"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:51, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 16: | വരി 16: | ||
== '''തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ''' == | == '''തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ''' == | ||
കാസർകോട്:ഇത് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ. കാലം കുത്തിയൊഴുകി മറഞ്ഞിട്ടും മായാത്ത ചിലതുണ്ട് ഇവിടെ. ഒന്ന് ചെവിയോർത്താൽ കേൾക്കാമത്. ചീറിപ്പായുന്ന ട്രെയിനിൻറെ സൈറൺ മാത്രമല്ല, അതിലും ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന കെ. കേളപ്പൻറെ ശബ്ദം.കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ കേളപ്പൻ ഉപ്പ് കുറുക്കൽ നിയമത്തിനെതിരെ പ്രസംഗിക്കുകയും കുറുക്കിയെടുത്ത ഉപ്പ് പരസ്യമായി വിൽക്കുകയും ചെയ്ത സ്ഥലമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൻറെ വീരസ്മരണകളുറങ്ങുന്ന തൃക്കരിപ്പൂരിലെ പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടം.സ്റ്റേഷൻ1930-ൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നടന്ന ഉപ്പുസത്യഗ്രഹത്തിൽ ടി.എസ് തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ്, കെ. മാധവൻ എന്നിവർ പങ്കെടുത്തിരുന്നു. ഉപ്പ് നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേളപ്പനും പി കൃഷ്ണപിള്ളയും കാസർകോടെത്തിയത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ സമരസേനാനികൾക്കൊപ്പം ജാഥയായി എത്തിയ നേതാക്കൾ ഉപ്പ് പരസ്യമായി വിറ്റു.വിവരമറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനിൽ കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം കുഞ്ഞിരാമൻ നമ്പ്യാരെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇവരെ വിട്ടയച്ചു. തൃക്കരിപ്പൂരിലെ ആവേശം കേരളമാകെ പടർന്നു.തൃക്കരിപ്പൂരിൽ പുതിയ റെയിൽവേ സ്റ്റേഷൻ വന്നെങ്കിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വേദിയായ പഴയ കെട്ടിടം പൊളിച്ചുമാറ്റാതെ സംരക്ഷിക്കാൻ റെയിൽവേ തയ്യാറായി. 1916 ലാണ് ഈ കെട്ടിടം പണിതത്. പുതിയ കെട്ടിടം നിർമിച്ചപ്പോൾ റെയിൽവേ ജീവനക്കാരുടെ വിശ്രമമുറിയായി ഈ പഴയ കെട്ടിടം ഉപയോഗിക്കുന്നു | കാസർകോട്:ഇത് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ. കാലം കുത്തിയൊഴുകി മറഞ്ഞിട്ടും മായാത്ത ചിലതുണ്ട് ഇവിടെ. ഒന്ന് ചെവിയോർത്താൽ കേൾക്കാമത്. ചീറിപ്പായുന്ന ട്രെയിനിൻറെ സൈറൺ മാത്രമല്ല, അതിലും ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന കെ. കേളപ്പൻറെ ശബ്ദം.കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ കേളപ്പൻ ഉപ്പ് കുറുക്കൽ നിയമത്തിനെതിരെ പ്രസംഗിക്കുകയും കുറുക്കിയെടുത്ത ഉപ്പ് പരസ്യമായി വിൽക്കുകയും ചെയ്ത സ്ഥലമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൻറെ വീരസ്മരണകളുറങ്ങുന്ന തൃക്കരിപ്പൂരിലെ പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടം.സ്റ്റേഷൻ1930-ൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നടന്ന ഉപ്പുസത്യഗ്രഹത്തിൽ ടി.എസ് തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ്, കെ. മാധവൻ എന്നിവർ പങ്കെടുത്തിരുന്നു. ഉപ്പ് നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേളപ്പനും പി കൃഷ്ണപിള്ളയും കാസർകോടെത്തിയത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ സമരസേനാനികൾക്കൊപ്പം ജാഥയായി എത്തിയ നേതാക്കൾ ഉപ്പ് പരസ്യമായി വിറ്റു.വിവരമറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനിൽ കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം കുഞ്ഞിരാമൻ നമ്പ്യാരെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇവരെ വിട്ടയച്ചു. തൃക്കരിപ്പൂരിലെ ആവേശം കേരളമാകെ പടർന്നു.തൃക്കരിപ്പൂരിൽ പുതിയ റെയിൽവേ സ്റ്റേഷൻ വന്നെങ്കിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വേദിയായ പഴയ കെട്ടിടം പൊളിച്ചുമാറ്റാതെ സംരക്ഷിക്കാൻ റെയിൽവേ തയ്യാറായി. 1916 ലാണ് ഈ കെട്ടിടം പണിതത്. പുതിയ കെട്ടിടം നിർമിച്ചപ്പോൾ റെയിൽവേ ജീവനക്കാരുടെ വിശ്രമമുറിയായി ഈ പഴയ കെട്ടിടം ഉപയോഗിക്കുന്നു | ||
== ചരിത്രം == | |||
കോലത്തുനാട്ടിലെ സ്വരൂപങ്ങളിൽ പ്രധാനമായ അള്ളടസ്വരൂപം ആരംഭിക്കുന്നതുതന്നെ ഒളവക്കടവു തൊട്ടാണ്. പൂർണ്ണമായും ജാതിമതാചാരങ്ങൾ പാലിച്ചുകൊണ്ട് നിലനിന്നിരുന്ന ഒരു വ്യവസ്ഥിതി തന്നെയാണ് ഇവിടെയുണ്ടായിരുന്നത്. കാർഷിക വൃത്തിയും അതോടൊപ്പം ജാതിക്കനുസരിച്ച കുലത്തൊഴിലുകളും ചെയ്താണ് ജനങ്ങൾ ഉപജീവനം കഴിച്ചിരുന്നത്. ഭൂമി പ്രധാനമായും ഏതാനും ജന്മിമാരുടെ കീഴിലായിരുന്നു. ഈ പ്രദേശത്തെ പ്രധാന ഭൂവുടമ, തെക്കെ തൃക്കരിപ്പൂരിലെ താഴെക്കാട്ടു മനക്കാർ ആയിരുന്നു. ആനകളും ആനച്ചങ്ങലയുമുള്ള അവർ എല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കിക്കൊണ്ട് നീണ്ടകാലം ജനങ്ങളെ അടക്കി ഭരിച്ചവരായിരുന്നു. താഴെക്കാട്ട് മനയുടെ പ്രതാപകാലത്തും, അതിനുശേഷവും ഉദിനൂർ ദേവസ്വത്തിന്റെയും അതുപോലെ ഉടുമ്പുന്തല, കൈക്കോട്ടു കടവ് എന്നിവിടങ്ങളിലെ മുസ്ളീം പ്രഭുക്കന്മാരുടെ കീഴിലും ധാരാളം കുടിയാന്മാർ കർഷകരായിട്ടുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരാഹ്വാന രംഗങ്ങളിൽ ഏർപ്പെട്ട പ്രമുഖർ നാണാട്ട് കണ്ണൻനായർ, കെ.