"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
ആനിമേഷൻ, ഗ്രാഫിസ്,  മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 .30 pm മുതൽ ക്ലാസുകൾ. അതുപോലെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകിവരുന്നു. സ്കൂൾ ക്യാമ്പിൽ നിന്ന് സെലക്ഷൻ കിട്ടുന്ന കുട്ടികൾ ഉപ ജില്ലാ ജില്ലാ ക്യാമ്പുകളിൽ എല്ലാവർഷവും പങ്കെടുത്തുവരുന്നു.
ആനിമേഷൻ, ഗ്രാഫിസ്,  മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 .30 pm മുതൽ ക്ലാസുകൾ. അതുപോലെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകിവരുന്നു. സ്കൂൾ ക്യാമ്പിൽ നിന്ന് സെലക്ഷൻ കിട്ടുന്ന കുട്ടികൾ ഉപ ജില്ലാ ജില്ലാ ക്യാമ്പുകളിൽ എല്ലാവർഷവും പങ്കെടുത്തുവരുന്നു.


* അടൽ ടിങ്കറിംഗ് ലാബ്
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ്  നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്.  . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ്  എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ.
            2019 ഓഗസ്റ്റ് രണ്ടാം തീയതി ആണ് നമ്മുടെ സ്കൂളിൽATL അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. എടിഎം ലാബിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലേക്ക് നിർമ്മിച്ചു കിട്ടിയ റോബോട്ടുമായി ഒരു റോഡ് ഷോ നടത്തുകയും സമീപത്തുള്ള സ്കൂളുകളിൽ പോയി അവിടുത്തെ കുട്ടികളുമായി സംവദിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ലാബ് സജ്ജീകരിച്ചു കൊണ്ട് അതിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി 26 ആം തീയതി ബഹുമാനപ്പെട്ട എം പി ശ്രീ ആന്റോ ആന്റണി നിർവഹിച്ചു. ലാബിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതി ന് കത്രിക നൽകിയത് റോബോട്ടാണ്.കൂടാതെ സദസ്സിൽ വെച്ച് റോബോട്ട് കുട്ടികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾ ദുരീകരിച്ചു കൊടുക്കുകയും ചെയ്തു.
         എടി എൽ ലേക്ക് 5 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി 60 പേരെ തെരഞ്ഞെടുത്തു. ATL ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലാബിലെ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നുമുള്ള കാര്യങ്ങൾ ഒരു വെബിനാറിൽ മനസ്സിലാക്കി കൊടുത്തു. ഇതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഓൺലൈനിലൂടെ നടത്തിവരുന്നു..
2021 ഫെബ്രുവരി മാസത്തിൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു ദിവസത്തെ വർക്ക്ഷോപ്പ് നടത്തി. ATL ൽ തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് ഈ വർഷോപ്പിൽ പങ്കെടുത്തത്. വളരെ വിജ്ഞാനപ്രദവും കുട്ടികളിൽ ജിജ്ഞാസ ഉളവാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ വർക്ക്‌ ഷോപ്പ്. കോവിഡ് കാരണം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഓരോ മാസവും  ഓൺലൈനായി ക്ലാസ്സ്‌ ആയിട്ട് നടത്തിവരുന്നു.
