"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
2022-23 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഗംഭീരമായി നടന്നു. സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുകയും ക്ലാസ് റൂമുകൾ ക്രമീകരിക്കുകയും ചെയ്തു. ജൂൺ ഒന്നിന് രാവിലെ മുമ്പായി തലേദിവസം ക്ലാസുകളും പുറംഭാഗവും ഗേറ്റ് വർണ്ണാലങ്കാരമാക്കി പല വർണ്ണങ്ങളിൽ ഉള്ള ബലൂണുകളും ഫ്ലക്സുകളും സ്കൂളിലെ ഭംഗിയാക്കി. ജൂൺ ഒന്നിന് എല്ലാ അധ്യാപകരും നേരത്തെ സ്കൂളിലെത്തുകയും ഒന്നാം ക്ലാസിലെ കുട്ടികൾക്ക് കിരീടം അണിയിക്കുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളും സ്റ്റേജിനു മുമ്പിൽ നിരന്നിരുന്നു. കൂടെ രക്ഷിതാക്കളും പിടിഎ എംടിഎ അംഗങ്ങളും.
                       പിടിഎ പ്രസിഡൻറ് ഉമർ വെള്ളരിയുടെ നേതൃത്വത്തിൽ ചേർന്ന പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ കെ അബ്ദുൽ സാദിൽ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണ ക്വിറ്റ് വിതരണതിന് തുടക്കം കുറിച്ച് വച്ചു. അതുപോലെ യൂണിഫോം വിതരണവും തുടക്കം കുറിച്ചു. ശേഷം ഈ പരിപാടിക്ക്  വേണ്ടി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഷെഫീഖ് കെ  പി , മുഹമ്മദ് മഠത്തിൽ, സി പി സുഭാഷ്, സി ശങ്കരൻ, പുരുഷോത്തമൻ നമ്പൂതിരി എന്നിവർ ആശംസകളർപ്പിച്ചു . പ്രൈമറി പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എസ് ആർ ജി കൺവീനർ അബ്ദുറഊഫ് മാസ്റ്ററുടെ നന്ദിയോട് കൂടി പരിപാടിക്ക് വിരാമം കുറിച്ചു. ശേഷം മുഴുവൻ കുട്ടികളും രക്ഷിതാക്കളും പായസം കുടിച്ചു. തുടർന്ന് സ്റ്റേജിൽ രക്ഷിതാക്കൾക്കുള്ള അവേർനസ് ക്ലാസായിരുന്നു.ബഹു. പ്രകാശ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ഈ ബോധവൽക്കരണം രക്ഷിതാക്കളെ ആവേശ്വോജ്ജലമാക്കി.


=== പുരുഷോത്തമൻ നമ്പൂതിരി വക പത്രം സ്കൂളിലേക്ക് ===
=== പുരുഷോത്തമൻ നമ്പൂതിരി വക പത്രം സ്കൂളിലേക്ക് ===
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909157" എന്ന താളിൽനിന്ന് ശേഖരിച്ചത്