ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്

ജിൽ

2022-23 വരെ2023-242024-25


2022-23 ലെ പ്രവർത്തനങ്ങൾ

രാജ്യപുരസ്കാർ അവാർഡ്

2022-23 അധ്യയനവർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷ ഒക്ടോബർ 14 ,15, 16 തീയതികളിലായി  നടന്നു. 22 വിദ്യാർത്ഥികൾ രാജ്യപുരസ്കാർ അവാർഡിന് അർഹരായി. ഇതിൽ പത്ത് ഗൈഡ്സ് വിദ്യാർത്ഥിനികളും എട്ട് സ്കൗട്ട് വിദ്യാർത്ഥികളും 2022- 23 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തു.

ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും ട്രൂപ്പ് മീറ്റിംഗ് കൂട്ടുകയും വിവിധ പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്ത് തീരുമാനമെടുത്തു.

1 വീടും പരിസരവും ശുചിയായി നിർത്തുന്നതിന് ഓൺലൈൻ മീറ്റിംഗ് കൂടി തീരുമാനമെടുത്തു.

2 ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന് ഭാഗമായി യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തി

 3 ശിശുദിനാഘോഷത്തിൻറെ ഭാഗമായി പ്രസംഗം വേഷാവതരണം എന്നി പ്രവർത്തനങ്ങൾ നടത്തി.

സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലനം

2022-23 അധ്യയന വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലേക്ക് പുതുതായി ചേർന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് ഒരു റിഫ്രഷർ കോഴ്സ് പ്രിൻസ് സാറിൻറെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു .ഗൈഡ് ക്യാപ്റ്റനായ രമ ടീച്ചർ കുട്ടികൾക്കായി ക്ലാസ്സ് നൽകി .ഷംന ടീച്ചർ, ഷംലിയ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

2021-22ലെ പ്രവർത്തനങ്ങൾ

ജൂൺ 12 - ലോക ബാലവേല വിരുദ്ധ ദിനം

  ലോക ബാലവേല വിരുദ്ധദിനം സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു . ഹെഡ്മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ സ്കൗട്ട് മാസ്റ്റർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി , കുട്ടികളെ ബാലവേലയെ എതിർക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ബോധ്യപ്പെടുത്തി നല്കി.

       യോഗ ദിനം-ജൂൺ 21

  June 21 യോഗാ ദിനത്തിൽയോഗാസന ത്തെക്കുറിച്ച് ക്ലാസ്സ് നൽകി വീഡിയോയിലൂടെ വിവിധ ക്ലാസുകൾ നൽകി കുട്ടികളെ യോഗ അഭ്യസിപ്പിച്ചു. യോഗാസനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്നതിന്  ഈ പരിപാടിയിലൂടെ സാധിച്ചു ശരീഫ് ടീച്ചർ  പ്രിൻസ് സർ ഷാക്കിറ ടീച്ചർഎന്നിവർ നേത്യത്വം നല്കി   

  വിഷൻ 2021-2026

  സംസ്ഥാനതലത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് vision - 26 എന്ന പേരിൽ ഒരു കർമ്മ പദ്ധതി ആവിഷ്ക്കരിച്ചു. ഈ പദ്ധതികൾ School തലത്തിൽ നടപ്പാക്കേണ്ടതിന്റെ ഭാഗമായി സ്കൂൾ തല ഉൽഘാടനം ബഹു. HM നിർർവ്വഹിച്ചു.

  •       ..  സ്നേഹഭവനം
  •         കുട്ടിക്കൊരു ലൈബ്രറി
  •           വിദ്യാ കിരൺ പദ്ധതി
  •          ഒന്നായി പ്രധിരോധിക്കാം കോവിഡിനെ
  •          കൂടെയുണ്ട് കൗൺസലിംഗ് പ്രോഗ്രാം .
  •          രക്തദാനം മഹാദാനം
  •          എന്റെ വീട്ടിലും കൃഷിത്തോട്ടം
  •           ശുചിത്വ കേരളം, സുന്ദര കേരളം
  •         മുറ്റത്തൊരു പൂന്തോട്ടം

എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നല്കി.. പരിപാടികൾക്ക് പ്രിൻസ് സാർ ശാക്കിറ ടീച്ചർ, ശരീഫ ടീച്ചർ,ഷoലിയ ടീച്ചർ, ഹഫ്സത്ത്  ടീച്ചർ

എന്നിവർ നേതൃത്വം . നല്കി.

