"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:


........................................................................................................................................................................................................................................................................................................................................................
........................................................................................................................................................................................................................................................................................................................................................
'''വാതിൽപ്പുറ പഠനം'''
വയലുകാണാൻ
കുട്ടികൾക്ക് നേരനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപ്പുറ പഠനം നടപ്പിലാക്കിയത്. ഇത്തവണ ആദ്യസന്ദർശനം   കൊല്ലൊ റൊടി  പാടത്തേക്കായിരുന്നു. മൂന്നാംതരം മലയാളം  പാഠപുസ്തകത്തിൽ എല്ലുമുറിയെ പണി ചെയ്താൽ എന്ന പാഠഭാഗവുമായും നാലാം തരത്തിൽ വയലും വനവും എന്ന പാഠവുമായും ബന്ധപ്പെടുത്തിയാണ്  കുട്ടികൾ വയലു കാണാനെത്തിയത്. കൃഷിയുടെ മഹത്വമാണ് പാഠത്തിലൂടെ പറയുന്നത്. രണ്ട് വിള നെൽകൃഷി നടക്കുന്ന  കൊല്ലൊറൊടി വയലിലേക്കായിരുന്നു യാത്ര. മുണ്ടകൻ കൃഷിയാണ് ഇപ്പോൾ നടക്കുന്നത്. കർഷകയായ മാധവിയും  കുട്ടികൾക്കൊപ്പം ചേർന്നു. മുപ്പത് വർഷമായി കാർഷികവൃത്തി ചെയ്യുന്നവരാണ് ഇവർ. കുട്ടികൾക്ക് കൃഷി രീതികൾ വിവരിച്ചു നൽകി. കാർഷിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും അവർ കുട്ടികളോട്  പങ്കുവെച്ചു.  വാതിൽപ്പുറ  പഠനത്തിന് ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. പാഠഭാഗങ്ങളിൽ ഫീൽഡ്  ട്രിപ്പിനുള്ള സാധ്യത നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.  പൊതു സ്ഥാപനങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം കുട്ടികൾ സന്ദർശിക്കും. ടി റജിന, ധന്യ പി പി , ക്ലാസ് പി ടി എ പ്രതിനിധി ശാലിനി കെ.വി, കെ വിനയചന്ദ്രൻ , അഷ്റഫ്  ചന്തേര നേതൃത്വം നൽകി
.......................................................................................................................................................................................................................................................................................................................................................................
'''പത്തായം കാണാൻ'''
യന്ത്രവത്‌കൃത കൃഷി രീതികൾ കണ്ടുവളരുന്ന പുതുതലമുറയ്ക്ക് കൃഷിയും പഴയകാല കാർഷിക ഉപകരണങ്ങളും അവയുടെ ഉപയോഗവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ്  ഗ്രാമയാത്ര സംഘടിപ്പിച്ചത്. പഴയ കാല കാർഷിക ഉപകരണങ്ങൾ കുട്ടികൾ കണ്ടറിഞ്ഞു. പ്ലാവിന്റെ തടിയിൽ തീർത്ത പത്തായവും അതിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന വിധവുമെല്ലാം കമലാക്ഷിയമ്മൂമ്മയും ഭവാനിയമ്മൂമ്മയും കുട്ടികൾക്ക് പകർന്നു നൽകി.  പറയും കോലും അത് ഉപയോഗിച്ചുള്ള നെല്ലളവും കുട്ടികൾ കണ്ടു മനസിലാക്കി. അതിനു ശേഷമാണ് ഉരലിൽ നെല്ല് കുത്തി അരിയാക്കിയത്.  കുട്ടികളും നെല്ലുകുത്തി. നെൽകൃഷി നാമമാത്രമാകുന്ന കാലത്ത് കാർഷിക സംസ്കാരം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം വാതിൽപുറ പഠനത്തിനുള്ള അവസരം ഒരുക്കിയത്. അമ്മിക്കല്ലും, ആട്ടുകല്ലും, ഇടങ്ങഴിയും നാഴിയും കുട്ടികൾ കണ്ടറിഞ്ഞു. കെ വിനയചന്ദ്രൻ , അഷ്റഫ് ചന്തേര, ടി റജിന, ധന്യ പി പി , ഹാജറ ഷെഫീഖ്, റഹീമ ഷെരീഫ്, സ്വാതി ജയേഷ് നേതൃത്വം നൽകി.
.......................................................................................................................................................................................................................................................................................................................................................................
