"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 163: വരി 163:
[[പ്രമാണം:15088 onachagathi 2024.jpg|ലഘുചിത്രം|ഓണച്ചങ്ങാതി ‍]]
[[പ്രമാണം:15088 onachagathi 2024.jpg|ലഘുചിത്രം|ഓണച്ചങ്ങാതി ‍]]
ഓണാഘോഷ പരിപാടിയുടെ ഭാഗമായി ' ഓണച്ചങ്ങാതി ‍' പരിപാടി സംഘടിപ്പിച്ച‍‍ു.ഭിന്നശേഷിക്കാരായ, സ്‍കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം  സന്തോഷം പങ്കിട‍ുക, ക്ലാസിലെ മറ്റ് ക‍ുട്ടികള‍െ കാണാനും അവരുമായി പരിചയപ്പെടാനുമ‍ുള്ള സാഹചര്യമൊരുക്കുക, സ്‍നേഹ സമ്മാനം നൽകുക, സന്തോഷം പങ്ക് വെക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓണച്ചങ്ങാതി ‍ സംഘടിപ്പിച്ച‍ത്. നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹോം ബേസ്ഡ് ആയ മ‍ുഹമ്മദ് നാസിഫിൻെറ വീട്ടിലെത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വെെത്തിരി ബി ആർ സി, സി ആർ സി പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെട‍ുത്തു. ചടങ്ങിൽ വെെത്തിരി ബി ആർ സിയുടെ സ്‍നേഹസമ്മാനം ഹെഡ്‍മാസ്റ്റർ ആസിഫിന് കെെമാറി.
ഓണാഘോഷ പരിപാടിയുടെ ഭാഗമായി ' ഓണച്ചങ്ങാതി ‍' പരിപാടി സംഘടിപ്പിച്ച‍‍ു.ഭിന്നശേഷിക്കാരായ, സ്‍കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം  സന്തോഷം പങ്കിട‍ുക, ക്ലാസിലെ മറ്റ് ക‍ുട്ടികള‍െ കാണാനും അവരുമായി പരിചയപ്പെടാനുമ‍ുള്ള സാഹചര്യമൊരുക്കുക, സ്‍നേഹ സമ്മാനം നൽകുക, സന്തോഷം പങ്ക് വെക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓണച്ചങ്ങാതി ‍ സംഘടിപ്പിച്ച‍ത്. നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹോം ബേസ്ഡ് ആയ മ‍ുഹമ്മദ് നാസിഫിൻെറ വീട്ടിലെത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വെെത്തിരി ബി ആർ സി, സി ആർ സി പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെട‍ുത്തു. ചടങ്ങിൽ വെെത്തിരി ബി ആർ സിയുടെ സ്‍നേഹസമ്മാനം ഹെഡ്‍മാസ്റ്റർ ആസിഫിന് കെെമാറി.
=== സ്‍കൂൾതല ശാസ്‍ത്രേത്സവം സംഘടിപ്പിച്ച‍ു ===
2024-25 അധ്യയന വർഷത്തെ സ്‍കൂൾതല ശാസ്‍ത്രേത്സവം 2024 ഒൿടോബർ 4 ന് സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ അധ്യക്ഷത വഹിച്ച‍ു.ശാസ്ത്ര, സാമ‍ൂഹ്യ ശാസ്‍ത്ര, പ്രവ്യത്തി പരിചയ, ഐ ടി മേളകളിലായി നൂറോളം വിദ്യാർത്ഥികൾ പങ്കെട‍ുത്ത‍ു.മികവ് പ‍ുലർത്തിയവരെ സബ്‍ജില്ലാ തലത്തിലേയ്ക്ക് തെരഞ്ഞെട‍ുത്തു.
=== മോട്ടിവേഷൻ ക്ലാസ് ===
വിദ്യാലയത്തിലെ പത്താം ക്ലാസിലെ ക‍ുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ച‍ു.25-09-2024 ന് നൽകിയ ക്ലാസിന് തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലെ രാജേന്ദ്രൻ സർ നേത്യത്വം നൽകി.
=== ക്ലാസ് പിടിഎ യോഗം ===
സ്‍കൂളിലെ വിവിധ ക്ലാസ‍ുകള‍ിലെ രക്ഷിതാക്കളുടെ യോഗം ചേർന്നു. ഹെെസ്‍കൂൾ വിഭാഗം ക്ലാസ് പിടി എ യോഗം 26-9-2024 നും, യു പി വിഭാഗത്തിൽ 27-9-2024 നും, എൽ പി വിഭാഗത്തിൽ 30-9-2024 നും സംഘടിപ്പിച്ച‍ു. യോഗം ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം,തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
=== ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ് ===
ലഹരി വിരുദ്ധ കാംപയിനിൻെറ ഭാഗമായി രക്ഷിതാ ക്കൾക്കായി ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.എൿസെെസ് ഡിപാർട്ട് മെൻറിൻെറയും സ്‍കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻെറയും സംയുക്താഭി മുഖ്യത്തിൽ 30-9-2024ന് നടത്തിയ ക്ലാസിന് എക‍്സെെസ് ഒാഫീസർ പ്രമോദ് നേത്യത്വം നൽകി.   ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.