           2022 ജനുവരി 17-20 വരെ നാല് ദിവസത്തെ എ ടി എൽ വർക്ക് ഷോപ്പ് നടത്തുകയുണ്ടായി. ആദ്യത്തെ രണ്ടു ദിവസം എടിഎമ്മിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ്  വർക്ക്‌ ഷോപ്പിൽ പങ്കെടുത്തത്. ബാക്കി രണ്ട് ദിവസം സമീപ സ്കൂളുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ളതായിരുന്നു വർഷോപ്പ്.   ഒരു ഗൂഗിൾ ഫോം ക്വിസ് കോമ്പറ്റീഷൻ നടത്തിയാണ് കുട്ടികളെ സെലക്ട് ചെയ്തത്.അതിൽ നിന്ന് കൂടുതൽ മാർക്കുള്ള കുട്ടികളെ ഈ വർക്ഷോപ്പിൽ പങ്കെടുപ്പിച്ചു. ഇതിന്റെ സമാപനചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇതിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള സാറായിരുന്നു സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് നമ്മുടെ തിരുവല്ല ഡി ഇ ഒ പ്രസീന മാഡം ആയിരുന്നു. കൂടാതെ ഈ മീറ്റിംഗിൽ നാഷണൽ ഹൈസ്കൂൾ പ്രഥമാധ്യാപിക ആശാലത ടീച്ചർ, സീനിയർ അസിസ്റ്റന്റ് ദിലീപ്കുമാർ  സാർ, പി ടി എ പ്രസിഡണ്ട് ശ്രീ മാത്യു കവിരായിൽ, ക്ലാർക്ക് ജയൻ സാർ, എടിഎമ്മിൽ ചുമതലയുള്ള ഗീത ടീച്ചർ, ധന്യ ടീച്ചർ എന്നിവരും ഈ മീറ്റിംഗിൽ പങ്കെ
* പരിസ്ഥിതി ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്


വരി 69: വരി 80:


ഹെൽത്ത് ക്ല ബ്ബിൻറെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു.
ഹെൽത്ത് ക്ല ബ്ബിൻറെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു.
* ആരോഗ്യ സംരക്ഷണ സമിതി
2021 22 അധ്യയന വർഷം നവംബർ ഒന്നാം തീയതി സ് കൂ ൾ തുറന്ന്പ്രവർത്തനമാരംഭിക്കുന്നതിനുമുന്നോടിയായി സർക്കാർ നിർദേശ പ്രകാരം സ്കൂൾ ആരോഗ്യസംരക്ഷണ സമിതി ഒക്ടോബർ മാസത്തിൽ രൂപീകരിച്ചു . കാലാകാലങ്ങളിൽ സർക്കാർ ശുപാർശചെയ്യുന്ന സുരക്ഷാ നടപടികൾ നടപ്പിലാക്കുക അവ നിരീക്ഷിക്കുക എന്നതാണ് ഈ ആരോഗ്യ സംരക്ഷണ സമിതിയുടെ ഉദ്ദേശ്യം. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി ആർ ആശാലത, വാർഡ് മെമ്പർ കെ കെ വിജയമ്മ, പി ടി എ പ്രസിഡൻറ് ഫാദർ മാത്യുകവിരായിൽ, ജെ പി എച്ച് എൻ ബ്രിജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ റിജിൻ ജി എസ്, ആശാവർക്കർ സതി പി ആർ, യു പി എസ് ടി പ്രതിനിധി നന്ദന ജയറാം, എച്ച് സി റ്റി പ്രതിനിധി ഗംഗമ്മ കെ ,വിദ്യാർത്ഥി പ്രതിനിധി ശ്രേയാ ലക്ഷ് മി ,സീനിയർ അസിസ് റ്റൻറ് ദിലീപ് കുമാർ ,സ്കൂൾ ക്ലർക്ക്  ജയൻ എം . ഇവരുടെ മേൽനോട്ടത്തിലാണ് ഈ സമിതിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
സ്കൂളിൽ വരുന്നകുട്ടികൾക്കും ജീവനക്കാർക്കും രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുക, രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ മുറിതയ്യാറാക്കുക ,പ്രാഥമിക സുരക്ഷാ കിറ്റ് ലഭ്യമാക്കുക, സാമൂഹിക അകലം പാലിച്ചുകൊണ്ട്കുട്ടികളെ അതാത് ക്ലാസ് റൂമുകളിൽ എത്തിക്കുക, ക്ലാസ്റൂമുകൾ അണുവിമുക്തമാക്കുക,  സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുക, സ് കൂ ളിലെത്തിയ കുട്ടികളുടെ വീടുകളിലെ സാഹചര്യം അംഗങ്ങളുടെ ആരോഗ്യ വിവരം വാക്സിനേഷൻ വിവരങ്ങൾ എന്നിവ
അന്വേഷിക്കുക ,പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തരം ബന്ധം പുലർത്തുകയും ദിവസേനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യുക എന്നീ പ്രവർത്തനങ്ങൾ ഈ സമിതിയുടെ മേൽനോട്ടത്തിൽ കൃത്യമായി നടന്നു വരുന്നു. രണ്ടാഴ് ച കൂടുമ്പോൾ ഈ സമിതിയുടെ യോഗം വിളിച്ചു ചേർക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ് തു വരുന്നു. മാസ്ക് സാനിറ്റൈസർ ഹാൻവാഷ് എന്നിവ ഉപയോഗിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ,അതിൻറെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ കൃത്യമായി അവബോധം സൃഷ് ടിക്കുവാൻ കഴിഞ്ഞു  എന്നത് ഈ സമിതിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ് . മാസ്ക് കൈമോശം വന്ന കുട്ടികൾക്ക് യഥാസമയം അത് നൽകി വരുന്നു .
