എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ (മൂലരൂപം കാണുക)
08:32, 21 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2018→എൽ. എഫിന്റെ ചരിത്രവഴികളിലൂടെ
വരി 154: | വരി 154: | ||
*2015 ജനുവരി 7 – എച്ച്. എസ് വിഭാഗത്തിൽ സ്ഥാപിച്ച സി. സി. ടി. വി-യുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. | *2015 ജനുവരി 7 – എച്ച്. എസ് വിഭാഗത്തിൽ സ്ഥാപിച്ച സി. സി. ടി. വി-യുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. | ||
*2016-2017എസ്.എസ്.എൽ.സി. ,+2 വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | *2016-2017എസ്.എസ്.എൽ.സി. ,+2 വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
===വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്=== | |||
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വിദ്യാർത്ഥിനികളുടെ എണ്ണം കൊണ്ടും പാഠ്യ പാഠ്യോത്തര പ്രവർത്തനങ്ങൾകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ. മൂല്യാധിഷ്ഠിതവും സുശിക്ഷിതവും അച്ചടക്കപരവും സുരക്ഷിതവുമായ ഈ വിദ്യാലയ സാഹചര്യത്താൽ തന്നെ ഒട്ടുമിക്ക രക്ഷിതാക്കളും ഈ വിദ്യാലയത്തിൽ തങ്ങളുടെ പെൺമക്കളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് വളരെയധികം താൽപര്യം പ്രകടിപ്പിക്കുന്നു. ഓരോ വർഷത്തേയും വിദ്യാർത്ഥിനികളുടെ വർദ്ധന തന്നെ അതിന് മതിയായ തെളിവാണ്. | |||
വിദ്യാർത്ഥിനികളുടെ സർവോന്മുഖമായ വളർച്ചയെ ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ക്ലാസ്സുകളും സെമിനാറുകളു൦ നൽകിവരുന്നു. വാല്യു ഓറിയന്റേഷൻ ക്ലാസ്സ്, സ്വയാവബോധക്ളാസുകൾ, ലഹരിവിമുക്ത ബോധവത്കരണ ക്ലാസ്സുകൾ, പ്രകൃതി സംരക്ഷണം, റോഡ് സേഫ്റ്റി തുടങ്ങിയവ സംബന്ധിച്ച സെമിനാറുകൾ എന്നിവ ഓരോ അധ്യയനവർഷത്തിലും സംഘടിപ്പിച്ചുവരുന്നു. കൂടാതെ വിദ്യാർത്ഥിനികളിൽ സാമൂഹിക പ്രതിബന്ധത വളർത്തുന്നതിനായി ക്ലാസ്സുകൾ തിരിച്ച് വിവിധ ഔട്ട് റീച്ച് പരിപാടികളും നടത്തുന്നു. ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗത സൗകര്യമുള്ള കുന്നംകുളം - ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്, കോമേഴ്സ് (2 batches), കംപ്യൂട്ടർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്. A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 31 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃത൦ ക്ലാസ്സ്,സയൻസ് ലാബോറട്ടറി, ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബ്,ലൈബ്രററി, ഓഫീസ് മുറി, സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A, M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമാക്കി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുടിവെളള സൗകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യകരമായ പ്രാഥമികസൗകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ , സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന ഗൈഡ്സ് പ്രസ്ഥാനം, ജൂനിയ൪ റെഡ് ക്രോസ് എന്നിവ സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റൊരു പ്രസ്ഥാനമാണ് സോഷ്യൽ സർവീസ് ലീഗ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, യൂണിഫോം, മറ്റു പഠനോപകരണങ്ങൾ എന്നിവ നൽകാനും നിർദ്ധനരായ പൂർവ്വവിദ്യാർത്ഥികളുടെ പഠനം, വിവാഹം, ചികിത്സ, ഭവന നിർമ്മാണം എന്നിങ്ങനെ വ്യത്യസ്ത സഹായങ്ങൾ നൽകാനും ഇതിലൂടെ സാധിച്ചുവരുന്നു. ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി. കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്സടിസ്ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമർപത്രം, പോസ്ററർ, കവിത, ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തിവരുന്നുണ്ട്. ഉപജില്ലാടിസ് ഥാനത്തിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ കുട്ടികൾ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്. സയൻസ്,ഗണിതം,സോഷ്യൽ സയൻസ്, ഐ.ടി,ഹെൽത്ത്, ഗാന്ധിദർശൻ, റോഡ്സുരക്ഷ, പരിസ്ഥിതി, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള ക്ലബ്ബുകൾ അതത് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഊർജ്ജസ്വലമായി ഇവിടെ പ്രവർത്തിച്ചുവരുന്നു. ജുൺമാസത്തിൽതന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം , ആ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കപ്പെടുന്നു. ഓരോ ക്ലബ്ബിന്റെയും കാര്യക്ഷമമായ നടത്തിപ്പിനായി ജുൺ മാസത്തിൽ തന്നെ വിവിധ കമ്മിററികൾ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിരഞ്ഞെടുക്കുന്നു. അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഒരു വർഷത്തേക്കായുളള പ്രവർത്തനപരിപാടികൾ രൂപകല്പന ചെയ്യുന്നു. ഓരോ വർഷത്തെയും ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയിൽ ഈ ക്ലബ്ബിൽ നിന്നും ധാരാളം വിദ്യാർത് ഥികൾ പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്ര ങ്ങളായിതീരുന്നു. | |||
കുട്ടികളുടെ മാനസിക അസ്വസ്ഥതകളും മറ്റു ബുദ്ധിമുട്ടുകളു൦ പരിഹരിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക്, സേഫ്റ്റി ക്ലബ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. | |||
സംസ്ഥാനതല കലാമത്സരങ്ങളിലും വിവിധ ശാസ്ത്രമേളകളിലും ഈ ചെറുപുഷ്പ വിദ്യാലയം മറ്റു പ്രമുഖ വിദ്യാലയങ്ങളേക്കാൾ ഒട്ടും പുറകിലല്ല. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥിനികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിലും ഹയ൪ സെക്കണ്ടറി പരീക്ഷയിലും ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്. | |||
അക്കാദമിക് നിലവാരം തെളിയിക്കുന്ന എൻ.എം.എം.എസ്, സംസ്കൃതം തുടങ്ങിയ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിജയം കൈവരിച്ചു എന്നത് ഏറെ അഭിമാനത്തോടെ എടുത്തു പറയട്ടെ. | |||
വിദ്യാർത്ഥിനികളുടെ അദ്ധ്യാത്മിക വളർച്ചയെ ലക്ഷ്യം വെച്ചുകൊണ്ട് സ്ഥാപിതമായിരിക്കുന്ന സംഘടനകളാണ് കെ.സി.എസ്.എൽ, അൽഫോൻസാ ഗാർഡൻ, 'ലിറ്റിൽ പ്ലാന്റ്സ്, യൂത്ത് മിനിസ്ട്രി'എന്നിവ. ദൈവിക ചിന്ത മനസ്സിലുണർത്താനും, സത്യത്തിലും സ്നേഹത്തിലും സേവനത്തിലും ജീവിക്കാനും ഇവ വളരെയധികം വിദ്യാർത്ഥിനികളെ സഹായിച്ചുവരുന്നു. | |||
കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, NSS, ഗൈഡിംങ് എന്നിവ മികവുറ്റ രീതിയിൽ ഹയർ സെക്കണ്ടറി തലത്തിൽ നടക്കുകയും രണ്ട് വ൪ഷം തുട൪ച്ചയായി ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിനേഷ൯ അവാ൪ഡ് കരസ്ഥമാക്കി, സംസ്ഥാന Best Guiding Unit ആയി തിരഞ്ഞെടുക്കപ്പെട്ടു. | |||
എല്ലാ വ൪ഷവും “Flower Flash” എന്ന പേരിൽ സ്ക്കൂൾ മാഗസി൯ തയ്യാറാക്കി വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ വള൪ത്തിവരുന്നു.പൊതുവിജ്ഞാനം വള൪ത്തുന്നതിനുവേണ്ടി മാസത്തിലൊരിക്കൽ Sweet Exam, കുട്ടികളുടെ ഇടയിൽ സ്വഭാവ സംസ്ക്കരണവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാ൯ സഹായകമായETC Award (Exellence in Team Spirit & Corporation) നൽകി വരുന്നു. | |||