=== സഹവാസ ക്യാമ്പ് ===
വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബി ൻെറ സഹവാസക്യാമ്പ് ഒക്ടോ ബർ 5, 6 തീയതികളിലായി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പിൻെറ ഉദ്ഘാടനം പടി ഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർ വഹിച്ചു പിടിഎ പ്രസിഡണ്ട് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് കെ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് കോർഡിനേറ്റർ സുധീഷ് വി സി സ്വാഗതവും ക്ലബ്ബ് ലീഡർ ശിവന്യ കെ എസ് നന്ദിയും പറഞ്ഞു. ക്യാമ്പിൻെറ ഭാഗമായി വിവിധ വിഷയങ്ങള‍ുമായി ബന്ധപ്പെട്ട ക്ലാസ‍ുകൾ,ഫീൽഡ് ട്രിപ്പ്, ലഹരിവര‍ുദ്ധ പരിപാടികൾ, വിദഗ്ദര‍ുമായി കൂടിക്കാഴ്ച്ചകൾ, ക്യാമ്പസ് സൗന്ദര്യവത്ക്കരണം, കിടപ്പ‍ുരോഗികള‍െ സന്ദർശിക്കൽ തുടങ്ങി യ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.അംഗ ങ്ങൾ വിവിധ ഗ്രൂപ്പുകളായി തങ്ങള‍ുടെ ച‍ുമത ലകൾ ഉത്തരവാദിതത്തോടെനിർവ്വ ഹിച്ച‍ു. തൃക്കൈപ്പറ്റ ഉറവിലേയ്ക്ക് സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പ് തികച്ചും ആസ്വാദ്യകര മായിരുന്നു.  കുട്ടികൾക്ക് നൽകിയ അവബോധം ക്ലാസിന് വയനാട് RTA ഡിപ്പാർട്ട്മെൻറിലെ സുമേഷ്,ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ഐ സി ഡി എഫിലെ കൗൺസിലർ റിൻസി റോസിനെ നേതൃത് വത്തിൽ കുട്ടികൾക്ക് ഇൻററാക്ടീവ് ക്ലാസ‍ും നൽകുക യ‍ുണ്ടായി.ക്യാമ്പിന് ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലഹരി വിരുദ്ധ ആശയങ്ങളടങ്ങ‍ുന്ന സന്ദേശങ്ങളുടെ സ്റ്റിക്കറുകൾ വാഹന ഉടമകൾക്ക് വിതരണം ചെയ്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൻെറ എല്ലാ സെഷനുകളും അംഗങ്ങൾക്ക് വിത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിച്ചത്.
=== ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് ===
വിദ്യാലയത്തിലെ 2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 08-10-2024 ന് ചൊവ്വാഴ്ച്ച സ്കൂളിൽ വെച്ച് സംഘ ടിപ്പിച്ച‍ു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. സീനിയർ അസിസ്റ്റൻറ് വിദ്യ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം  നൽകി. പരിശീലന ത്തിന് കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്, എൽ കെ മിസ്ട്രസ് അനില എസ് എന്നിവർ  നേതൃത്വം നൽകി. ക്യാമ്പിൽ നിന്ന് തെരഞ്ഞെട‍ുക്കപ്പെട‍ുന്ന ആറ് കുട്ടികൾക്ക് സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാനുള്ള അവസരം ലഭിക്കും.
=== പ‍ൂർവ്വ വിദ്യാർത്ഥികള‍ുടെ സ്‍നേഹോപഹാരം ===
കുറ‍ുമ്പാല ഗവ. ഹെെസ്ക‍ൂളിന് പ‍ൂർവ്വ വിദ്യാർത്ഥികള‍ുടെ സ്‍നേഹോപഹാരം. 2006-07 അധ്യയന വർഷത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥികള‍ുടെ ക‍ൂട്ടായ്‍മയാണ് സ്‍കൂളിനായി രണ്ട് ഹാൻറ്ബോൾ പോസ്‍റ്റ‍ുകൾ നൽകിയത്. കൂട്ടായ്‍മയ‍ുടെ ലീഡർമാരായ അബ്‍ദുൾ സലാം ശേഖ്, ജംഷീർ മ‍ുതുവോടൻ എന്നിവരിൽ നിന്ന് ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ്  പോസ്‍റ്റ‍ുകൾ ഏറ്റ‍ുവാങ്ങി.
