"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തലക്കെട്ട്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഉള്ളടക്കം തലക്കെട്ട്)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പ്രവേശനോത്സവം ==
അക്ഷരങ്ങളുടെ മായാലോകത്തേക്ക് ചേക്കേറാൻ വീണ്ടും ഒരു പ്രവേശനോത്സവം വന്നെത്തി. പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യദിവസം ആഘോഷിക്കാനുള്ള പ്രവേശനോത്സവ പരിപാടികൾ ശ്രീ ശാരദ ഗേൾസ്‌ ഹയർസെക്കന്ററി സ്കൂളിൽ പൂജനീയ പ്രവ്രാജിക വിമലപ്രാണ മാതാജി ഭദ്രദീപം തെളിയിച്ച് ആരംഭിച്ചു. പ്രിൻസിപ്പൽ പി വി രാജേശ്വരി  സ്വാഗതം ആശംസിക്കുകയും ടീച്ചറുടെ ബാല്യകാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സുധീർ കെ എസ്‌ അധ്യക്ഷത വഹിച്ചു. ശ്രീ ശാരദാ മഠം പ്രസിഡന്റ്‌ പ്രവ്രാജിക വിമലപ്രാണ മാതാജിയും മാനേജർ പ്രവ്രാജിക നിത്യാനന്ദപ്രാണ മാതാജിയും അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്നത്തെ യുവതലമുറയെ ഇല്ലാതാക്കുന്ന ലഹരിയെന്ന മഹാവിപത്തിനെ പറ്റി കുട്ടികൾക്കും മാതാപിതാക്കൾക്കും മാതാജി പറഞ്ഞു കൊടുക്കുകയുണ്ടായി. മുൻ പി ടി എ പ്രസിഡന്റ്‌ ഷാജു എം ജി-യും സുഹൃത്ത് അനിൽകുമാറും ചേർന്ന് അവതരിപ്പിച്ച നാദസ്വര കച്ചേരി ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. വാർഡ് മെമ്പർ കണ്ണൻ പി എസ് ആശംസകളർപ്പിച്ചു. പി ടി എ  എക്സിക്യൂട്ടീവ് അംഗം എം മനോജ്‌ ആശംസ അറിയിച്ചു. കുട്ടികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ചടങ്ങിനെ കൂടുതൽ മനോഹരമാക്കി. പ്രധാനധ്യാപിക എൻ കെ സുമ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനത്തോടെ ചടങ്ങ് അവസാനിച്ചു.എല്ലാ കുട്ടികൾക്കും മധുര വിതരണം ചെയ്യുകയുണ്ടായി. 5-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് സമ്മാനപൊതികളും സദ്യയും നൽകി പുതിയ ഒരു  അദ്ധ്യയന വർഷത്തിലേക്ക് അധ്യാപകർ അവരെ സ്വാഗതം ചെയ്തു.
== പരിസ്ഥിതി ദിനം ==
ലോകപരിസ്ഥിതി ദിനാചരണം വളരെ ഭംഗിയായി ആഘോഷിച്ചു. പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നയന എസ് നായർ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്കൃതാധ്യാപിക എസ് സിന്ധു  സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവറാജിക നിത്യാനന്ദ മാതാജി ഉദ്ഘാടനകർമ്മം നിർവഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി വി രാജേശ്വരി  അധ്യക്ഷപ്രസംഗം നിർവ്വഹിച്ചു. മുഖ്യാഥിതിയായി എത്തിയത് ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നേടിയ പുറനാട്ടുകര സ്വദേശിയായ പോൾസൺ റാഫേൽ ആണ്. അദ്ദേഹം കുട്ടികളെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ബോധവതികളാക്കി. ആശംസാ പ്രസംഗം നടത്തിയത് ഹരിതസേനയുടെ ജില്ലാ കോർഡിനേറ്റർ എൻ ജെ ജെയിംസ് ആണ്. അതിനു ശേഷം വിദ്യാർത്ഥിനികളുടെ ഗാനാലാപനം നടന്നു. കുട്ടികൾക്ക് തൈവിതരണം നടത്തി. നന്ദി പ്രകാശിപ്പിച്ചത്  സ്കൂൾ ഹെഡ്മിസ്ട്രസ് എൻ കെ സുമ ആണ്. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490310" എന്ന താളിൽനിന്ന് ശേഖരിച്ചത്