20- 1- 2022 പതിനഞ്ച് വയസ്സായ എല്ലാ കുട്ടികൾക്കും ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം കോവിഡിനെതിരെയുള്ള വാക്സിനേഷൻ ഈ സമിതിയുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു .
* സ്റ്റാർ കോണ്ടസ് റ്റ്
ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം ജോയ് ആലുക്കാസും നാഷണൽ ഹൈസ്കൂളും കൂടി ചേർന്ന് നടത്തുന്ന   ഒരു മത്സരമാണ് സ്റ്റാർ കോണ്ടസ്റ്റ് കുട്ടികളുടെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക, ശാസ്ത്ര സാങ്കേതിക രംഗത്തെ വ്യക്തികളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തുക, ആരോഗ്യകരമായ മത്സരബുദ്ധി പ്രായോഗികതലത്തിൽ വളർത്തുക, അതിലൂടെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്നതാണ് സ്റ്റാർ കോണ്ടെസ്റ്റിന്റെ ലക്ഷ്യം. വിദഗ്ധൻ തയ്യാറാക്കുന്ന ശാസ്ത്രസംബന്ധിയായ 7 ചോദ്യങ്ങൾ തിങ്കളാഴ്ച തോറും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. കുട്ടികൾ ശരിയുത്തരങ്ങൾ അന്വേഷിച്ചു കണ്ടെത്തി എഴുതി തയ്യാറാക്കി സ്വന്തം പേര് ക്ലാസ്സ് ഡിവിഷൻ എന്നിവയിൽ രേഖപ്പെടുത്തി സ്കൂളിലെ Drop in box ൽ നിക്ഷേപിക്കണം. എല്ലാ വെള്ളിയാഴ്ചയും മൂന്നുമണിക്ക് അപ്പോൾ വരെ ലഭിച്ച ആഴ്ചത്തെ മുഴുവൻ ശരിയുത്തരങ്ങൾ എഴുതിയവരുടെ പേരുകൾ നറുക്കിട്ട് വിജയിക്ക് ജോയ് ആലുക്കാസ് വക സമ്മാനം നൽകും. വർഷാവസാനം അങ്ങനെയുള്ള മുഴുവൻ പേരുകളും നറുക്കിട്ട് വിജയികൾക്ക് ബംബർ സമ്മാനം ജോയ്ആലുക്കാസ് നൽകും. ഓരോ ആഴ്ചയിലും മുഴുവൻ ശരിയുത്തരങ്ങൾ എഴുതുന്നവരുടെ പേരുകൾ എഴുതി സൂക്ഷിക്കും.  കോവിഡ് മൂലം സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ സ്റ്റാർ കോൺഗ്രസ് മത്സരങ്ങൾ ഓൺലൈൻ ആയിട്ടാണ് 2019 -20,20 -21 വർഷങ്ങളിൽ നടത്തിവരുന്നത് . ഇതിൽ വിജയിക്കുന്നവർക്കു ജോയ്ആലുക്കാസ് വക സമ്മാനം ആനുവേഴ്സറി ക്കു നൽകിവരുന്നു. അന്നേദിവസം ബമ്പർ പ്രൈസ് വിജയയും തെരഞ്ഞെടുത്ത അവർക്കുള്ള സമ്മാനവും നൽകുന്നു.
