"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:44, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ→വിജയാഘോഷം (22-06-2034)
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== പ്രേവേശനോത്സവം (03-06-2024) === | |||
2024 -25 അധ്യയനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശ നോത്സവം ആഘോഷമായി കൊണ്ടാടി. പുത്തൻ പ്രതീക്ഷകളുമായി കടന്നുവന്ന കുരുന്നുകളെ സമ്മാനപ്പൊതികൾ കൊടുത്ത് മുതിർന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് സദസ്സിലേക്ക് ആനയിച്ചു. ചടങ്ങിൽഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസി അധ്യക്ഷത വഹിച്ചു. മതസൗഹാർദ്ദത്തെ അനുസ്മരിച്ചു കൊണ്ട് വിവിധ മതഗ്രന്ഥ വായനകൾ നടന്നു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി വന്നെത്തിയ സെൻറ് ആൻറണീസ് ചർച്ച് പാദുവാപുരം അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ ജോർജ് തറേപറമ്പിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. | |||
കുട്ടികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.ചടങ്ങിൽ പതിനൊന്നാം ഡിവിഷൻ കൗൺസിലർശ്രീമതി ഷീബ ഡ്യൂറോം , സെൻ്റ് ജോസഫ്റീ ജിയൻ കൗൺസിലർ ഓഫ്എഡ്യൂക്കേഷൻ സിസ്റ്റർ മേരി സക്കറിയ, പി.ടി.എ പ്രസിഡണ്ട് ശ്രീ ജോസഫ് സുമീത് എന്നിവർ ആശംസകളർപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്., സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. | |||
എഫ്.എം.എം. കറസ്പോണ്ടൻ്റ് സിസ്റ്റർ എൽസി ജോസഫ്, ഔവർ ലേഡീസ് കോൺവെൻറ് സുപ്പീരിയർ റവ.സിസ്റ്റർ ആനന്ദി സേവ്യർ, എൽ.പി.സ്കൂൾ PTA പ്രസിഡണ്ട് ശ്രീ ജോഷി വിൻസെൻ്റ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ആകർഷകമായിരുന്നു. രക്ഷിതാക്കൾക്കു വേണ്ടിയുള്ള ബോധവൽക്കരണ നിർദ്ദേശങ്ങൾ എൽ.പി സ്കൂൾ അധ്യാപിക ശ്രീമതി യൂഫ്രേസ്യ നൽകുകയുണ്ടായി. എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ റീന എം.ഡി., അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഡെൽന അരൂജ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി ബിനു ജോൺ ഏവർക്കും നന്ദി പറഞ്ഞു. | |||
=== ആഗോള പരിസ്ഥിതി ദിനം (05-06-2024) === | |||
"നമ്മുടെ ഭൂമി നമ്മുടെ ഭാവി “ | |||
ആഗോള പരിസ്ഥിതി ദിനമായ ജൂൺ 5 നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ശ്രീമതി സിന്ധു പി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റവ സിസ്റ്റർ മിനി ആന്റണി അധ്യക്ഷത വഹിച്ചു. പ്രകൃതിയുടെ പച്ചപ്പിനെ സ്വന്തം ഹൃദയത്തോട് ചേർത്ത് വെച്ച് സ്വന്തം പുരയിടത്തിനുള്ളിൽ വൈവിധ്യമാർന്ന കൃഷികൾ വളർത്തുന്ന കുമ്പളങ്ങിയിലെ ശ്രീ മാഞ്ചപ്പൻ ചേട്ടനെ ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹം വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പിടിഎ പ്രസിഡന്റ് ജോസഫ് സുമീത് സമ്മാനങ്ങൾ നൽകി. പ്രകൃതി സംരക്ഷണത്തിനായി കുട്ടികൾ പ്രതിജ്ഞ ചൊല്ലി. ഇലക്ട്രോണിക് സംസ്കാരത്തിന്റെ പുറകെ പായുന്ന യുവതലമുറയെ പ്രകൃതിയിലേക്ക് അടുപ്പിക്കുകയും പ്രപഞ്ചത്തോട് ചേർത്തു നിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ പരിസ്ഥിതി സൗഹൃദ ജീവിത ശൈലി തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്കൂളിലെ എസ്.പി.സി, ഗൈഡിങ്, സീഡ് ക്ലബ് തുടങ്ങിയ വിവിധ ക്ളബ്ബുകളുടെ കൂട്ടായ്മയിൽ ആണ് പരിസ്ഥിതി ദിനം ആഘോഷിക്കപ്പെട്ടത്. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുകയുമുണ്ടായി. പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി ഒൻപതാം ക്ളാസുകാരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും തുണി സഞ്ചികൾ വിതരണം ചെയ്തു. | |||
=== യോഗാ ക്ലാസ് === | |||