  •    എന്റെ വീട്ടിലും കൃഷി തോട്ടം - എന്റെ ഭവനം സുന്ദര ഭവനം
  • എല്ലാ സ്കൂടട്ട്  കുട്ടികളുടെ വീടുകളിൽ നല്ല പച്ചക്കറി തോട്ടം വച്ച് പിടിപ്പിക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യം നല്കി.
  • മികച്ച പച്ചക്കറി തോട്ടത്തിന് സ്കൂൾ തലത്തിൽ ക്യാഷ് അവാർഡും മെമന്റോയും നല്കുമെന്ന് അറിയിച്ചു.

വിവിധ Test കൾക്ക് കുട്ടികളെ പരിശീലിപ്പിക്കുകയും ദ്വിതീയ സോപാൻ, തൃതീയ സോപാൻ, രാജ്യപുരസ്കാർ എന്നി പരീക്ഷകൾക്ക് പങ്കെടുപ്പിക്കുകയും ചെയ്തു.

ദുരന്ത നിവാരണ പരിശീലനം

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ഫത്തിമാബി മെമോറിയൽ എച്ച് എച്ച് എസിൻ്റെ നേതൃത്വത്തിൽ ഏകദിന ദുരന്ത നിവാരണ പരിശീലനം നടത്തി. സായ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീമിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രോഗ്രാമിൽ പ്രമുഖ പരിശീലകൻ സനീഷ് നേതൃത്വം നൽകി.പ്രഥമ ശുശ്രൂഷ ,വെള്ളപൊക്കം തീപിടുത്തം, ഗ്യാസ് സിലിണ്ടർ അപകടം തുടങ്ങിയ സഹാജര്യങ്ങളിൽ ദുരന്ത നിവരണം നടത്താനുള്ള പ്രായോഗിക പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.പരിപാടിയിൽ പ്രിൻസിപ്പാൾ അബ്ദു നാസർ അധ്യക്ഷത വഹിച്ചു. എൽ എ സെക്രട്ടറി നാസർ ,ചിന്തുരാജ്, സീനിയർ അസിസ്റ്റൻ്റ് അഷ്റഫ് പ്രിൻസ് ടി .സി ,അബ്ദുൽ ജമാൽ ,ജിനി ,സുമി പി മാത്തച്ചൻ എന്നിവർ സംബന്ധിച്ചു.

ലഹരി വിരുദ്ധ തെരുവ് നാടകം

സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെയും ലിസ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്മായി സഹകരിച്ച് തെരുവ് നാടകം  നടത്തി. വിദ്യാർഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിൻ്റെ ഭാഗമായി ലിസ കോളജ് വിദ്യാർഥികൾ നടത്തിയ പരിപാടി ഓരോ വിദ്യാർത്ഥിയുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അവതരണ മികവ് കൊണ്ടും പരിപാടിയുടെ ഉള്ളടക്കം കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ നാടകത്തിന് സാധിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജഞ ചൊല്ലി. പ്രിൻസിപ്പാൾ അബ്ദുനാസർ ചെറുവാടി,അഷ്റഫ് ,അബ്ദുസ്സലാം ,ഷംസു കെ എച്ച്  അബ്ദുൽ ജമാൽ ,ജിനി  എന്നിവർ നേതൃത്വം നൽകി.