* വിദ്യാരംഗം കലാസാഹിത്യവേദി
മാതൃഭാഷയോടുള്ള സ്നേഹവുംമതിപ്പും വളർത്താനും ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം ക്ലബ്ബ് നാഷണൽ ഹൈസ്കൂളിൽ രൂപീകരിച്ചത് . കുട്ടികളുടെ സർഗ്ഗാത്മക രചനയിലും സംഗീതം, ചിത്രം തുടങ്ങിയ മേഖലകളിലുള്ള താൽപര്യവും, ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്നു . വിദ്യാരംഗം കലാസാഹിത്യ വേദിപുല്ലാട് ഉപജില്ലാ മത്സരങ്ങളിൽ നാഷണൽ ഹൈസ്കൂളിലെ കുട്ടികൾക്ക് എല്ലാ വർഷവും മികച്ച വിജയം കൈവരിക്കുവാൻ സാധിക്കുകയും ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തുവരുന്നു. സംസ്ഥാനതലത്തിലുള്ള അധ്യാപക ശില്പശാലയിൽ  രണ്ട് വർഷമായി ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി കെ ഗംഗമ്മ പങ്കെടുത്തുവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ തല കോർഡിനേറ്ററായി സ്കൂളിലെ മലയാളം അധ്യാപകൻ ശ്രീദിലീപ്  കുമാർ മൂന്ന് വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപ ജില്ലാ കോർഡിനേറ്ററായി ശ്രീ ദിലീപ് കുമാർ , ശ്രീമതി സിന്ധ്യ കെ എസ്സ്  എന്നിവരെ പല വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു . രാമായണ മാസത്തിൽ രാമായണ പാരായണ മത്സരവും,പ്രശ്നോത്തരിയും നടത്തി വിജയികളാകുന്നവർക്ക് സമ്മാനവും നൽകി വരുന്നു.സർഗ്ഗ പരമ മാനവീകവുമായകഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായകമായ പ്രവർത്തനങ്ങളാണ് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓരോ ഓരോ വർഷവും നടന്നുവരുന്നത്. ഈ സ്കൂളിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ഉപജില്ല -ജില്ല- സംസ്ഥാന തലങ്ങളിലെ സർഗോത്സവ ശില്പശാല കളിൽ പങ്കെടുപ്പിക്കുവാൻ പര്യാപ്തമായ കഴിവുകളെ വികസിപ്പിച്ചെടുക്കുവാൻ സാധിക്കുന്നു.മലയാള ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെഅക്ഷരശ്ലോകം പഠിപ്പിച്ചിരുന്നു. രാമായണമാസ ത്തോടനുബന്ധിച്ച് ഉച്ച രാമായണ പ്രശ്നോത്തരിയും,  രാമായണ പാരായണവും നടത്തിവരുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കഥകളി സ്കൂളിൽ നടത്തിയിരുന്നു. പത്തിൽ പഠിക്കുന്ന കുട്ടികളെ കഥകളി കാണുന്നതിനുവേണ്ടി അയിരൂർ കഥകളി അരങ്ങിൽ കൊണ്ടുപോകുമായിരുന്നു.  കുട്ടികളുടെ സാഹിത്യവാസന വളർത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു.
* സംസ്കൃത സമാജം
    സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സംസ്കൃത സമാജം സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാഘോഷം, പഠന കേളികൾ, സംഭാഷണ ക്ലാസ്സുകൾ, അസംബ്ളികൾ, സെമിനാറുകൾ, വിവിധ സ്കോളർഷിപ്പുകൾക്കുള്ള പരിശീലനം, അക്ഷരശ്ലോക സദസ്സ്  , കലോത്സവക്കളരി എന്നിവ സംഘടിപ്പിച്ചു വരുന്നു.
* ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയിൽ കുട്ടികളിൽ താല്പര്യം വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു . അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും. അതിൻറെ പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നു വരികയും ചെയ്യുന്നു . പ്രേംചന്ദ് ജയന്തി, ഹിന്ദി ഭാഷാ ദിനം ,മറ്റു പ്രധാനപ്പെട്ട ദിനാചരണങ്ങൾ എന്നിവ എല്ലാവർഷവും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിപുലമായി നടത്താറുണ്ട് . കലോൽസവങ്ങളിൽ ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുക്കാൻ പ്രാപ്തരാക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയുംചെയ്തുവരുന്നു . കവിതാരചന ,പ്രസംഗം , ഉപന്യാസരചന , പദ്യം ചൊല്ലൽ എന്നിവയിൽ ഇതിൽ കുട്ടികൾ സബ്ജില്ലാ ജില്ലാ തലങ്ങളിൽ സമ്മാനാർഹരായതായിട്ടുണ്ട് . എല്ലാ വർഷവും യുപി ഹൈസ്കൂൾ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സുഗമ ഹിന്ദി പരീക്ഷ നടത്തിവരുന്നു . 2017 18 അധ്യയനവർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ സുഗമഹിന്ദി പരീക്ഷയ്ക്ക് പങ്കെടുപ്പിച്ചതിനായി കേരള ഹിന്ദി പ്രചാരസഭ തിരുവനന്തപുരം, ഫലകവും പ്രശസ്തി പത്രവും ഹിന്ദി ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങളും നൽകി അനുമോദിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സുരീലി ഹിന്ദി എന്ന ഹിന്ദി പഠന പരിപോഷണ പദ്ധതി അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്ന ഒന്നാണ് . 2021 22 അധ്യയനവർഷം അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ നൽകിവരുന്നു .അക്ഷരം ഉറപ്പിക്കുന്നതിനും വായനക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള തുമായ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .
* ഇംഗ്ലീഷ് ക്ലബ്ബ്
വിവിധ പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ക്ലബ്ബിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.യുപിയിലും എച്ച് സി ലും 50 വിതം  കുട്ടികളെ ക്ലബ്ബിൻറെ അംഗങ്ങളാക്കുന്നു. ഒരു ദിവസം 1 പിഎം മുതൽ 1.30പി എം ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തും . കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൾ അടുത്ത ആഴ്ചയിലേക്ക് കൊടുത്തു വിടും . കുട്ടികളുടെ നിലവാരമനുസരിച്ച് പുസ്തകങ്ങൾ കൊടുത്തുവിട്ട് യുപിയിലെ കുട്ടികളികൾ ലഘുസംഗ്രഹം തയ്യാറാക്കും ഹൈസ്കൂളിലെ കുട്ടികൾ പുസ്തക അവലോകനം തയ്യാറാക്കും . എല്ലാ ക്ലാസുകളിലും ക്ലബ്ബിനെ ഭാഗമായി ഇംഗ്ലീഷ് പദ്യം ചൊല്ലൽ പ്രസംഗം പുസ്തകാവലോകനം ഇംഗ്ലീഷ് പത്രവായന തുടങ്ങിയവ നടത്തിവരുന്നു. പ്രധാനപ്പെട്ട ദിവസങ്ങൾ അതിനോടനുബന്ധിച്ച മത്സരങ്ങൾ നടത്തുന്നു. പാഠഭാഗത്തെ ആസ്പദമാക്കി നാടകം സ്കിറ്റ് റോൾപ്ലേ തുടങ്ങിയവ നടത്തുന്നു. പദസമ്പത്ത് വർധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നു. പ്രകൃതിസ്നേഹം വളർത്തത്തക്കവിധത്തിലുള്ള മത്സരങ്ങൾ നടത്തി വീഡിയോ പ്രകാശനം നടത്തി. കുട്ടികളെ ഇംഗ്ലീഷ് ഫെസ്റ്റിന് ബി ആർ സി തലത്തിൽ പങ്കെടുപ്പിച്ചുകൊണ്ട്. ഇംഗ്ലീഷ് ഫസ്റ്റിൽ ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താൽപര്യത്തോടെ ചെയ്തുവരുന്നു. വീഡിയോ ഓഡിയോ കൈയ്യെഴുത്ത് ഈ മൂന്ന് തലത്തിലും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കാൻ തരത്തിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു.