സി.കോരൻ എന്നിവരായിരുന്നു. കണ്ണൻനായർ ഖാദി പ്രവർത്തനത്തിലും മദ്യവർജ്ജന പരിപാടികളിലും ശ്രദ്ധയൂന്നിയപ്പോൾ കെ.സി.കോരൻ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുമായാണ് ബന്ധപ്പെട്ടത്. അവരെ സ്വാമിആനന്ദതീർത്ഥനൊന്നിച്ച് വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിന് പരിശ്രമിച്ചു. തുളുവൻ കണ്ണൻ, കലശക്കാരൻ കുഞ്ഞിരാമൻ, മാമുനികോരൻ, ചന്തൻ, കപ്പണക്കാരൻ കുഞ്ഞമ്പു എന്നിങ്ങനെ നിരവധി പേർ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. സമരസേനാനി ടി.കെ.കൃഷണൻമാസ്റ്റർ ഖാദി പ്രവർത്തനത്തിലും രാഷ്ട്രഭാഷാ പ്രചരണത്തിലും സജീവമായി രംഗത്തിറങ്ങിയ വ്യക്തിയായിരുന്നു. 1930-ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം തൃക്കരിപ്പൂരിലെ ഒളവറയ്ക്ക് സമീപമുള്ള ഉളിയെ കടവിൽവെച്ചാണ് നടന്നത്. 1939-ൽ അഖിലേന്ത്യാ കോൺഗ്രസ്സ് നേതാവ് എൻ.ഡി.രങ്കയെ പങ്കെടുപ്പിച്ചുകൊണ്ട് കൊടക്കാട്ട് വെച്ച് നടന്ന കർഷകസംഘം സമ്മേളനത്തിൽ തൃക്കരിപ്പൂർ നിന്നും പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഭൂപ്രഭുക്കന്മാരായിരുന്ന താഴെക്കാട്ട് മനയുടെ കുടുംബത്തിൽ നിന്നാണ് മലബാർ കർഷക വിമോചന പ്രസ്ഥാനത്തിന്റെ പാടുന്ന പടവാളെന്ന് പ്രസിദ്ധനായ ടി.സുബ്രഹ്മണ്യൻ തിരുമുമ്പ് രംഗത്ത് വന്നത്. മനയിലെ തന്നെ ഉണ്ണികൃഷ്ണൻ തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ് എന്നിവരും കർഷക പ്രസ്ഥാനത്തിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. മൊട്ടുക്കന്റെ കണ്ണൻ, കെ.വി.കുഞ്ഞിരാമൻ, കെ.വി.കോരൻ എന്നിവരുടെ സാമൂഹിക പ്രവർത്തനത്തിന്റെ ഗുണഫലമാണ് ഒളവറ ഗ്രന്ഥാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയ പ്രദേശമാണ് തൃക്കരിപ്പൂർ. 1917-ൽ താഴെക്കാട്ട് മന വക ഊട്ടു മഠത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് സൌത്ത് തൃക്കരിപ്പൂർ ഗവ: ഹൈസ്കൂളായതു മുതൽ തന്നെ പ്രദേശത്തിന്റെ ഈ രംഗത്തെ ചരിത്രം ആരംഭിക്കുന്നു. കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ തൃക്കരിപ്പൂരുണ്ട്. അവരിലാദ്യം ഓർക്കേണ്ട വ്യക്തി ഗുരു ചന്തുപ്പണിക്കരാണ്. കഥകളി രംഗത്ത് പ്രസിദ്ധനായ കലാമണ്ഡലം കൃഷ്ണൻനായരടക്കമുള്ള പ്രഗല്ഭമതികളുടെ ഗുരുസ്ഥാനം അലങ്കരിച്ച ഈ പ്രതിഭാധനൻ താഴെക്കാട്ട് മനയുടെ കളിയോഗത്തിലൂടെയാണ് അരങ്ങേറുന്നത്. തെയ്യം കലാകാരന്മാരായ ചന്തുപ്പെരുമലയൻ, കൃഷ്ണൻ പെരുമലയൻ, രാമൻ പണിക്കർ എന്നിവരും കോൽക്കളിയിലും കളരിപ്പയറ്റിലും ലക്ഷ്മണൻ ഗുരുക്കളും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ്. തൃക്കരിപ്പൂരിലെ ഗ്രന്ഥാലയങ്ങളുടെയും വായനശാലകളുടെയും ചരിത്രം പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രം കൂടിയാണ്. 