ലഹരി വിരുദ്ധ പ്രഭാഷണം

വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ വേണ്ടി സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 2022 ജനുവരി 8 ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. എക്സൈസ് വകുപ്പിൽ നിന്നുള്ള സന്തോഷ് ചെരുവോട്ട് നേതൃത്വം നൽകി. വിദ്യാർഥികൾക്കിടയിൽ വൻ തോതിൽ നടന്നു വരുന്ന ലഹരി ഉപയോഗം നമ്മുടെ നിയന്ത്രണങ്ങൾക്കും  മേലെയാണ്.വിദ്യാർഥികൾക്കിടയിൽ നിന്നും വളരെ ശക്തമായ പ്രവർത്തനങ്ങൾ വന്നെങ്കിൽ മാത്രമേ എന്തെങ്കിലും മാറ്റങ്ങൾ സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.




രാജ്യ പുരസ്കാർ ഫലപ്രഖ്യാപനം

2022 ജനുവരി 8 ന് സ്കൗട്ട്  ഗൈഡ് വിദ്യാർത്ഥികൾക്കുള്ള രാജ്യപുരസ്കാർ പരീക്ഷ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .കോവിഡ് പ്രതിസന്ധി തുടർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത്  എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് തന്നെ  ഒരു ഓഫ്‌ലൈൻ പരീക്ഷ തന്നെയായിരുന്നു നടത്തിയത് .ഫാത്തിമാബി സ്കൂളിൽ നിന്നും 3 സ്കൗട്ട് വിദ്യാർത്ഥികളും 9 ഗൈഡ് വിദ്യാർത്ഥികളും പരീക്ഷ എഴുതി. ജനുവരി 8 ന് രാവിലെ 9 മണിക്ക് തുടങ്ങിയ പരീക്ഷ വൈകുന്നേരം 5 മണിവരെ തുടർന്നു. സംസ്ഥാന തലത്തിലെ പ്രഗത്ഭ രായ  സ്കൗട്ട് മാസ്റ്റർ മാരും  ഗൈഡ് ക്യാപ്റ്റൻമാരും ആയിരുന്നു  പരിശോധനയ്ക്ക് എത്തിയത് . ഈ പരീക്ഷയുടെ ഫലപ്രഖ്യാപനം ഫെബ്രുവരി മാസത്തിൽ നടക്കുകയും  സ്കൂളിൽ നിന്നും  പരീക്ഷയെഴുതിയ 12 വിദ്യാർത്ഥികളും  ഉയർന്ന മാർക്കോടു കൂടി തന്നെ തിളക്കമാർന്ന വിജയം കരസ്ഥമാക്കുകയും ചെയ്തു.ഇത്  സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു നേട്ടമായി മാറി


ലോക പരിചിന്തന ദിനം

സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആയിരുന്ന റോബർട്ട് സ്റ്റീവൻസൺ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 ആണ് ലോക പരിചിന്തന ദിനമായി ആചരിക്കുന്നത്. ഈ വർഷം നമ്മുടെ സ്കൂളിലും ലോക പരിചിന്തന ദിനം ആചരിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ  ഹെഡ്മാസ്റ്റർ നിയാസ് ചോല  ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ഗൈഡ് പ്രസ്ഥാനം എന്താണെന്നും  സമൂഹത്തോടുള്ള കുട്ടികളുടെ പ്രതിബദ്ധതയെ കുറിച്ചും സർ വിശദമായി പറഞ്ഞു കൊടുത്തു. വായു മലിനീകരണം കുറയ്ക്കുക, പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുക എന്നീ രണ്ട് പ്രധാനപ്പെട്ട പ്രവർത്തന മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഈ വർഷത്തെ ലോക പരിചിന്തന ദിനം ആചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുകയും സ്കൂൾ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ  പ്രിൻസ് ടി സി,ഗൈഡ് ക്യാപ്റ്റൻമാരായ ഷെരീഫ എൻ,ഷംലിയ കെ ,ഷംന പി എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി


2020-21 ലെ പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി തോട്ടം

 