* സയൻസ് ക്ലബ്
സയൻസിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി പ്രശ്നോത്തരി നടത്തുകയും അതിൽ വിജയിച്ച 60 കുട്ടികളെ ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു . ആഴ്ചയിൽ ഒരു ദിവസം വീതം ക്ലബ്ബ് മീറ്റിങ്ങുകൾ കൂടുകയും കുട്ടികളിൽ ശാസ്ത്രാഭിമുഖ്യംവളർത്തുന്നഇതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്തുവരുന്നു. പരീക്ഷണനിരീക്ഷണങ്ങൾ,ശാസ്ത്ര ദിനങ്ങളുമായി ബന്ധപ്പെട്ട്പ്രോജക്ട് വർക്കുകൾ, ശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുതയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകി വരുന്നത് .ചാന്ദ്രദിനാഘോഷവും , അബ്ദുൽ കലാം അനുസ്മരണവും എല്ലാവർഷവും വിപുലമായി നടത്തിവരുന്നു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബഹിരാകാശ വാരാചരണതോടനുബന്ധിച്ച്  ഐഎസ്ആർഒശാസ്ത്രജ്ഞന്മാർ കുട്ടികൾക്ക് ക്ലാസുകൾ നൽകിവരുന്നു, കൂടാതെ കുട്ടികൾ 100 റോക്കറ്റിൻറെ മാതൃകകൾ നിർമ്മിച്ച്പ്രദർശിപ്പിച്ചു .ഈ വർഷം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ശ്രീ സിജോ ജോസഫ് ആണ് കുട്ടികൾക്ക് ക്ലാസുകൾ നയിച്ചത്. ക്ലാസി നോടനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ ക്വിസ് മത്സരങ്ങളിൽ ആനന്ദി എസ് അനിൽ, അനഘ രാജേഷ് എന്നീ കുട്ടികൾഉന്നത വിജയം കരസ്ഥമാക്കി .അധ്യാപകരുടെ നേതൃത്വത്തിൽ ഈ വർഷവും കുട്ടികൾ റോക്കറ്റ് മാതൃകകൾ വീടുകളിൽ നിർമ്മിക്കുകയുണ്ടായി . ഈ വർഷം ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ നേതൃത്വത്തിൽ പ്രതിഭയ്ക്കൊപ്പം പരിപാടിയിൽ ശ്രീ അജിത് പരമേശ്വരനോടൊപ്പമുള്ള പ്രഭാഷണത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുകയും അതുമായി ബന്ധപ്പെട്ട അസൈൻമെൻറ്കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയും ഉണ്ടായി. ശാസ്ത്രരംഗം മത്സരത്തിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും മികച്ച പരിശീലനങ്ങൾ നൽകി ശാസ്ത്രരംഗം സബ്ജില്ലാ മത്സരങ്ങളിൽ  പങ്കെടുപ്പിക്കുകയും നിരവധി കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു . വിജ്ഞാനോത്സവം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു , ഈ വർഷം ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു . എല്ലാ വർഷവും എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഈ വർഷത്തെ ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ അധ്യാപികയായ ശ്രീമതി എ ജ്യോതിലക്ഷ്മി  നയിച്ചു.  
* ഗണിതശാസ്ത്ര ക്ലബ്ബ്
നാഷണൽ ഹൈസ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള മത്സരങ്ങളും, സ്കോളർഷിപ്പ് പരീക്ഷകളും, ക്വിസ് മത്സരങ്ങളും നടത്തിവരുന്നു. ഓരോ വർഷവും നല്ലൊരുവിഭാഗം കുട്ടികളെ മേളകളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാൻ നമുക്ക് സാധിക്കുന്നു. ഗണിത ശാസ്ത്ര അവബോധം വളർത്തുന്നതിന് വേണ്ടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ ആഴ്ചതോറും ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. കൂടാതെ മത്സരത്തിൽ പങ്കെടുക്കാൻ അവർക്ക് പ്രത്യേക പരിശീലനം നൽകി പ്രാപ്തരാക്കാൻ സാധിക്കുന്നു. കൂടാതെ വർഷംതോറും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ലെവൽ പരീക്ഷകളായ സൈബർ ഒളിമ്പ്യാഡ് നാഷണൽ കാലൻ സർവീസ് എക്സാം എൻഎംഎംഎസ് പരീക്ഷ എന്നിവ പരിശീലനത്തിന് സഹായത്തോടെ നടത്തിവരുന്നു. കൂടാതെ സംസ്ഥാന തല പരീക്ഷയായ മാക്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ മികച്ച പരിശീലനത്തിന്റെ സഹായത്തോടുകൂടി കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയൻ കരസ്ഥമാക്കാൻ നമുക്ക് സാധിക്കുന്നു. ആറാം ക്ലാസിൽ ഗണിതത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ന്യൂ മാക്സ് പരീക്ഷയിൽ എല്ലാവർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ജില്ലാതലം വരെ മികച്ച വിജയം നേടാൻ സാധിക്കുന്നു.