1940-ന് ശേഷം രൂപികരിച്ച കൊയൊങ്കര ആചാര്യ നരേന്ദ്രദേവ് ഗ്രന്ഥാലയം, സുവർണ്ണ ജൂബിലിയാഘോഷിക്കുന്ന ഒളവറ ഗ്രന്ഥാലയം, മുഹമ്മദ് അബ്ദുറഹിമാൻ ഗ്രന്ഥാലയം തുടങ്ങിയ നിരവധി ഗ്രന്ഥാലയങ്ങളും വായനശാലകളും അവയുടെ സജീവമായ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു. ക്രിസ്തുമതാനുയായികളുടെ ഒരു ആരാധനാ കേന്ദ്രമാണ് തൃക്കരിപ്പൂർ സെന്റ് പോൾസ് ചർച്ച്. കഥകളി രംഗത്തെന്നപോലെ തുള്ളൽ പ്രസ്ഥാനത്തിലും പ്രഗല്ഭരായ ആശാന്മാർ ഇവിടെയുണ്ടായിരുന്നു. തുള്ളലിലെ പറയൻതുള്ളലിൽ പ്രാവീണ്യം നേടിയ കലാചാര്യനായിരുന്നു തങ്കയത്തിലെ അപ്പാട്ട് കുഞ്ഞിരാമപൊതുവാൾ ആശാൻ. കോൽക്കളിയുടെ ആചാര്യനായിരുന്ന ലക്ഷ്മണൻ ഗുരുക്കൾ, തെയ്യം കലാകാരന്മാരായിരുന്ന ചന്തുപ്പെരുമലയൻ, കൃഷ്ണൻ പെരുമലയൻ, രാമൻപണിക്കർ, അമ്പുപ്പണിക്കർ എന്നിവരുടെ സാന്നിദ്ധ്യവും പ്രാതിനിധ്യവും പഞ്ചായത്തിനെ ധന്യമാക്കിയിരിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഒളവറ വായനശാല ആന്റ് ഗ്രാന്ഥാലയവും, തങ്കയം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ആന്റ് ഗ്രാന്ഥാലയവുമടക്കം നല്ല നിലയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥാലയങ്ങൾ ഇവിടെയുണ്ട്. കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒട്ടേറെ അമെച്വർ കലാസമിതികൾ ഇവിടെ പ്രവർത്തിച്ച് വരുന്നു. സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തും, നടനും ഗായകനുമായ കെ.എം.കുഞ്ഞമ്പുവിന്റെ സ്മരണയെ നിലനിർത്തുന്ന തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാസമിതിയടക്കം പല കലാസമിതികളും ഇവിടെ വളരെ നന്നായി പ്രവർത്തിച്ച് വരുന്നു. | |||
കേരളപ്പിറവിക്കുമുമ്പെ പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയുടെ തെക്കെ അതിർത്തി ഗ്രാമങ്ങളായിരുന്ന വടക്കെ തൃക്കരിപ്പൂരും, തെക്കെ തൃക്കരിപ്പൂരിന്റെ ഭൂരിഭാഗങ്ങളും ചേർന്നാണ് ഇന്നത്തെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്. ഇനിയും ചരിത്രത്തിൽ പുറകോട്ട് പോയാൽ, പഴയ നിലേശ്വരം രാജവംശത്തിന്റെ തെക്കേയറ്റത്തെ ഗ്രാമങ്ങളായിരുന്നു ഇവയെന്ന് കാണാം. പടിഞ്ഞാറ് ആയിറ്റിപ്പുഴ, കിഴക്ക് പാടിയിൽ പുഴ, കുണിയൻതോട്, തെക്ക് കവ്വായിപ്പുഴ വടക്ക് പിലിക്കോട്, പടന്ന പഞ്ചായത്തുകൾ എന്നിവ അതിർത്തിയായുളള വടക്കെ തൃക്കരിപ്പൂർ ഗ്രാമവും തെക്കെ തൃക്കരിപ്പൂർ ഗ്രാമത്തിന്റെ ഭൂരിഭാഗവും ഉൾക്കൊളളുന്ന തൃക്കരിപ്പൂർ പഞ്ചായത്തിന് ചിര പുരാതനമായ സാംസ്കാരിക പൈതൃകമുണ്ട്. ഒരു കാലത്ത് എന്തിനും തന്നെ പരമാധികാരമുള്ള താഴക്കാട്ട് മനക്കാരുടെയും