339 കുട്ടികൾ ചുവടുവെച്ചു;
ദൃശ്യവിസ്മയമായി 'വന്ദേ ഭാരതം
വിദ്യാലയത്തിലെ മുഴുവൻ കുരുന്നുകളും ചുവടു വെച്ച മെഗാ സംഗീത ശിൽപം ദൃശ്യവിസ്മയമായി. സ്വാതന്ത്ര്യദിനത്തിൽ 339 കുട്ടികൾ അണിനിരന്ന സംഗീത ശിൽപമാണ്  അവതരിപ്പിച്ചത്. 40 മിനുട്ട് ദൈർഘ്യത്തിൽ ദേശഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് വന്ദേ ഭാരതം സംഗീത ശിൽപം ഒരുക്കിയത്. ത്രിവർണ്ണ വൈവിധ്യങ്ങളുമായി കുട്ടികൾ ചുവടു വെച്ചപ്പോൾ നിറഞ്ഞ കൈയടി. വൻ ജനാവലി മെഗാ ശിൽപം കാണാനെത്തി. സ്മിത പ്രവീണാണ് സംവിധാനം. രക്ഷിതാക്കളും ദേശഭക്തിഗാനം ആലപിച്ച് വന്ദേ ഭാരതത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സി എം മീനാകുമാരി ദേശീയപതാകയുയർത്തി. രക്ഷിതാക്കൾക്ക് തത്സമയ ക്വിസ് മത്സരവും ഫോട്ടോഗ്രഫി മത്സരവും നടന്നു.
...................................................................................................................................................................................................................................................................................................................................................................... '''ക്ലാസ് പി ടി എ യോഗങ്ങൾ'''
ഒപ്പിട്ട് വേഗത്തിൽ പോട്ടെ ടീച്ചറെ എന്ന രക്ഷിതാക്കളുടെ  ചോദ്യം പലപ്പോഴും സി പി ടി എ യോഗങ്ങളിൽ കേൾക്കാറുണ്ട്. എന്നാൽ സി പി ടി എ സങ്കൽപങ്ങൾ തന്നെ മാറ്റിയെഴുതി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് നമ്മുടെ സ്‌കൂൾ. കുട്ടികളുടെ ക്ലാസ് സമയം അപഹരിക്കാതിരിക്കാൻ അവധി ദിവസങ്ങളിലാണ് പരമാവധി സി പി ടി എ യോഗം.  യോഗത്തിൻ്റെ ചിട്ടവട്ടങ്ങളെല്ലാം വേറിട്ടതാണ്. പുസ്തകത്തിൽ മാത്രമല്ല, ചുമരിലും രക്ഷിതാക്കളുടെ ഹാജർ കാണാം. പ്രത്യേകം തയറാക്കിയ കലണ്ടറിൽ കുട്ടിയുടെ പേരിന് നേരെ പൊട്ട് തൊട്ടാണ് ഹാജർ രേഖപ്പെടുത്തുക. മാർച്ച് മാസമാകുമ്പോഴേക്കും  ഓരോ രക്ഷിതാവും എത്രയോഗത്തിൽ പങ്കെടുത്തുവെന്ന് ചുമരിലെ കലണ്ടറിൽ കാണാം. എട്ടു വർഷം മുൻപാണ് ഇത്തരത്തിലൊരാശയം ആദ്യമായി തുടങ്ങിയത്. യോഗം തുടങ്ങുന്നതിന് മുൻപ് രക്ഷിതാക്കൾക്ക് ഉണർത്തു പ്രവർത്തനമുണ്ട്. ഓർമ്മ പരീക്ഷിക്കുന്നതും, കുഞ്ഞുകുഞ്ഞു കളികളുമൊക്കെയാണ് അത്. പിന്നീടാണ് പഠനകാര്യങ്ങളുടെ ഗൗരവമായ ചർച്ച. കുട്ടികൾ നേടേണ്ട ശേഷികൾ, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അധ്യാപകരോടുള്ള നിർദേശങ്ങൾ എന്നിവയെല്ലാം ഗൗരവമായി ചർച്ച ചെയ്യും. കൊവിഡ് കാലത്തെ പഠന വിടവുകൾ പരിഹരിക്കാൻ നടപ്പിലാക്കുന്ന ' നല്ലെഴുത്ത് നല്ല വായന" പദ്ധതി പ്രീ ടെസ്റ്റ് അവലോകനമായിരുന്നു ഇത്തവണ പ്രധാന അജണ്ട.വെറും കൈയോടെയല്ല രക്ഷിതാക്കൾ യോഗത്തിനെത്തുക. നല്ല രുചികരമായ പലഹാരങ്ങൾ അവരുടെ കൈയിലുണ്ടാകും. യോഗം അവസാനിക്കുമ്പോൾ എല്ലാം പങ്കുവയ്ക്കും. അധ്യാപകരും രക്ഷിതാക്കളും, രക്ഷിതാക്കളും തമ്മിലുള്ള ആത്മബന്ധം വളർത്തുന്നതാണ് സി പി ടി എ. വിദ്യാലയത്തിലെ എല്ലാ പരിപാടികളും വീട്ടിലെ വിശേഷാൽ ചടങ്ങുകൾ പോലെയാണ് രക്ഷിതാക്കൾ ഏറ്റെടുക്കുക. ഓരോ യോഗം കഴിയുമ്പോഴും ആകാംക്ഷയോടെയാണ് അടുത്ത യോഗത്തിനായി രക്ഷിതാക്കൾ കാത്തിരിക്കുക.
