"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53: വരി 53:


[[പ്രമാണം:19862 BASHEER DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 BASHEER DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
== ✨✨ഹരിത ഭൂമിക ✨✨ കൃഷി ക്ലബ്ബ് ഉദ്ഘാടനം ==
ചേരൂർ :  ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും ദേശീയ ഹരിതസേന യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ,
കുട്ടികളിൽ കാർഷിക ആഭിമുഖ്യം ഉണ്ടാക്കുക, പുതു തലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയും,  തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും, തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി ഹരിത ഭൂമിക  കൃഷി ക്ലബ്ബ് ഉദ്ഘാടനം ഇന്ന് നടന്നു. കൃഷിഗീതം ആലപിച്ച്  ആരംഭിച്ച ചടങ്ങിന്  സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് സ്വാഗതം പറഞ്ഞു.   സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എപി സൈതലവി അധ്യക്ഷത വഹിച്ചു. കണ്ണമംഗലം കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. സലിംഷാ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്ക് പുത്തൻ ഉണർവേകി വിവിധതരം കൃഷി രീതികൾ , വളപ്രയോഗം, കീടനിയന്ത്രണം, പരിചരണം,  എന്നിവയെപ്പറ്റി വിശദമായി കുട്ടികൾക്ക് ക്ലാസ്സ് നൽകുകയുണ്ടായി.
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി  സ്കൂളിലെ കൃഷി നിലത്ത്  പയർ,വെണ്ട,  വഴുതന, മത്തൻ  വിത്തുകൾ പാകുകയും ചെയ്തു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന, ഫിസിക്കൽ എജുക്കേഷൻ അധ്യാപിക ശ്രീമതി സൈനത്ത്. വി, എസ് ആർ ജി കൺവീനർ ശ്രീ.വിജേഷ്, ശ്രീമതി സുലൈഖ പുലിക്കോടൻ, കൃഷിഭവൻ ഓഫീസർ ശ്രീ. അജിത് എന്നിവർ  ആശംസകൾ അർപ്പിച്ച ചടങ്ങിന്   കൃഷി ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി പ്രത്യുഷ. വി  നന്ദി അർപ്പിച്ച് സംസാരിച്ചു.
[[പ്രമാണം:19862 AGRICULTURE DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550234" എന്ന താളിൽനിന്ന് ശേഖരിച്ചത്