എം എം യു പി എസ്സ് പേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:08, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
</gallery> | </gallery> | ||
* '''ഫെബ്രുവരി 21 ലോക മാത്യഭാഷാ ദിനം''' | * '''ഫെബ്രുവരി 21 ലോക മാത്യഭാഷാ ദിനം''' | ||
കിളിമാനൂർ: എന്റെ മലയാളം എന്റെ അഭിമാനം എന്ന സന്ദേശം വിളിച്ചോതി വൈവിധ്യമാർന്ന പരിപാടികളോടെ കുരുന്നുകൾ ഭാഷാദിനാചരണം നടത്തി. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ലോക മാതൃഭാഷാ ദിനം ആചരിച്ചത്. നിരന്തരമായ ഉപയോഗത്തിലൂടെ പ്രചുര പ്രചാരം നേടിയ ഇംഗ്ലീഷ് പദങ്ങളാണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിവിധ തസ്തികകൾക്കും ആംഗലേയ പദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതും പരിചിതമായതും. എന്നാൽ ഇത്തരം ഓഫീസുകൾക്കും തസ്തികകൾക്കും പണ്ട് ഉപയോഗിച്ചിരുന്ന തനി മലയാളം പദങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിന്റെയും പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി വില്ലേജ് ഓഫീസിനും വിവിധ ഉദ്യോഗസ്ഥർക്കും പണ്ട് ഉപയോഗിച്ചിരുന്ന പേരുകൾ കണ്ടെത്തി, സ്കൂളിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളല്ലൂർ വില്ലേജ് ഓഫീസ് സന്ദർശിച്ച് നിലവിലുള്ള നെയിം ബോർഡുകൾക്കു പകരം പഴയ പേരുകൾ എഴുതിയ ബോർഡ് താൽക്കാലികമായി സ്ഥാപിച്ചു. വില്ലേജ് ഓഫീസിന് ചാവടിയെന്നും, ഓഫീസർക്ക് പാർവത്യാരെന്നും അക്കൗണ്ടന്റിന് മേനോനെന്നും ഫീൽഡ് അസിസ്റ്റന്റിന് കോൽക്കാരനെന്നും ആയിരുന്നു പഴയ നാമങ്ങൾ എന്ന് കുട്ടികൾ വിശദീകരിച്ചു. അതോടൊപ്പം ഓരോരുത്തരും നിർവഹിച്ചിരുന്ന ചുമതലകളും കുട്ടികൾ വിശദീകരിക്കുകയുണ്ടായി. കുട്ടികൾ ഏറ്റെടുത്ത് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അഭിനന്ദാർഹമാണെന്നും അവരുട ഉദ്യമങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടതാണെന്നും വില്ലേജ് ഓഫീസർ ദീപശ്രീ അഭിപ്രായപ്പെട്ടു. ഫീൽഡ് അസിസ്റ്റന്റ് ആനന്ദും അക്കൗണ്ടന്റ് അശ്വതിയും കുട്ടികളുമായി സംവദിച്ചു.1999 നാണ് യുനെസ്കോ ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാതൃഭാഷ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ എം.ഐ അജികുമാർ പറഞ്ഞു. | |||
ആദ്യം നാം തിരിച്ചറിയുന്നതും സംസാരിക്കുന്നതും മാതാവിന്റെ മാതൃഭാഷയാണെന്നും ഇതിലൂടെയാണ് ലോകത്തെ കാണുന്നതും സംസ്കാരത്തെ തിരിച്ചറിയുന്നതുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്കൂൾ മാനേജർ എം. കാസീംകുഞ്ഞ് മാതൃഭാഷാദിന സന്ദേശം നൽകി. |