"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 256: വരി 256:
നെഹ്റുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു.
നെഹ്റുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു.
[[പ്രമാണം:44055pre5 tr.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:44055pre5 tr.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
== ഓസോൺദിനം - സെപ്റ്റംബർ 16 ==
സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവർ പങ്കെടുത്തു.
<u>തീരുമാനങ്ങൾ</u>
* പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.
* മരങ്ങൾ വെട്ടാൻ അനുവദിക്കുകയില്ല.
* മരങ്ങളെ സംരക്ഷിക്കും.
* റെഫ്രിജറേറ്റർ ഉപയോഗം കുറയ്ക്കും.
* പ്ലാസ്റ്റിക് കത്തിക്കില്ല.
* പേപ്പർ പാഴാക്കില്ല.
== ലോകവിനോദസഞ്ചാരദിനം - സെപ്റ്റംബർ 27 ==
ലോകസഞ്ചാരദിനത്തോടനുബന്ധിച്ച് നാട്ടിലെ അറിയപ്പെടാത്ത മനോഹരമായ സഥലങ്ങളെ കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു.
<u>നാടുകാണിമല</u>
* പ്രകൃതി സൗന്ദര്യം തുളുമ്പിനിൽക്കുന്ന നാടുകാണിമല സാംസ്കാരികപ്രാധാന്യമുള്ള സ്ഥലമാണ്.ഇവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു.ലോകവിനോദസഞ്ചാരദിനത്തിൽ കുട്ടികൾ ഈ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ടൂറിസം സാധ്യത വിലയിരുത്തി.
* ടൂറിസം സാധ്യതകൾ
* പൂവച്ചൽ പഞ്ചായത്തിലെ ശിലായുഗശേഷിപ്പുകൾ ഉണ്ടായിരുന്ന ഒരു പ്രദേശമെന്ന നിലയിലുള്ള ചരിത്രപ്രാധാന്യം.
* ഉയർന്ന പ്രദേശമെന്ന നിലയിൽ ആസ്വദിക്കാൻ സാധിക്കുന്ന പ്രകൃതിഭംഗി.
* (മലകയറ്റ)മൗണ്ടനീയറിംഗ് സാധ്യതകൾ
== ലോകഭക്ഷ്യദിനം - ഒക്ടോബർ 16 ==
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നൽകിയ പ്രവർത്തനം-ഓരോരുത്തരും ദിവസവും എത്ര ഭക്ഷണം പാഴാക്കുന്നുവെന്ന് കണ്ടെത്തുക.ലോകരാജ്യങ്ങളിൽ നടക്കുന്ന പട്ടിണിമരണങ്ങൾ നോട്ടീസ് ബോർഡിലൂടെ കണ്ടശേഷം ഭക്ഷണം പാഴാക്കുന്ന ശീലം ഉപേക്ഷിക്കുക എന്നതാണ്.ഈ ദിനാചരണത്തിനുശേഷം കുട്ടികൾ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു.
== ഐക്യരാഷ്ട്രദിനം - ഒക്ടോബർ 24 ==
ഐക്യരാഷ്ട്രസംഘടന രൂപീകരിക്കപ്പെട്ട ഒക്ടോബർ 24 ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി.
== സി.വി.രാമൻ ജന്മദിനം നവംബർ 7 ==
സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി.
== സാലിം അലി ജന്മദിനം നവംബർ 12 ==
വായനാക്ലബ് സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വായന സംഘടിപ്പിച്ചു.
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608585" എന്ന താളിൽനിന്ന് ശേഖരിച്ചത്