"എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം (മൂലരൂപം കാണുക)
00:20, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | രാജഭരണകാലത്ത് മാർത്താണ്ഡവർമ രാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ ഒളിപ്പോര് നടന്ന സന്ദർഭത്തിൽ, നെയ്യാറ്റിൻകരയിൽ നിന്നും രാജാവ് കാൽനടയായി ഈ വനപ്രദേശത്ത് എത്തുകയും ക്ഷീണിതനായ മഹാരാജാവിന്റെ മുന്നിൽ ഒരു ബാലൻ പ്രത്യക്ഷപ്പെടുകയും ഇവിടെ വിശ്രമിച്ചു എന്നു പറയുകയും ചെയ്തു.മഹാരാജാവ് ഈ പ്രദേശത്ത് കുറച്ച് സമയം വിശ്രമിക്കുകയും അദ്ദേഹം മയങ്ങി പോവുകയും ചെയ്തു. രാജാവ് ഉണർന്നു എണീറ്റപ്പോൾ ആ ബാലനെ കണ്ടില്ല. മടങ്ങി കൊട്ടാരത്തിലെത്തിയ മഹാരാജാവ് ആ ബാലൻ ആരാണെന്ന് അന്വേഷിച്ചു. അന്വേഷിച്ചപ്പോൾ ആ വനപ്രദേശത്ത് ആൾ വാസം ഇല്ലാത്തതിനാൽ സംശയം തോന്നിയ മഹാരാജാവ് ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ആ ബാലൻ സുബ്രഹ്മണ്യൻ ആണെന്ന് തെളിയുകയും ഉണ്ടായി. തുടർന്ന് ബാലനെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം രാജാവ് പണിയുകയുണ്ടായി. പഴയ കാലത്ത് പുലിയോട് എന്നറിയപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് മാർത്താണ്ഡശ്വരം എന്ന നാമധേയത്തിൽ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. | ||
മറുകിൽ പഞ്ചായത്ത് എന്ന് അറിയപ്പെട്ടിരുന്നത് ഇപ്പോൾ മലയിൻകീഴ് പഞ്ചായത്ത് ആയിമാറി. മലയിൻകീഴ് പഞ്ചായത്തിൽ 13 -)o വാർഡിൽ ആണ് ഈ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. | |||
അവികസിത മലയോര പ്രദേശമായ മാർത്താണ്ഡശ്വരം സ്ഥലവാസിയും സാമൂഹ്യപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീമാൻ എൻ കെ ഗോപിനാഥൻനായർ ഈ പിന്നോക്ക പ്രദേശത്തെ നിർധനനായ രക്ഷകർത്താക്കളുടെ കുട്ടികളുടെ ബുദ്ധിപരവും മാനസികവുമായ കായിക വളർച്ച ലക്ഷ്യമാക്കി ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും,1962 ഭാഗികമായി ആരംഭിച്ച് 1964 വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകുകയും ചെയ്തു. | |||
ആദ്യകാലത്ത് വളരെ വിപുലവും ഏകദേശം 10 ഡിവിഷൻ വരെ ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റം മൂലം ഡിവിഷൻ കുറഞ്ഞുവരികയും 1994 അൺ എക്കണോമിക് ആവുകയും 1998 ആയപ്പോഴേക്കും അമ്പതിൽ താഴെ കുട്ടികൾ മാത്രം ആകുകയും ചെയ്തു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജരായ ശ്രീ എ ജി സദാശിവൻ നായർ അവർകളുടെ യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ മാറ്റം വരികയും 2002- 2003 വർഷത്തിൽ അൺ എക്കണോമിക് മാറുകയും തുടർന്നുള്ള വർഷങ്ങളിൽ ഓരോ ഡിവിഷൻ വീതം കൂടുകയും ചെയ്തു. സ്കൂൾ സ്ഥാപിത നായിരുന്ന ശ്രീമാൻ എൻ കെ ഗോപിനാഥൻ മാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീമാൻ എ ജി സദാശിവൻ നായർ 2001 മുതൽ സ്കൂളിന്റെ മാനേജരായി ചുമതല ഏറ്റെടുക്കുകയും സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. 2008 - 2009 അധ്യയന വർഷം മുതൽ ഈ സ്കൂളിൽ 12 ഡിവിഷനുകൾ നാളിതുവരെയായി തുടർന്നുകൊണ്ടേയിരിക്കുന്നു. മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി സ്കൂൾ ആണ് മാർത്താണ്ഡശ്വരം എസ് ജി എൻ എം എൽ പി എസ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||