"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:


== '''സർപ്പപ്പാട്ടുകൾ''' ==
== '''സർപ്പപ്പാട്ടുകൾ''' ==
സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അപൂർവ്വമായി ഗൃഹങ്ങളിലും നടത്തുന്ന ഒരു അനുഷ്ഠാനകല. പുള്ളുവസമുദായാംഗങ്ങളാണ് ഈ അനുഷ്ഠാന കലയുടെ അവതരണവും മേൽനോട്ടവും. പാമ്പുതുള്ളൽ, പാമ്പിൻകളം, നാഗംപാട്ട്, സർപ്പോത്സവം എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്.അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിക്കും. ഉച്ചയ്ക്കും രാത്രിയിലും പഞ്ചവർണ്ണപ്പൊടികൾകൊണ്ട് സർപ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷ്ടനാഗക്കളം എന്നിങ്ങനെ പലവിധത്തിലുളള കളങ്ങൾ പുളളവർ ചിത്രീകരിക്കും. പന്തലിൽ വിളക്കുകൾ തൂക്കും. കളത്തിനു ചുറ്റും തെറ്റ്, അരി, നാളികേരം, വെറ്റില, പഴുക്ക, പാൽകുടം, എന്നിവയിൽ അലങ്കരിക്കും. കളം പൂജിച്ചു കഴിഞ്ഞാൽ സർപ്പം തുളളുന്ന സ്ത്രീയെ പന്തലിലേക്ക് ആനയിക്കും. നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, മണിനാഗം, എരിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ  സങ്കൽപങ്ങളിലാണ് തുളളുക. ആർപ്പും കുരവയും കഴിഞ്ഞശേഷം സ്ത്രീകൾ  പൂക്കുല കൈകളിലേന്തി ആടാൻ തുടങ്ങും. വീണ, കുട, കൈമണി എന്നീ വാദ്യങ്ങളോടെ പുളളവർ പാടാൻ തുടങ്ങും. ആ പാട്ടുകളുടെ രാഗതാളങ്ങൾ മുറുകുമ്പോൾ തുളളലുമുണ്ടാകും. സർപ്പസങ്കല്പത്തിലാടുന്നവർ അതിനിടയിൽ ജനങ്ങളിൽനിന്ന് വഴിപാടും സ്വീകരിക്കും. അവരെ അനുഗ്രഹിക്കുകയും ചെയ്യും. സർപ്പംതുളളുന്നവരുടെ അരുളപ്പാടും നടക്കും. ആടുന്നവർ വീണുരുണ്ട് കളങ്ങൾ മായ്ക്കുകയും ഒടുവിൽ ആടിത്തളർന്ന് കിടക്കുകയും ചെയ്യും. ദിവസം മൂന്നു നേരം ഈ കർമ്മങ്ങൾ ആവർത്തിക്കും. ചിലപ്പോൾ തുളളൽ ഒരാഴ്ചയിലധികം നീണ്ടു പോയേക്കാം.


== '''ഭഗവതിപ്പാട്ടുകൾ.''' ==
== '''ഭഗവതിപ്പാട്ടുകൾ.''' ==
1,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897250" എന്ന താളിൽനിന്ന് ശേഖരിച്ചത്