................................................................................................................................................................................................................................................................................................................................................................................
'''കുട്ടികൾ കത്തെഴുതി;'''
'''മീറ്റിംഗിന് എന്തായാലും വരണേ..'''
" പ്രിയപ്പെട്ട രക്ഷിതാവിന്, സ്കൂളിലെ പി ടി എ ജനറൽ ബോഡി യോഗമാണ്. എന്തായാലും വരണം. പോസ്റ്റ് കാർഡിൽ കുട്ടികളെല്ലാവരും രക്ഷിതാക്കൾക്ക് കത്തെഴുതി. പിടിഎ ജനറൽ ബോഡി യോഗ ക്ഷണം എങ്ങനെ പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കാം എന്ന ചിന്തയിൽ നിന്നാണ് കത്ത് എന്ന ആശയത്തിലേക്ക് എത്തിയത്. പോസ്റ്റുകാർഡുകൾ കുട്ടികൾക്ക് നൽകി. ക്ലാസ് മുറിയിലിരുന്ന് കുട്ടികളെല്ലാം കത്തെഴുതി. നേരിട്ട് തപാൽ ഓഫീസിൽ എത്തിക്കുന്നതിന് പകരം സ്കൂളിലെ കുട്ടികളുടെ പോസ്റ്റു പെട്ടിയിലാണ് കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തത്. അധ്യാപകർ ഇവ തരം തിരിച്ച് അതാത് പോസ്റ്റോഫീസുകളിൽ എത്തിച്ചു. തപാൽ സംവിധാനങ്ങളെ കുറിച്ച് കുട്ടികൾക്ക് വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ട്. ഇത് പരിചയപ്പെടുത്തുക എന്നതുകൂടി ലക്ഷ്യമാണ്
....................................................................................................................................................................................................................................................................................................................................................................
'''അബ്ദുൾ റഹിമാൻ മാസ്റ്റർ സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു'''
ആദ്യ പ്രധാനാധ്യാപകനും മാനേജറുമായിരുന്ന ടി കെ അബ്ദുൾ റഹിമാൻ മാസ്റ്ററുടെ സ്മരണയ്ക്ക്  സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എ പി പി കുഞ്ഞഹമ്മദ് അധ്യക്ഷനായി. പിലിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി മുഖ്യാതിഥിയായിരുന്നു.
പി കെ റഹീന, രേഷ്ണ പി, രവീന്ദ്രൻ മാണിയാട്ട്,  നിഷാംപട്ടേൽ, കെ പി മുഹമ്മദ് റഫീഖ്, കെ എം അജിത്ത് കുമാർ, രമ്യ രാജു, യു പി കെ അബ്ദുൾ റസാഖ്, യു പി കെ സുഹറ സംസാരിച്ചു.
സി.എം മീനാകുമാരി സ്വാഗതവും കെ ആർ ഹേമലത നന്ദിയും പറഞ്ഞു.
..............................................................................................................................................................................................................................................................................................................................................................................
'''വിദ്യാലയവും സമൂഹവും കൈകോർത്തു'''
'''ഹൃദയം കൊണ്ട് നൽകി ജീവരക്തം'''
രക്തദാനത്തിൻ്റെ മഹത്വം വിളിച്ചോതി വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ്. സ്‌കൂൾ പി ടി എ കമ്മറ്റി, കാഞ്ഞങ്ങാട് ജില്ലാശുപത്രി ബ്ലഡ് ബാങ്ക്, ബ്ലഡ് ഡൊണേഴ്സ് കേരള സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ അൻപത് പേർ രക്തം ദാനം ചെയ്തു. കുട്ടികൾ ഉൾപ്പെടെ പത്തു പേർ കേശദാനവും നടത്തി.
ജില്ലയിലെ ആദ്യ വനിതാ ബി എസ് എഫ് അംഗം ജസീല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി അധ്യക്ഷയായി.
സനൽ ലാൽ, സുജിത്ത് ബങ്കളം, കെ എം അജിത്ത് കുമാർ സംസാരിച്ചു. ജസീലയ്ക്ക് വിദ്യാലയത്തിൻ്റെയും ബഡ് ഡോണേഴ്സ് കേരളയുടെയും  ഉപഹാരം ചടങ്ങിൽ കൈമാറി.
..................................................................................................................................................................................................................................................................................................................................................................




243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1857473" എന്ന താളിൽനിന്ന് ശേഖരിച്ചത്