"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:


'''ജൂലൈ 28 രാവിലെ 10 മണിക്ക് കരിമണ്ണൂർ ടൗണിൽ കുട്ടികൾ ഫ്ലാഷ് മോബ് നടത്തി. നേച്ചർ ഡേ യുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലീഡർ ചെയ്യാമോൾ ഷാജി, ശ്രീയ പി രമേശ് എന്നിവർ സന്ദേശം നൽകി. കരിമണ്ണൂർ  ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും യാത്രക്കാർക്കും ലഘുലേഖകൾ വിതരണം ചെയ്തു.'''
'''ജൂലൈ 28 രാവിലെ 10 മണിക്ക് കരിമണ്ണൂർ ടൗണിൽ കുട്ടികൾ ഫ്ലാഷ് മോബ് നടത്തി. നേച്ചർ ഡേ യുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലീഡർ ചെയ്യാമോൾ ഷാജി, ശ്രീയ പി രമേശ് എന്നിവർ സന്ദേശം നൽകി. കരിമണ്ണൂർ  ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും യാത്രക്കാർക്കും ലഘുലേഖകൾ വിതരണം ചെയ്തു.'''
== '''''സത്യമേവ ജയതേ''''' ==
'''നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെ യും കുട്ടികൾക്കായി സത്യമേവ ജയതേ പരിപാടി സംഘടിപ്പിച്ചു. വ്യാജവാർത്തകൾക്കെതിരെ കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സത്യമേവ ജയതേ സ്കൂളിൽ സംഘടിപ്പിച്ചത്. വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കുട്ടികൾക്ക് വിവിധ തെളിവുകളിലൂടെ ടീച്ചർ സുമി പി രാമചന്ദ്രൻ പരിചയപ്പെടുത്തി.'''
== '''''ലഹരി വിരുദ്ധ ക്യാമ്പയിൻ''''' ==
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ടു  കൊണ്ട് വിവിധ പരിപാടികൾ നടത്തി. രാവിലെ 10 മണിക്ക് ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശവും, ബഹു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകളുടെ സന്ദേശവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പ്രദർശിപ്പിച്ചു.'''
'''ശേഷം ലഹരി വിരുദ്ധ ക്യാമ്പയിന്റെ സ്കൂൾതല ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡൻ്റ് ശ്രീ . മനോജ് വി.കെ അധ്യക്ഷനായിരുന്ന യോഗത്തിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി യോഗം  ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി തസ്നി ഷെരീഫ്  എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ  ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്വാഗതം ആശംസിക്കുകയും സി എം സുബൈർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ശ്രീ. അരുൺ ജോസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളേയും  ഉൾപ്പെടുത്തി സ്കൂൾ പരിസരങ്ങളിലും കോളനികളിലും ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ചുറ്റുപാടുമുള്ള വീടുകളിലും കടകളിലും എക്സൈസ് വകുപ്പ് നൽകിയ ലഘുലേഖകൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററുകൾ നെയ്യശ്ശേരി കവലയുടെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു.'''
'''ശേഷം രക്ഷിതാക്കൾക്കും കുട്ടികൾക്കും ആയി അധ്യാപക പ്രതിനിധി അരുൺ ജോസ് ബോധവൽക്കരണ ക്ലാസ് നടത്തി. ജന ജാഗ്രതാ സഭ രൂപീകരിച്ചു ചെയർമാനായി യോഗം ശ്രീ. ശുക്കൂർ പടത്തനാടനെ തിരഞ്ഞെടുത്തു. അടുത്തയാഴ്ച്ച യോഗം ചേർന്ന ശേഷം ചുറ്റുപാടുമുള്ള പ്രശ്നങ്ങളെ പറ്റി പഠിക്കാനും അധികാരികളുമായി ചേർന്ന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.'''
== '''''കലോത്സവ വേദിയിൽ സീഡ് ബോൾ വിതരണം''''' ==
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിലെ നീർമാതളം സീഡ് ക്ലബ്ബ് അംഗങ്ങൾ  നിർമ്മിച്ച 150 ഡീസ് ബോളുകൾ ഇടുക്കി ജില്ലാ റവന്യൂ കലോത്സവ നഗരിയിൽ വിതരണം ചെയ്തു. മൂന്നാം ദിവസം കലോത്സവ വേദിയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാടോടി നൃത്തം അവതാരകർക്കാണ് അംഗങ്ങൾ വിത്തുകൾ വിതരണം ചെയ്തത്. വിത്ത് വിതരണത്തിലും. ജൈവ വൈവിധ്യ സംരക്ഷണത്തിലും പൂർവ്വകാലങ്ങളിൽ നാടോടികൾ വഹിച്ച അവിസ്മരണീയമായ പങ്കിനെ സ്മരിക്കുന്നതിനായിട്ടാണ് നാടോടി നൃത്തവേദി തന്നെ സീഡ് ക്ലബ്ബ് അംഗങ്ങൾ  തിരഞ്ഞെടുത്തത്.'''
'''തുടർന്ന് വരുന്ന ദിവസങ്ങളിലായി ആയിരം സീഡ് ബോളുകൾ വിതരണം ചെയ്യാനാണ് അംഗങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്.'''
== '''''ഓണാഘോഷം''''' ==
'''ഈ വർഷത്തെ  ഓണത്തിനോട് അനുബന്ധിച്ച് വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി അത്തപ്പൂവിടൽ മത്സരവും മലയാളി മങ്കമത്സരവും മലയാളി മന്നൻ മത്സരവും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി കസേരകളി കുപ്പിയിൽ വെള്ളം നിറക്കൽ മത്സരവും സംഘടിപ്പിച്ചു. വിശിഷ്ടാതിഥികളായി റെക്കോർഡ് ഡെപ്യൂട്ടി കളക്ടർ എൻ ആർ നാരായണൻ റിട്ടയേർഡ് ബിഎസ്എൻഎൽ അസിസ്റ്റന്റ് എൻജിനീയർമാരായ ബീന കുരുവിള,   ജോസഫ് ലൂക്കോസ് പോത്തൻപറമ്പിൽ എന്നിവർ സംബന്ധിച്ചു.   ഉച്ചയ്ക്ക് ഓണസദ്യയും പായസവും വിതരണം ചെയ്തു..  സദ്യയിൽ പൂർവ്വ വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ പങ്കെടുത്തു'''.
== '''''ഭിന്നശേഷി ദിനാചരണം''''' ==
'''അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പെൻസിൽ ഷാജിക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും'''
'''നൽകി. കുട്ടികളും അധ്യാപകരും പെൻസിൽ ഷാജിയുടെ വീട്ടിലെത്തിയാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. സമ്മാനങ്ങൾ വിതരണം ചെയ്യാൻ എത്തിച്ചേർന്ന കുട്ടികൾക്ക് തൻസിൽ ഷാജി മനോഹരമായ ഗാനം ആലപിച്ചു നൽകി.'''
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900538" എന്ന താളിൽനിന്ന് ശേഖരിച്ചത്