=== കര‍ുത്ത്കാട്ടി ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
സ്കൂൾമേളകളിൽ മികവ് തെളിയിച്ച് ജിഎച്ച്എസ് ക‍ുറ‍ുമ്പാല. വെെത്തിരി ഉപജില്ലാ കായിക-ശാസ്ത്രമേളകളിൽ മികച്ച പ്രകടനമാണ് ക‍ുറ‍ുമ്പാലയി ലെ പ്രതിഭകൾ കാഴ്ച്ചവെച്ചത്.  പടി ഞ്ഞാറത്തറ ഗവ. ഹയ‍സെക്കണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങ ളിലായി  നാൽപതോളം കുട്ടികൾ പങ്കെട‍ുത്ത‍ു.പ്രവൃത്തി പരിചയമേളയി ൽ ഹെെസ്കൂൾ വിഭാഗം അഗർബത്തി നിർമ്മാണത്തിൽ ആയിഷ ഹഫ്‍ന എം കെ,  എ ഗ്രേഡോടെ ഒന്നാം സ്ഥാ നവ‍ും ക്ലേ മോഡലിംഗിൽ സയന ലക്ഷ്‍മി   എ  ഗ്രേഡോടെ രണ്ടാം സ്ഥാനവ‍ും നേടി ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫ‍ർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവ‍ും, എെ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുബഷിറ പി പി, എ ഗ്രേഡോടെ രണ്ടാം സ്ഥാനവ‍ും നേടി  ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. ശാസ്ത്രമേളയിൽ എൽ പി വിഭാഗം കളക്ഷനിൽ (മെഡിസിനൽ പ്ലാൻറ് സ്) മിസ്‍ന ഫാത്തിമ പി എ, ഫാത്തിമത്ത് ഹാഫിസ സി എ എന്നി വർ എ ഗ്രേഡോടെ രണ്ടാം സ്ഥാന ത്തിനർഹരായി. എെ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം മലയാളം ടെെപ്പിം ഗിൽ മ‍ുഹമ്മദ് അൽത്താഫ് മ‍ൂന്നാം സ്ഥാനവ‍ും, യ‍ു പി വിഭാഗം എെ ടി ക്വിസിൽ കീർത്തന എൻ പി നാലാം സ്ഥാനവ‍ും നേടി.മേളയിലെ വിവിധ ഇനങ്ങളിൽ പങ്കെട‍ുത്ത മറ്റ് കുട്ടികൾ് എ,ബി,സി ഗ്രേഡ‍ുകൾക്ക് അർഹ രായി.
=== കായികമേളയിൽ കുതിച്ച്പാഞ്ഞ് നമീറ ===
വെെത്തിരി ഉപജില്ലാ കായികമേളയിൽ ക‍ുറ‍ുമ്പാല ഗവ. ഹെെസ്കൂളിന് അഭിമാനാർ ഹമായ നേട്ടം നൽകി നമീറ നസ്‍റീൻ.എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററില‍ും, ലോങ് ജംമ്പില‍ും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ ഏറ്റവ‍ും കൂട‍ുതൽ പോയിൻറ‍ുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർ ഹത നേടി.സ്കൂൾ തല മേളകളിലെല്ലാം തുട ർച്ചയായി  മികച്ച പ്രകടനം നടത്തുന്ന ഈ നാലാം ക്ലാസ‍ുകാരി പാഠ്യ-പാഠ്യേതര മേഖ ലകളിലും മിട‍ുക്കിയാണ്.  
സബ് ജൂനിയർ വിഭാഗം  ഹെെജമ്പിൽ അജന്യ മ‍ൂന്നാം സ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യത നേടി. വിദ്യാലയ ത്തിന് തിളക്കമാർന്ന വിജയം നൽകിയ പ്രതിഭകളെ പ്രത്യകചടങ്ങിൽ അനുമോദിച്ച‍ു.
=== അനുമോദിച്ച‍ു ===
സബ് ജില്ലാതല  കായികമേള,ശാസ്‍ത്രോത്സവം, ലിറ്റിൽ കെെറ്റ്സ് ജില്ലാ- സംസ്ഥാന ക്യാമ്പുകളിൽ പങ്കെട‍ുത്തവർ,വിവിധ മത്സരങ്ങളിൽ പങ്കെട‍ുത്തവ‍ർ, ഉയർന്ന ഗ്രേഡ് ലഭിച്ചവർ, വിജയികൾ എന്നിവരെ അനുമോദിച്ച‍ു. ഇവർക്കുള്ള സ‍ർട്ടിഫിക്കറ്റ‍ുകൾ, മൊമെറ്റോകൾ ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് വിതരണം ചെയ്‍തു.
743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2583788" എന്ന താളിൽനിന്ന് ശേഖരിച്ചത്