മണ്ണിനും പരിസ്ഥിതിക്കും കോട്ടം തട്ടാതെ പ്രകൃതിയ്ക്ക് അനുയോജ്യമായ ജൈവ കൃഷി ആരംഭിച്ചു സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് മാതൃകയായി.സ്കൂൾ മുറ്റത്ത് ആരംഭിച്ച ജൈവ പച്ചക്കറി തോട്ടം പ്രകൃതിയിലേക്ക് തിരിച്ചു പോവുക എന്ന വലിയ സന്ദേശമാണ് വിദ്യാർഥികൾക്ക് നൽകിയത്. വേണ്ട തക്കാളി മുളക് വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങൾ ആണ് കൃഷി ചെയ്തത്.പൂർണമായും ജൈവ വളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്.പ്രിൻസിപ്പാൾ അബ്ദു നാസർ ചെറുവാടി വിളവെടുപ്പ് നടത്തി. അധ്യാപകരായ ഷംസു കെ. എച്,മുഹമ്മദ് സുബിൻ പി എസ് ,അബ്ദുസലാം, ജിനി ,അബ്ദുൽ ജമാൽ എന്നിവർ സംബന്ധിച്ചു

സ്കൗട്ട്&ഗൈഡ്സ്

 

മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ആഗോളാടിസ്ഥാനത്തിൽ ശക്തമായ വേരുകളുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട് ആൻഡ് ഗൈഡ് . വിദ്യാർത്ഥികളുടെ ആത്മീയ മാനസിക-ശാരീരിക വികാസമാണ് സ്കൗട്ട് പ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ സ്കൗട്ട് നിലവിലുണ്ട് രണ്ടായിരത്തിയേഴിൽ യുപി ഹൈസ്കൂൾ ക്ലാസുകളിലും 2017ൽ ഹയർ സെക്കൻഡറിയിലും ആരംഭിച്ചു .പരിശീലനം നേടിയ ഒരു സ്കൗട്ട് മാസ്റററും 3 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.2012 ഡിസംബർ രണ്ടിന് സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. 2015 ൽ 12 കുട്ടികളും 2016ൽ ഏഴ് കുട്ടികളും രാജ്യപുരസ്കാർ നേടി 2016 17 വർഷത്തെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ഗൈഡ് വിദ്യാർത്ഥിയായിരുന്നു. കുട്ടികളെ സേവന സന്നദ്ധരാവുക എന്നതാണ് guidance പ്രസ്ഥാനത്തിൻറെ മുഖ്യലക്ഷ്യം . കൂടാതെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക ധൈര്യം വിനയം മര്യാദ സത്യസന്ധത മിതവ്യയശീലം അച്ചടക്കം, എന്നീ സ്വഭാവഗുണങ്ങൾ വളർത്തുകയും ലക്ഷ്യങ്ങളാണ്.ലഹരി വിരുദ്ധ ക്യാമ്പയിൻ പച്ചക്കറിത്തോട്ടം നിർമ്മാണം പ്ലാസ്റ്റിക് ഗ്രാമം തുടങ്ങിയവ യൂണിറ്റിലെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളിൽ പെടുന്നു.

അദ്ധ്യാപകദിനം

 

ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദി, മലയാളം ക്ലബ്ബ്, JRC, സ്കൗട്ട് ,ഗൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നടന്നത് . സ്സ്കൂൾ ലീഡർ മുഹമ്മദ് ഷിബിൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ,ഗായകൻ ,ദേശീയ അധ്യാപക അവാർഡ് ജേതാവ് എന്നീ നിലകളിൽ പ്രശസ്തനും, ഹെഡ്മാസ്റ്ററുമായ നിയാസ് ചോല , മുൻ ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളുമായിരുന്ന നെൽസൺ ജോസഫ് സർ എന്നിവർ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികൾ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ നാസർ ചെറുവാടി അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സുഹറ PC, ജോയിൻറ് കൺവീനർ റിജുല CP, സ്റ്റുഡൻറ് കൺവീനർ ഷഹനാ കെ എം(10 A),സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷാബിദലി എം (10 D) JRC കൺവീനർ അബൂബക്കർ, സ്കൗട്ട് ക്യാപ്റ്റൻ പ്രിൻസ് ടിസി ,ഗൈഡ് ക്യാപ്റ്റൻ ശരീഫ N, ഷാക്കിറ PKഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ദ്വി ദിന സ്കൗട്ട് ഗൈഡ് ക്യാമ്പ്

