് ശ്രീലേഖ ടീച്ചർ ഉദ്ഘാടനം ചെയ്താരംഭിച്ചു.മികച്ച പ്രകടനം കാഴ്ചവെച്ച 8 കുട്ടികളെ സബ്ജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ആനിമേഷനിൽ  നാലുപേരും പ്രോഗ്രാമിങ്ങിൽ നാല് പേരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 27/12/2022,28/12/2022 തീയതികളിൽ ആയിരുന്നു സബ്ജില്ലാ ക്യാമ്പ്. മികച്ച പ്രകടനങ്ങൾ സബ്ജില്ലാ ക്യാമ്പിൽ കാഴ്ചവച്ച രണ്ടുപേരെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി.11/2/2023,12/2/2023 തീയതികളിൽ ആയിരുന്നു ജില്ല ക്യാമ്പ് നടന്നിരുന്നത്. ഫറാശാ മെഹർ, സൗപർണിക എന്നിവരായിരുന്നു ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

2021-ൽ ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയിലൂടെ ഈ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുത്തു. 30 അംഗങ്ങൾക്കാണ് ഇതിലൂടെ പ്രവേശനം ലഭിച്ചത്. എല്ലാ ബുധനാഴ്ച ദിവസങ്ങളിൽ മൂന്നര മുതൽ നാലര വരെ നിമ്മി ടീച്ചർ, ആര്യ ടീച്ചർ, സുസ്മിത ടീച്ചർ,  ജോളി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. ഓരോ ക്ലാസുകളും കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദവും പ്രയോജനപ്രദവുമായിരുന്നു. എട്ടാം ക്ലാസിൽ അധികം ക്ലാസുകൾ ഉണ്ടായിരുന്നില്ല എങ്കിലും ഗ്രാഫിക്സിനെ കുറിച്ചും ആനിമേഷിനെക്കുറിച്ചും കുട്ടികൾ അറിവുകൾ നേടി. ഒമ്പതാം ക്ലാസിൽ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ഇൻവെന്റർ, റോബോട്ടിക്സ് എന്നിവയെ കുറിച്ചും കുട്ടികൾ പഠിച്ചു. 2023-ൽ സ്കൂൾ തലത്തിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. ഇതിൽനിന്ന് എട്ടുപേർക്കാണ് സബ്ജില്ലാ ക്യാമ്പിൽ സെലക്ഷൻ ലഭിച്ചത്. അനിമേഷൻ വിഭാഗത്തിൽ അപർണ അശോക്, ഫറാഷ മെഹർ ആർ എച്ച്, രാഹി രാജ്, സംഗീത വിജയൻ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ അച്ചു, ദുർഗ, ജിൻസ, സൗപർണിക എന്നിവരും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. സബ്ജില്ലാ ക്യാമ്പിൽ നിന്ന് രണ്ടുപേർക്ക് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ഫറാഷ, സൗപർണിക എന്നിവരാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിലൂടെ അവർ പുതിയ സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ധാരാളം അറിവുകൾ സ്വന്തമാക്കി. പത്താം ക്ലാസിൽ  ലിറ്റിൽ  കൈറ്റ്സ് വിദ്യാർത്ഥികൾ individual  വർക്കും മൂന്നു വിഭാഗമായി തിരിഞ്ഞ് ഗ്രൂപ്പ് വർക്കും ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 'ചിത്രശലഭങ്ങളുടെ കൂടാരം' എന്ന പേരിൽ മാഗസിനും തയ്യാറാക്കി. 2021-24 വർഷത്തെ പ്രവർത്തനം അടിസ്ഥാനമാക്കി വാലുവേഷൻ നടക്കുകയും ഇതിൽ എല്ലാ വിദ്യാർത്ഥികളും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. 2021-24 വർഷത്തെ പഠനത്തിലൂടെ അനേകം കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളെ കുറിച്ച് പരിചയപ്പെടാനും റോബോട്ടിക്സിനെ കുറിച്ച് അടുത്ത് അറിയുവാനും സാധിച്ചു. ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലൂടെ കൂടുതൽ അറിവുകൾ കുട്ടികൾ സമ്പാദിച്ചു. വിജ്ഞാനത്തിന്റെ അനന്തസാധ്യതകൾ തുറന്നിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിൻറെ പ്രവർത്തനം വളരെ പ്രയോജനപ്രദമായിരുന്നു.

2021-24 വർഷത്തെ ലിറ്റിൽ കൈറ്റ്സ് students

10019 അശ്വതി എസ്‌

10026 ഫർസാന ആർ

10029 പൂജ എസ്

10031 ഫറാഷ മെഹർ ആർ എച്ച്

10037 സുവർണ്ണ എൽ എസ്

10040 ഗൗരി എസ് എസ്

10041 ദർശന ദിനേശ്

10057 ഹാനിയ ഫാത്തിമ

10072 വിജിത സി എസ്

10082 അൻസാന എ

10159 അൽഫിയാ എൻ

10163 അച്ചു ആർ എസ്

9401 രാഹി രാജ്

9406 ദുർഗ എസ് എ

9408 അമൃത എസ് മോഹൻ

9409 ശിവപ്രിയ എ

9413 അപർണ അശോക്

9416 ജിൻസ എസ് ജെ

9417 ശിവഗംഗ ജി പി

9422 അഭിനയ എസ് ഡി

9427 സൗപർണിക എസ്

9433 അഫ്റ എസ് എം

9435 വൈഷ്ണവി എസ്

9444 സാധിക എം

9516 ലക്ഷ്മി ജെ എസ്

9593 സംഗീത വിജയൻ

9735 അശ്വിനി എസ് എച്ച്  

9785 ഫെബിൻഷാ എസ്

9798 ഐശ്വര്യ എസ് എം