ഉടുമ്പുന്തല നാലുപുരപ്പാട്ടിൽ തറവാട്ടുകാരുടെയും കൈവശമായിരുന്നു ഇവിടുത്തെ ഭൂരിഭാഗവും ഭൂമിയും. താഴക്കാട്ട് മനയിലെ വലിയ കാരണവരായ വാസുദേവൻ വലിയ തിരുമുൽപ്പാടിന്റെ ഭരണകാലം ശ്രദ്ധേയമായിരുന്നു. ഈ കാലത്തുതന്നെയാണ് താഴക്കാട്ടു മനയുടെ നേതൃത്വത്തിൽ കഥകളിയോഗത്തിന്റെ പ്രവർത്തനം തുടങ്ങിയത്. തൃക്കരിപ്പൂർ പഞ്ചായത്തിന്റെ വികസന ചരിത്രത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി.പി.മുഹമ്മദ്കുഞ്ഞി പട്ടേലരുടെ സ്ഥാനം പ്രശംസനീയമാണ്. ഏകദേശം രണ്ടു ദശാബ്ദക്കാലം പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കഥകളിയാശാൻ ഗുരുചന്തുപ്പണിക്കരുടെ ജന്മനാടാണ് തൃക്കരിപ്പൂർ. തെക്കെ തൃക്കരിപ്പൂരിലെ തെക്കേ കാരക്കാടൻ ചന്തു ഗുരു ചന്തുപ്പണിക്കരാകുന്നത് നീണ്ടകാലത്തെ തപസ്യയിലൂടെയായിരുന്നു. ഏതു കഥകളി വേഷവും അനായാസമായി ആടാനുള്ള അദ്ദേഹത്തിന്റെ കഴിവ് സഹൃദയ ലോകത്തിന്റെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്. കലാമണ്ഡലം കൃഷ്ണൻനായരടക്കം ഒട്ടേറെ ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്. 1958-ൽ അദ്ദേഹത്തിന് ലഭിച്ച കേന്ദ്രസംഗീതനാടക അക്കാദമി അവാർഡടക്കം ധാരാളം ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. | |||
പുരാതന പ്രസിദ്ധമായ ശ്രീചക്രപാണി ക്ഷേത്രം, എളമ്പച്ചി തിരുവമ്പാടിക്ഷേത്രം, ഉത്തമന്തിൽ ക്ഷേത്രപാലക ക്ഷേത്രം, കാളീശ്വര ക്ഷേത്രം, ശ്രീരാമവില്യം കഴകം, കണ്ണമംഗലം കഴകം, തൃക്കരിപ്പൂർ മുച്ചിലോട്ട് കാവ് തുടങ്ങി ഒട്ടേറെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. മുസ്ളീം ആരാധനാ കേന്ദ്രങ്ങളിൽ ബീരിച്ചേരി ജുമാമസ്ജിദ്, വൾവക്കാട് ജുമാമസ്ജിദ്, ആയിറ്റി ജുമാമസ്ജിദ്, ടൌൺ ജുമാമസ്ജിദ്, ഉടുമ്പുന്തല ജുമാമസ്ജിദ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.ക്രൈസ്തവ ആരാധാനാലയം സെന്റ് പോൾസ് ചർച് അര നൂറ്റാണ്ടു മുന്നേ തൃക്കരിപ്പൂരിൽ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അമ്പലങ്ങളും പള്ളികളും ചർച്ചുകളും മതസൌഹാർദ്ദത്തിന്റെ ഉത്തമ മാതൃകകളായി ഇവിടെ നിലകൊള്ളുന്നു. കണ്ണമംഗലം കഴകത്തിന്റെ ഉത്സവാഘോഷങ്ങളിൽ വൾവക്കാട് ജുമാമസ്ജിദിന് പ്രമുഖ സ്ഥാനമുണ്ട്. ഇതേ പോലെതന്നെ ബീരിച്ചേരി മനയും ബീരിച്ചേരി ജുമാമസ്ജിദും തമ്മിൽ കൊടുക്കൽ വാങ്ങൽ ബന്ധമുണ്ട്. കഴകങ്ങളിലും ചില മുണ്ഡ്യകളിലും പുരക്കളിയും മറത്തുകളിയും നടത്താറുണ്ട്. കുന്നച്ചേരിയിലെ കൊട്ടൻപണിക്കർ, പേക്കടത്തെ കണ്ണൻ പണിക്കർ, വൈക്കത്തെ കുഞ്ഞിത്തീയൻ പണിക്കർ, എളമ്പച്ചിയിലെ കാനക്കീൽ കരുണാകരൻ പണിക്കർ എന്നിവർ പഞ്ചായത്തിലെ പൂരക്കളി ആചാര്യന്മാരിൽ പ്രമുഖരായിരുന്നു. |