"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
== '''''ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം''''' ==
== '''''ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം''''' ==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021 22 അധ്യായന വർഷത്തിൽ ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം നടത്തി  . ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഒരു ഡിജിറ്റൽ മാഗസിൻ എന്ന രീതിയിൽ  തയ്യാറാക്കാനാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർദേശിച്ചത് . ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഡിജിറ്റൽ മാഗസിന് തയ്യാറാക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുവാൻ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകൾ ചെയ്യേണ്ട വിധം എന്നിവ പരിചയപ്പെടുത്തി ഒരു വീഡിയോ ക്ലിപ്പ് കുട്ടികൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. മത്സരത്തിൽ ഏഴ് ഡിവിഷനുകളും പങ്കെടുക്കുകയും ഏഴ് ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി ഏൽപ്പിക്കുകയും ചെയ്തു. നവാസ് യു ബിന്ദു മതി സംവിധാനം ഐതിഹ്യം ഇത് സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനൽ മികച്ച മാഗസിനായി 10 B യുടെ മാഗസിൻ   തിരഞ്ഞെടുത്തു . വിജയികളെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ നടന്ന  മീറ്റിങ്ങിൽ അഭിനന്ദിച്ചു.

== '''''ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം''''' ==
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിസംബർ 3 നു   അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഏറ്റെടുത്തു നടത്തിയ മറ്റൊരു പുതുമയാർന്ന പദ്ധതിയാണ് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നത്. ബഹുമാനപ്പെട്ട എച്ച് എം മുഹമ്മദ് ബഷീർ പി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി നവാസ് U, ബിന്ദു മതി, സബിത മൈതീൻ എന്നിവർ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകി.ഭിന്നശേഷി കുട്ടികൾ പലപ്പോഴും സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് മാറ്റിനിർത്തപ്പെടാറുണ്ട്. ഇത്തരം കുട്ടികളുടെ ശാരീരിക മാനസിക അവസ്ഥ മനസ്സിലാക്കി അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഒരു കൈ സഹായം എന്ന രീതിയിലാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ ഈ പദ്ധതി ഏറ്റെടുത്ത് നടത്തിയത്. സ്കൂളിൽ പഠിക്കുന്നതും സ്കൂളിന് സമീപപ്രദേശത്ത് ജീവിക്കുന്നതും ആയ ഭിന്നശേഷി കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യപടി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇത്തരം കുട്ടികൾക്ക് സ്കൂൾ ലാപ്ടോപ്പിന്റെ സഹായത്തോടുകൂടി കമ്പ്യൂട്ടർ പരിശീലനം നൽകി. Tux പെയിന്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികളെ ചിത്രരചനയുടെ മായാലോകത്തേക്ക് കൊണ്ടുപോകുവാൻ അംഗങ്ങൾക്ക് സാധിച്ചു. രസകരമായ കമ്പ്യൂട്ടർ ഗെയിമുകൾ കുട്ടികളെ പരിചയപ്പെടുത്തി. എഴുത്തിന്റെ മായാ ലോകത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള റൈറ്റർ എങ്ങനെ ഉപയോഗിക്കാം എന്നതിന് പരിശീലനം നൽകി. മുഹമ്മദ് ജാസിം ന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിൽ വരുത്തിയത്. വളരെ ആവേശത്തോടെയും സന്തോഷത്തോടെയും  ലിറ്റിൽ കൈറ്റ്  അംഗങ്ങൾ പദ്ധതി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529916" എന്ന താളിൽനിന്ന് ശേഖരിച്ചത്