* കലാവിദ്യാഭ്യാസം
നമ്മുടെ കുട്ടികളെ ഒരു മികച്ച വ്യക്തിത്വത്തിനുടമയാക്കുന്നതിന് കലാ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ പ്രശംസനീയമാണ്, പാഠ്യ വിഷയങ്ങൾ കൊണ്ട് മാത്രം അത് പൂർണമാവുന്നില്ല . പാഠ്യേതര പ്രവർത്തനങ്ങൾ അവൻറെ നൈസർഗികമായ കഴിവിനെ വളർത്താൻ സഹായിക്കുന്നു . ഭാരതീയ കലകളേയും മണ്മറഞ്ഞ കലാരൂപങ്ങൾ, കേരളീയകലകൾ എന്നിവയേപ്പറ്റിയുള്ള ഒരു അവബോധം കുട്ടികൾ കലാ വിദ്യാഭ്യാസത്തിലൂടെ നേടുന്നു. ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റ് സാങ്കേതികവിദ്യയുടെയും സഹായത്താൽ അവർ അത് നേരിട്ട് അറിയുന്നു. യുപി ഹൈസ്കൂൾ തലം വരെ ഇതിൻറെ പ്രയോജനം ലഭിക്കുന്ന വിധത്തിൽ അധ്യാപകൻറെ നേതൃത്വത്തിൽ പീരീഡ്ക്രമീകരിച്ചിരിക്കുന്നു .കുട്ടികളുടെ ജന്മവാസനകൾ കണ്ടെത്തുന്നതിനും, കലാ പഠനത്തിലൂടെ അവർ ആത്മവിശ്വാസമുള്ള ഒരു പുതിയ തലമുറയായി തീരുന്ന അതിനോടൊപ്പം ഒരു നല്ല മനുഷ്യനായി മാറുന്നതിനും സഹായകരമാകുന്നു .
സംഗീതത്തിൻറ അടിസ്ഥാനമാണ് ശ്രുതി.  ശ്രുതി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി ശ്രുതി ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നു. സംഗീത താല്പര്യമുള്ളവർക്ക് പ്രത്യേകം ക്ലാസ് നടത്തുന്നു. കുട്ടികൾക്ക് സ്കൂൾ കൊയർ ലൈക്കും കലോത്സവ ഗ്രൂപ്പുകളിലേക്കും പങ്കെടുക്കുന്നതിനുള്ള സാഹചര്യം ലഭിക്കുന്നു. സ്കൂൾ കലോത്സവങ്ങൾക്ക് തയ്യാറെടുപ്പുകൾ ആറു മാസം മുൻപ് തന്നെ ആരംഭിക്കുന്നു. കുട്ടികളുടെ കഴിവുകൾ മാത്രമായിരിക്കും സെലക്ഷൻറെ മാനദണ്ഡം.  
* കായികംപരിശീലനം
നാഷണൽഹൈ സ്കൂളിൽ മുൻവർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഫുട്ബോൾ ക്രിക്കറ്റ്, ഹാൻഡ് ബോൾ അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് പങ്കെടുത്തത് .ഫുട്ബോൾ, അത്‌ലറ്റിക്സ്, ചെസ്, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ സ്കൂളിലെ കായിക അദ്ധ്യാപകൻറെ നേതൃത്വത്തിൽ അവധിക്കാല പരിശീലനങ്ങൾ കുട്ടികൾക്കായി നൽകിവരുന്നു .കൂടാതെ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ തുറക്കാത്ത ഈ സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി യോഗ പരിശീലനവും , ലളിതമായ വ്യായാമമുറകളും ഓൺലൈനിലൂടെ നൽകിയിരുന്നു .വരും വർഷങ്ങളിൽ ജൂഡോ സ്കേറ്റിംഗ് മുതലായ കായിക ഇനങ്ങൾ കൂടി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു വരുന്നു .
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440134" എന്ന താളിൽനിന്ന് ശേഖരിച്ചത്