"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:

2022- 23 അധ്യായനവർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം 2022 ജൂലൈ 19ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ വച്ച് നിർവഹിക്കപ്പെട്ടു.. പിടിഎ ഭാരവാഹികളുടെയും എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ആണ് ഇത് നിർവഹിക്കപ്പെട്ടത്. 2002 മെയ് മാസം മുതൽ യോഗങ്ങൾ ചേർന്ന് സ്കൂൾ എസ്. ആർ. ജിയുടെ മേൽനോട്ടത്തിൽ ആണ് പ്രസ്തുത പ്ലാൻ രൂപീകരിക്കപ്പെട്ടത്.. ശ്രീ ജിജോ ജേക്കബ് മാസ്റ്റർ നേതൃത്വം വഹിച്ച നിർവഹണ കമ്മിറ്റി വളരെ സ്തുത്യർഹമായ രീതിയിൽ ഈ അക്കാദമിക് മാസ്റ്റർ പ്ലാൻ എഴുതി ഉണ്ടാക്കി. നിരന്തരമായ ഗവേഷണങ്ങളും, അന്വേഷണങ്ങളും ഇങ്ങനെയൊരു പദ്ധതി എഴുതി ഉണ്ടാക്കുന്നതിൽ ആവശ്യമായി വന്നു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിവിധ അധ്യാപകർ നൽകിയ മാസ്റ്റർ പ്ലാനുകൾ, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഡിടിപി ചെയ്ത് പുസ്തകരൂപത്തിൽ മാറ്റപ്പെട്ടു.. പൂർത്തിയായ അക്കാദമിക് മാസ്റ്റർ പ്ലാൻ ആണ് പ്രസ്തുത യോഗത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടത്.. മുൻ എസ് ആർ ജി കൺവീനർ ശ്രീമതി സിന്ധു ടീച്ചറും, ഇപ്പോഴത്തെ എസ്.ആർ.ജി.കൺവീനർ  ശ്രീമതി സുവിധ ടീച്ചറും ചേർന്ന്, ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർക്ക് മാസ്റ്റർ പ്ലാൻ കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. എല്ലാ രക്ഷാകർതൃ പ്രതിനിധികളുടെയും മറ്റ് അധ്യാപകരുടെയും പ്രശംസയ്ക്ക് പാത്രമാകാൻ ഈ ഉദ്യമത്തിന് സാധിച്ചു എന്ന് സംശയം പറയാം.

== '''<u>പൊതു തെരഞ്ഞെടുപ്പ് 2022</u>''' ==
2022 -23 അധ്യായന വർഷത്തെ സ്കൂൾതല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2022 ജൂലൈ 29 വെള്ളിയാഴ്ച നടത്തപ്പെട്ടു... ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പീക്കർ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്... രാവിലെ 9.50 ന് വോട്ടെടുപ്പ് ആരംഭിച്ചു.. തലേദിവസം തന്നെ പോളിംഗ് ബൂത്തുകൾ ക്രമീകരിക്കാനുള്ള തുടക്കം കുറിച്ചിരുന്നു.. ബാലറ്റ് പേപ്പർ തയ്യാറാക്കിയിരുന്നു.. ആവശ്യമായ മറ്റ് സാമഗ്രികൾ മഷി മുതലായവ മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നു... തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 5 അംഗങ്ങൾ അടങ്ങുന്ന ഒരു അധ്യാപക സമിതി രൂപീകരിച്ചിരുന്നു.... ഓരോ അധ്യാപകർക്കും വേവ്വേറെ ചുമതലകളും നൽകി... എൽ.പി, യു.പി വിഭാഗങ്ങളുടെ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിനായി രണ്ട് അധ്യാപകർക്ക് പ്രത്യേകം ചുമതലകൾ നൽകി... ടാബുലേഷൻ, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയ്ക്കും പ്രത്യേകം ചുമതലകൾ നൽകി...
     ആദ്യ ഒരു മണിക്കൂറിനുള്ളിൽ ക്ലാസ് ലീഡർ  തെരഞ്ഞെടുപ്പ് പൂർത്തിയാക്കി... തുടർന്ന് പൊതു തെരഞ്ഞെടുപ്പ് ആരംഭിച്ചു.. പ്രിസൈഡിങ് ഓഫീസർ, 1, 2 ,3 പോളിംഗ് ഓഫീസർമാർ എന്നിവരായി കുട്ടികൾ തന്നെ പ്രവർത്തിച്ചു.. പോളിംഗ് ഏജൻറ് മാരായും കുട്ടികൾ പ്രവർത്തനം കാഴ്ചവച്ചു... ഒരു മണിയോടുകൂടി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചു.. അവരെ സംബന്ധിച്ചിടത്തോളം ഒരു നവ്യാനുഭവം ആയിരുന്നു ഈ തെരഞ്ഞെടുപ്പ്... പോളിംഗ് ഭംഗിയായും സമാധാനപരമായും നടത്തുന്നതിന് ഹെഡ്മാസ്റ്ററും മറ്റ് സഹപ്രവർത്തകരും പൂർണ്ണമായ പിന്തുണ നൽകി..
രണ്ടു മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിച്ചു.. 5 അധ്യാപകർ അടങ്ങുന്ന സമിതിയാണ് ഇത് നിർവഹിച്ചത്.. വോട്ടുകൾ തരംതിരിച്ച് വളരെ വേഗം എണ്ണിത്തിട്ടപ്പെടുത്തി ഫലപ്രഖ്യാപനം നടത്തുന്നതിന് സാധിച്ചു... ഒരു പൊതു തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കുട്ടികളുടെ മനസ്സിൽ പ്രായോഗികമായി എത്തിക്കുന്നതിന് ഈ പ്രവർത്തനം സഹായിച്ചു എന്ന് പറയാൻ കഴിയും.. രണ്ടുമൂന്നു ദിവസത്തെ എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരശ്രമം വിജയത്തിലെത്തി എന്നത് കുട്ടികളിൽ കണ്ട ആവേശത്തിൽ കൂടി ഞങ്ങൾക്ക് വ്യക്തമായി....
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829203" എന്ന താളിൽനിന്ന് ശേഖരിച്ചത്