"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:00, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{prettyurl|Govt. H S S Elampa}} | {{prettyurl|Govt. H S S Elampa}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
== റിപ്പബ്ലിക് ദിനാചരണം 2022 == | |||
[[പ്രമാണം:42011 ssrep1.jpg|ലഘുചിത്രം|പതാക ഉയർത്തൽ]] | |||
[[പ്രമാണം:42011 ssrep2.jpg|ലഘുചിത്രം|ദിനാചരണവേള]] | |||
<big>ഈ വർഷത്തെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാചരണങ്ങൾ പ്രൗഢഗംഭീരമായി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ സ്കൂൾ മുറ്റത്ത് ദേശീയ പതാക ഉയർത്തി. ബഹുമാനപ്പെട്ട എച്ച് എം, പി ടി എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ്, എസ് എം സി ചെയർമാൻ, സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. മലയാളം അധ്യാപകനായ സുരേഷ് സാറിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. സർക്കാർ പ്രോട്ടോകോൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്.</big> | |||
<big> റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചു. സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത പ്രോഗ്രാമുകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് എത്തിക്കണമെന്ന് നിർദ്ദേശം നൽകി. ക്ലബ്ബ് കൺവീനർ സ്വാഗതം പറഞ്ഞു കൊണ്ടാണ് ഓൺലൈൻ പ്രോഗ്രാമുകൾ ആരംഭിച്ചത്. എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ വീഡിയോ ഇതോടൊപ്പം നൽകി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. ബഹുമാനപ്പെട്ട മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ HM, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി,എസ് എം സി ചെയർമാൻ, വിവിധ ക്ലബ്ബ് ഭാരവാഹികൾ ഇവരെല്ലാം ഇതിന്റെ ഭാഗമായിരുന്നു. രാജ്യത്തിന്റെ പ്രൗഡിയും അഖണ്ഡതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശം ഇവരുടെ വാക്കുകളിൽ ഉൾപ്പെട്ടിരുന്നു. ഇതോടൊപ്പം അധ്യാപകർ നൽകിയ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഓൺലൈൻ പ്രോഗ്രാമുകളുടെ ഏറ്റവും വലിയ ആകർഷണം വിദ്യാർത്ഥികൾ ഓൺലൈനായി തയ്യാറാക്കിയ പ്രോഗ്രാമുകൾ ആയിരുന്നു. ഇതിൽ ദേശഭക്തിഗാനം, ചിത്രങ്ങൾ,ചാർട്ടുകൾ, ഡിജിറ്റൽ ആൽബങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കൽ, പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ളവ, റിപ്പബ്ലിക് ദിന സന്ദേശങ്ങൾ, റിപ്പബ്ലിക് ദിന ക്വിസ് അവതരണം, റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന വീഡിയോ പ്രസന്റേഷൻ എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. ഇതിൽ ശ്രദ്ധേയമായത് 9 ബി ൽ പഠിക്കുന്ന ആദ്യ സുമൻ ദേശഭക്തി ഗാനത്തിന്റെ നൃത്താവിഷ്കാരവും ദേശീയ ഗാനത്തിന്റെ നൃത്താവിഷ്കാരവും അവതരിപ്പിച്ചതാണ്. ഉച്ചയ്ക്ക് 12 മണി വരെ ഓൺലൈൻ പ്രോഗ്രാമുകൾ നീണ്ടുനിന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപികയായ ശ്രീരഞ്ജു ടീച്ചർ ദേശീയഗാനവും ദേശീയ ഗീതവും ആലപിച്ചു. യു പി വിഭാഗത്തിലെ സീനിയറായ പ്രിയ ടീച്ചർ നന്ദി പറഞ്ഞ തോടുകൂടി റിപ്പബ്ലിക് ദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന ഓൺലൈൻ പരിപാടികൾ അവസാനിച്ചു.</big> | |||
<big>സ്കൂളിലെ എല്ലാ അധ്യാപകരിൽ നിന്നും അകമഴിഞ്ഞ പിന്തുണയാണ് പ്രോഗ്രാമിന് ലഭിച്ചത്. സർവോപരി സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ HM എന്നിവർ പ്രോഗ്രാമിന്റെ എല്ലാ ഘട്ടത്തിലും നിർദ്ദേശങ്ങൾ നൽകുകയും മേൽനോട്ട ചുമതല വഹിക്കുകയും ചെയ്തു. പ്രിയ ടീച്ചർ, സുഷാര ടീച്ചർ, ശ്രീ രഞ്ജു ടീച്ചർ ഇവരുടെ മേൽനോട്ടത്തിലാണ് ഓൺലൈൻ പ്രോഗ്രാമുകൾ നടന്നത്. പരിപാടി സമ്പൂർണ്ണ വിജയത്തിൽ എത്തിച്ച എല്ലാ വിശിഷ്ട വ്യക്തികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.</big> | |||
== ഐ.റ്റി. ഗ്രാമോത്സവം == | == ഐ.റ്റി. ഗ്രാമോത്സവം == |