"കൊല്ലം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:

തുടക്കത്തിലെ കോൺഫറൻസ് മുതൽ സേഷനുകൾ ഫുഡ്‌ രാത്രിയിലെ കൾചറൽ പ്രോഗ്രാം, ക്യാമ്പഫയർ എല്ലാം തുടക്കം മുതൽ ഒടുക്കം വരെയും ബോറടിപ്പിക്കാത്ത ക്യാമ്പയിരുന്നു.ഈ ക്യാമ്പിൽ എനിക്കും ഒരു പങ്കാളിയാകുവാൻ ഒരവസരം ലഭിച്ചതിൽ വളരെ സന്തോഷം. ഈ ക്യാമ്പിൽ ഞങ്ങളോട് നിന്ന എല്ലാ അധ്യാപകർക്കും അതുപോലെതന്നെ ഈ  ക്യാമ്പിൽ എന്നോട് നിന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും നന്ദി

== അഭിജിത് എസ് ==
എന്റെ പേര് അഭിജിത് എസ്. ഞാൻ എം എസ്‌ എം എച്ച് എസ്‌ എസ്‌ ചാത്തിനാംകുളം സ്കൂളിൽ പഠിക്കുന്നു. ഫെബ്രുവരി 17,18 തീയതികളിൽ ഗവണ്മെന്റ് അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടന്ന ലിറ്റൽ കൈറ്റ്സ് ക്യാമ്പിൽ ഞാനും പങ്കെടുത്തു. തികച്ചും വൈവിധ്യവും രസകരവുമായ ദിനങ്ങളായിരുന്നു അവ. പുതിയ പുതിയ കൂട്ടുകാരും അതുപോലെ ഉള്ള അധ്യാപകരെയും പരിചയപെടാൻ എനിക്ക് അവസരം കിട്ടി. ഞാൻ അവിടെ പോകുമ്പോൾ എനിക്ക് ചെറിയ ഭയം ഉണ്ടായിരുന്നു, എന്നാൽ അത് തികച്ചും അനാവശ്യമാണെന്ന് ഞാൻ പതിയെ മനസിലാക്കി. ആ രണ്ടു ദിനങ്ങൾ ഇനി രണ്ട് പതിറ്റാണ്ട് കഴിഞ്ഞാലും മറക്കാത്തവയാണ്. ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചു പുതിയ രീതികളും പഠിച്ചു. ഞാൻ കരുതിയിരുന്നത് എപ്പോഴും ക്ലാസ്സ്‌ മാത്രമാണ് അവിടെ ഉണ്ടാവുക എന്നാണ് എന്നാൽ ആദ്യ ദിവസത്തെ രാത്രി എന്നെ വല്ലാതെ അത്ഭുതപെടുത്തി. വളരെ മികച്ച ഒരു ക്യാമ്പ് ആക്കി തീർക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പഠിപ്പിക്കുന്ന കാര്യങ്ങൾ ഓരോരുത്തരും ചെയ്തിട്ട് മാത്രമേ അധ്യാപകർ അടുത്തതിലേക്ക് പോകുകയുള്ളായിരുന്നു അത് ഞങ്ങൾക്ക് വളരെ ഉപകാരം ചെയ്തു. ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിഞ്ഞാലും ഇല്ലെങ്കിലും ഞാൻ തൃപ്തനാണ് അതിനു മാത്രം ഓർമകളാണ് അവിടെ നിന്നും കിട്ടിയത്. ഈ ക്യാമ്പിൽ ഞങ്ങളെ കൂടെനിർത്തിയ എല്ലാ അധ്യാപകർക്കും നന്ദി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107689" എന്ന താളിൽനിന്ന് ശേഖരിച്ചത്