2018 -19 അധ്യായന വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തല ദ്വിദിന ക്യാമ്പ് ഡിസംബർ 7 8 തീയതികളിൽ ആയി സ്കൂളിൽ നടന്നു.രാവിലെ 8 30ന് ഫ്ലാഗ് സെറിമണിയോടു കൂടിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത് തുടർന്ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു .സ്കൗട്ട് മാസ്റ്റർ ശ്രീ പ്രിൻസ് ടിസിഅധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജനാബ് നാസർ ചെറുവാടി ഉദ്ഘാടനകർമ്മം നിർവഹിച്ചു.ഗൈഡ് ക്യാപ്റ്റൻമാരായ ശരീഫ ടീച്ചർ ഷാക്കിറ ടീച്ചർ എൻഎസ്എസ് കൺവീനർ ശ്രീ സുബിൻ എന്നിവർ ആശംസകളർപ്പിച്ചു ഹയർസെക്കൻഡറി സ്കൗട്ട് മാസ്റ്റർ ജമാൽ സാർ നന്ദി പ്രകാശനം നടത്തി

സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ഓർമ്മകളിലെന്നും വർണ്ണച്ചിറകുകൾ വിടർത്തുന്ന 2 ദിനങ്ങളായിരുന്നു അത്.ഏഴാം തീയതി ഉച്ചക്കുശേഷം ക്യാമ്പിനെ പ്രധാന ആകർഷണങ്ങളിലൊന്നായ ഹൈക്ക് നടത്തി . രാത്രി ക്യാമ്പ് ഫയറിൽ കുട്ടികളുടെ വിവിധ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. 10 മണിയോടെ ക്യാമ്പിന്റെ ആദ്യ ദിനത്തിന് സമാപനമായി. രാവിലെ കൃത്യം 5 30ന് തന്നെ ക്യാമ്പ് ഉണർന്നു ആറുമണിക്ക് ബിപി എക്സൈസോടുകൂടി പരിപാടികൾക്ക് തുടക്കമായി. ഏഴുമണിയോടെ സർവ്വമത പ്രാർത്ഥന ആരംഭിച്ചു എട്ടുമണിക്ക് പ്രഭാതഭക്ഷണം നൽകി. കൃത്യം 8 30 ന് തന്നെ ഫ്ലാഗ് സെറിമണി നടന്നു. രാജേഷ് സാറും രമ ടീച്ചറും ആയിരുന്നു വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയത് .ആട്ടവും പാട്ടവും പഠനവുമായി രണ്ടു ദിനങ്ങൾ പിന്നിട്ടത് അറിഞ്ഞതേയില്ല .വൈകുന്നേരം 3 30ന് സമാപന പരിപാടികൾ ആരംഭിച്ചു , ഫ്ലാഗ് ലോവറിങോടുകൂടി ക്യാമ്പിന് സമാപനമായി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് ഇൻചാർജ് അധ്യാപകരായ പ്രിൻസ് സർ,ജമാൽ സർ ഷെരീഫടീച്ചർ, ഷാക്കിറ ടീച്ചർ എന്നിവർക്ക് പുറമേ അബൂബക്കർ സർ നവാസ് സർ സലീം സർ ഗീത ടീച്ചർ എന്നിവർ ക്യാമ്പിലെ നിറസാന്നിധ്യമായിരുന്നു.

 
FLAG CEREMONY
 
INAUGURATION BY PRINCIPAL
 
GROUP PHOTO
 
HS SCOUT UNIT