"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
14:41, 31 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച് 2023→പരിസ്ഥിതി ക്ലബ്ബ്
No edit summary |
|||
വരി 6: | വരി 6: | ||
[[പ്രമാണം:ECO1.JPG|ലഘുചിത്രം|നടുവിൽ|IDUKKI DAM]] | [[പ്രമാണം:ECO1.JPG|ലഘുചിത്രം|നടുവിൽ|IDUKKI DAM]] | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== '''കൈകോർക്കാം നല്ല ആരോഗ്യത്തിനായി''' == | |||
വിമുക്തി ക്ലബ്ബിന്റെ യും സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ 21- 6 -22ചൊവ്വ11:30 am ന് കൂമ്പ ൻ പാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ... ലഹരി വിമുക്ത ദിനവും യോഗ 🧎ദിനാചരണവും സംയുക്തമായി നടത്തുകയുണ്ടായി.. എക്സൈസ് പ്രിവെന്റിവ് ഓഫീസർ കെ പി ബിജുമോൻ സാർ,എക്സൈസ് സിവിൽ ഓഫീസർ രഞ്ജിത്ത് സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, ക്ലബ് കോ-ഓർഡിനേറ്റർ സേവി സാർ.... എന്നിവർ വിശിഷ്ടാതിഥികൾ.. ആയിരുന്നു. | |||
കുട്ടികൾക്കായി ലഹരിവിമുക്ത ദിനത്തിലെ പ്രത്യേക സന്ദേശം ബിനുമോൻ സാർ നൽകുകയും... സ്വന്തം ജീവിതത്തിലൂടെയും മറ്റുള്ളവരുടെ ജീവിത അനുഭവങ്ങളിലൂടെയും... സാർ ഉൾക്കൊണ്ട നല്ല പാഠങ്ങൾ കോർത്തിണക്കി കൊണ്ടുള്ളതായിരുന്നു കുട്ടികൾക്കായി നൽകിയ സന്ദേശം.. "നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക നല്ലതിനെ പ്രോത്സാഹിപ്പിക്കുക" എന്നുള്ളതായിരുന്നു സന്ദേശ ത്തിന്റെ കാതൽ.. | |||
H. M സിസ്റ്റർ ക്രിസ്റ്റീന ഈ ദിനത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി... വെറും ആഘോഷമായി മാത്രം ഈ ദിനത്തെ കാണാതെ... നമ്മൾ എടുക്കുന്ന പ്രതിജ്ഞയും സന്ദേശങ്ങളും എന്നും ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്ന്സിസ്റ്റർ പറഞ്ഞു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന യോഗ പരിപാടികൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. മാനസികവും ശാരീരികവുമായ പുത്തൻ ഉണർവ് കിട്ടുന്ന രീതിയിൽ യോഗ പരിപാടികൾ കുട്ടികൾ ആസ്വദിച്ചു..അങ്ങനെ "എന്റെ ആരോഗ്യം എന്റെ മാത്രം സമ്പത്താണ്" എന്നുള്ള ഒരു ഉത്തമബോധ്യം എല്ലാ കുട്ടികൾക്കും ഈ രണ്ടു ദിനങ്ങളിലൂടെ കൈവരിക്കാൻ സാധിച്ചു. | |||
== '''ലോക പരിസ്ഥിതി ദിനം''' == | |||
=== നാളേക്കൊരു തണൽ === | |||
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 06/06/2022 തിങ്കളാഴ്ച വിപുലമായി നടത്തി . ഈ ദിനാചരണ പരിപാടിയിൽ ശ്രീ .ടോമി മാത്യു (ഡെപ്യൂട്ടി റേഞ്ച് ഓഫീസർ) , ശ്രീ റെജി കുമാർ (ബി.എഫ്.ഒ) ,ശ്രീ.ക്ലമൻ്റ് (ബി.എഫ്.ഒ), റവ. ഫാദർ .ജോർജ് തുമ്പ നിരപ്പേൽ ,(വികാരി. ഫാത്തിമ മാതാ ചർച്ച് കൂമ്പൻപാറ) റവ.സി .പ്രീതി (കാർമ്മൽഗിരി എജുക്കേഷൻ സെക്രട്ടറി & പ്രിൻസിപ്പൽ എഫ്.എം. ജി.എസ്.എസ്) സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ ടോമി മാത്യു പ്രസ്തുത യോഗത്തിൻ്റെ ഉദ്ഘാടനവും അതോടൊപ്പം കുട്ടികൾക്കായി വൃക്ഷത്തൈ വിതരണവും നടത്തി ബി.എഫ്.ഒ ശ്രീ.റെജികുമാർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി." ഭൂമി മനുഷ്യൻറെ അല്ല മനുഷ്യൻ ഭൂമിയുടേതാണ് " എന്ന ഓർമ്മപ്പെടുത്തലിലൂടെ നല്ലൊരു സന്ദേശമാണ് കുട്ടികൾക്കായി അദ്ദേഹം നൽകിയത് . | |||
ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ എക്കോ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായി ഫാത്തിമ മാതായിലെ കുട്ടികൾക്കായി ഒരുക്കിയ എക്കോ ബ്രിക്സ് ചലഞ്ചിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കോ ബ്രിക്സ് ഉണ്ടാക്കി ഏഞ്ചലിൻ മേരി ജോബിൻ ,അലൻ ജോസഫ് റോബിൻ, ജുബിൻ സ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. | |||
ദിനാചരണഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരവും ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം. | |||
== ഓസോൺ ദിനം - സെപ്തംബർ 16 == | |||
ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. സെപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ചും ബോധവൽ ക്കരണം നടത്തുന്ന തിനുമായി കുട്ടികൾ ഈ വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു . അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും ചാർട്ട് പ്രദർശനവും നടത്തി . |