ജൂൺ 6-ാം തിയതി രാവിലെ 8.30 മുതൽ 9 മണി വരെ സ്കൂളിലെ കുട്ടികൾക്കു വേണ്ടിയുള്ള യോഗാ ക്ലാസ്സിന് സ്കൂൾ അങ്കണത്തിൽ ആരംഭം കുറിച്ചു. എല്ലാ ദിവസവും സ്കൂളിലെ യോഗയ്ക്ക് നേതൃത്വം നൽകുന്നത് പി.ടി അധ്യാപകരാണ്. യോഗ ചെയ്യുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസം വളരുന്നു . വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതശൈലി നയിക്കുവാനും യോഗ അതുവഴി ജീവിതത്തിൽവിജയം കൈവരിക്കുവാനും അവരെ പ്രാപ്തരാക്കുന്നു. ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നു വരുന്ന കുട്ടികൾക്ക് അത്യാന്താപേക്ഷിതമാണല്ലോ. | |||
=== ബോധവൽക്കരണ ക്ലാസ് (07-06-2024) === | |||
പത്താം ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകർത്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ് പി.ടി.എ യും തുടർന്ന് ഒരു ബോധ വൽക്കരണ ക്ലാസും ജൂൺ ഏഴിന് നടത്തുക യുണ്ടായി. "കൗമാരം - കരുത്തും കരുതലും" എന്ന വിഷയത്തിൽ ആയിരുന്നു ക്ലാസ്. കൗമാ രക്കാരുടെ ശാരീരിക , മാനസിക വളർച്ച, ആരോഗ്യകരമായ ജീവിത ശൈലി വളർത്തൽ ,ലഹരിയുടെ ഉപയോഗം തടയൽ, പാരന്റിങ് തുടങ്ങിയവയെ കുറിച്ച് ശ്രീജി മാർഗരറ്റ് ടീച്ചർ ക്ലാസ്സെടുത്തു . പത്താം ക്ലാസിലെ കുട്ടികളുടെ അക്കാദമിക കാര്യങ്ങളെക്കുറിച്ചു പ്രധാനാധ്യാ പിക സിസ്റ്റർ മിനി ആന്റണി രക്ഷകർത്താ ക്കളോടു സംസാരിച്ചു. | |||
=== പൊതിച്ചോറു സമാഹരണം(11-06-2024) === | |||
എല്ലാ ചൊവ്വാഴ്ചയും ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് സ്കൂളിലെ കുട്ടികൾ ഇടക്കൊച്ചി സെഹിയോൻ പ്രേഷിത സംഘത്തിന് കൊടുത്തുവരുന്ന പൊതിച്ചോർ പദ്ധതിക്ക് ജൂൺ 11 ന് ആരംഭം കുറിച്ചു പൊതിച്ചോറുകൾ സ്വീകരിക്കുന്നതിന് സെഹിയോൻ പ്രേഷിത സംഘത്തിനു നേതൃത്വം നൽകുന്ന ശ്രീ. എം .എക്സ്. ജൂഡ്സൺ സന്നിഹിതനായിരുന്നു. ഈ വർഷം പൊതിച്ചോറുകൾ നൽകുന്നത് ഔവർ ലേഡീസിലെ കുട്ടികളാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി | |||
ജൂൺ 12- ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തി | |||
ജൂൺ 12- ഊർജ്ജസംരക്ഷണം സ്കൂളിലും വീട്ടിലും : ബോധവൽക്കരണ ക്ലാസ് നടത്തി. | |||
ജൂൺ 13- മാലിന്യസംസ്കരണം സ്കൂളിലും വീട്ടിലും : ബോധവത്കരണം നൽകി. | |||
ജൂൺ14- ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയും 'രക്തദാനം മഹാദാനം' എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുകയും ചെയ്തു ജൂൺ 14- പേവിഷ ബാധയെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം വളർ ത്തിയെടുക്കുന്നതിനായി സ്കൂൾ അസംബ്ലിയിൽ ഇതിനു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും പേവിഷ ബാധ പ്രതിരോധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. | |||
ജൂൺ 15- ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞയെടുത്തു . | |||
=== വായന ദിനാചരണം (19-06-2024) === | |||
ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കുമാരി. റിയോണ റോസ്, കുമാരി. എയ്ന മരിയ എന്നിവർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഹയർ സെക്കൻഡറി സ്കുൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് അധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കോഡിനേറ്ററുമായ ശ്രീമതി നിഷ എം.എൻ. ആയിരുന്നു. ഈ വിദ്യാലയത്തിലെ തന്നെ റിട്ടയേഡ് അധ്യാപിക ശ്രീമതി ആഷമോൾ വി.എസ് മുഖ്യാതിഥിയായിരുന്നു. വായനയുടെ മഹത്വം അറിഞ്ഞ് കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ വച്ച് ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ജോസഫ് സുമീത് ഡിജിറ്റൽ പത്രപ്രകാശനം (സ്കൂൾ മുറ്റം) നിർവഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഏവർക്കും ആശംസകൾ അർപ്പിച്ചു. ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം മലയാളം തുടങ്ങി എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്ക്കാരം ഏറെശ്രദ്ധേയമായി. "എൻ്റെ ക്ലാസ് നമ്മുടെ പുസ്തകം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ കുട്ടികൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആൻ്റണിയ്ക്ക് കൈമാറി. ഈ വിദ്യാലയത്തിലെ തന്നെ കുട്ടികൾ വരച്ച ചിത്രങ്ങൾ അതിഥികളായിവന്ന വ്യക്തികൾക്ക് ഉപഹാരമായി സമർപ്പിച്ചു. കുട്ടികൾ വരച്ച വായനദിനപോസ്റ്ററുകളുടെ പ്രദർശനം നടന്നു. കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി അംഗമായ കുമാരി അഫ്സഏവർക്കും നന്ദിയർപ്പിച്ചു. | |||
=== അന്താരാഷ്ട്ര യോഗദിനം, ലോക സംഗീത ദിനം (21-06-2024) === | |||
ഔവർ ലേഡീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനവും, ലോക സംഗീതദിനവും സ്കൂൾ എസ്.പി.സി., ഗൈഡിങ്, മ്യൂസിക് വിഭാഗങ്ങളുടെ നേതൃത്വത്തിൽ വളരെ വിപുലമായി ആചരിക്കുകയുണ്ടായി . ഈശ്വരപ്രാർഥനയാൽ ആരംഭിച്ച ചടങ്ങിൽ എസ്.പി.സി. കേഡറ്റ് കുമാരി അമല മേരി ഏവർക്കും സ്വാഗതം ആശംസിച്ചു. | |||
പ്രശസ്ത പിന്നണി ഗായിക ശ്രീമതി ചിത്ര അരുൺ ഉദ്ഘടനകർമം നിർവഹിച്ച് സംസാരിക്കുകയുണ്ടായി . അധ്യക്ഷ സ്ഥാനം വഹിച്ച ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മിനി ആന്റണി യോഗയുടെയും സംഗീതത്തിന്റെയും വിശാല സാധ്യതകളെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലില്ലിപോൾ ടീച്ചർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ചില യോഗസനങ്ങളെക്കുറിച്ചും സ്വന്തം അനുഭവങ്ങൾ പങ്കു വച്ച് സംസാരിച്ചു. തുടർന്ന് എസ്.പി.സി. കോ ഓർഡിനേറ്റർ ശ്രീമതി അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ എസ്.പി.സി. , ഗൈഡിങ് , പത്താം ക്ലാസ്സിലെ കുട്ടികൾ ചേർന്ന് യോഗസനങ്ങളുടെ മികവാർന്ന അവതരണം നടത്തുകയുണ്ടായി. സ്കൂൾ ക്വയർ കുട്ടികൾ അവതരിപ്പിച്ച സംഘഗാനം ഏവരുടെയും മനസ്സിനെ കുളിരണിയിക്കുന്നതായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനി കുമാരി നൈറ ഫാത്തിമ പ്രസ്തുത ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. | |||
=== വിജയാഘോഷം (22-06-2034) === | |||
ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം. തുടർച്ചയായി 100 മേനി വിജയം കരസ്ഥമാക്കുന്ന ഔവർ ലേഡീസ് കോൺവെൻറ് സ്കൂൾ SSLC പരീക്ഷ വിജയികളെ അനുമോദിക്കുന്ന ചടങ്ങിന് വേദിയായി. ഈ കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ 308 കുട്ടികളാണ് പരീക്ഷ എഴുതിയത് .72 കുട്ടികൾക്ക് ഫുൾ എ പ്ലസ് ഉം 12 കുട്ടികൾക്ക് 9 എ പ്ലസ് ഉം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. വിജയിച്ച കുട്ടികളെ ആദരിക്കുന്ന ഈ വിജയോത്സവത്തിന്റെ മുഖ്യാതിഥിയായി വന്നത് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും റേഡിയോളജിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ശ്രീമതി ഡോ. മായ ദേവിയാണ്. ഈ സമ്മേളനത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചത് ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ ജോസഫ് സുമീതാണ്. പതിനൊന്നാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.സിസ്റ്റർ മോളി ദേവസ്സി, ഹൈസ്കൂൾ എച്ച്.എം റവ.സിസ്റ്റർ മിനി ആന്റണി, തോപ്പുംപടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീ ജയലാൽ സാർ എന്നിവർ കുട്ടികളെ അനുമോദിക്കുകയും അവർക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ വിജയികളായ കുട്ടികൾക്ക് പി.ടി.എ മെമന്റോകൾ നൽകി ആദരിച്ചു. കൂടാതെ മുഖ്യാതിഥി ശ്രീമതി ഡോക്ടർ മായാദേവി ഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസ്സിയെയും പൊന്നാടകൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവച്ചു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു. |