"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 70: വരി 70:
=== കാടിനെക്കാക്കാൻ ===
=== കാടിനെക്കാക്കാൻ ===
മരങ്ങൾ നട്ടു പിടിപ്പിക്കുക, അവ സംരക്ഷിക്കുക, എന്ന ആശയം കുട്ടികളിൽ എത്തിക്കാനും,എല്ലാ മേഖലകളും പ്ലാസ്റ്റിക് മു ക്തമാവുകയും ശുചിത്വമാവുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള  വനം വകുപ്പിന്റെ  ചെറിയ കാടാണ്  ആറ്റുവഞ്ചിക്കാട്. ആറ്റു തീരത്തുള്ള ഈ ചെറു കാട്ടിൽ വിവിധ രീതിയിലുള്ള  മാലിന്യങ്ങൾ അടിഞ്ഞു കൂടുക പതിവാണ്.ഈ മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ  പുതിയ തൈകൾ വന്ന് കാടിന്റെ അടിക്കാട്  ശക്തമാവു മെന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. വിവിധ ദിവസങ്ങളിൽ മാലിന്യം നീക്കം ചെയ്താണ് ഈ പ്രവർത്തനം വിജയിപ്പിച്ചത്.

== വഞ്ചിപ്പാട്ട് സംഘം ==
ജലോത്സവങ്ങൾക്ക് പേരുകേട്ട നാടല്ല കിടങ്ങൂർ എങ്കിലും കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു വഞ്ചിപ്പാട്ട് സംഘമുണ്ട് .വഞ്ചിപ്പാട്ട് സംസ്ഥാന കലോത്സവത്തിലെ ഒരു മത്സര ഇനമായി അംഗീകരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലെ വഞ്ചി പ്പാട്ട് സംഘം മത്സരത്തിൽ പങ്കെടുക്കുകയുംസബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ A ഗ്രേഡും കരസ്ഥമാക്കുക യുണ്ടായി .തുടർന്ന്  എല്ലാവർഷവും കലോത്സവ വേദികളിലെ വഞ്ചിപ്പാട്ട് മത്സരങ്ങളിൽ വിദ്യാലയത്തിന്റെ വഞ്ചിപ്പാട്ട് സംഘം ശ്രദ്ധേയമായ സാന്നിധ്യമാണ്. 2015ൽ കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ വഞ്ചിപ്പാട്ടിന് A ഗ്രേഡ് കരസ്ഥമാക്കാനുള്ള അവസരവും സംഘത്തിന് ലഭിച്ചു.
മത്സരങ്ങളിൽ മാത്രമല്ല നാടിൻറെ സാംസ്കാരിക, സാമൂഹിക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും വഞ്ചിപ്പാട്ട് സംഘം ക്രിയാത്മകമായി ഇടപെടുന്നുണ്ട്.  നദി സംരക്ഷണം ജല സുരക്ഷ എന്നീ ആശയങ്ങൾക്ക് പ്രചാരം നൽകുന്നതിനായി മീനച്ചിലാർ നദി സംരക്ഷണ സമിതി   കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി  ക്ഷേത്രത്തിനു സമീപം മീനച്ചിലാറ്റിൽ 2017ൽ സംഘടിപ്പിച്ച വള്ളംകളിമത്സരത്തോടനുബന്ധിച്ച്‌ നമ്മുടെ വിദ്യാലയത്തിലെ വഞ്ചിപ്പാട്ട്  കലാകാരന്മാരായ 51 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി, മലയാളം അധ്യാപികയായ  അമ്പിളിടീച്ചർ നദീ സംരക്ഷണവും ജല സുരക്ഷയും എന്ന വിഷയത്തിൽ രചിച്ച വഞ്ചിപ്പാട്ട്    അവതരിപ്പിച്ചു.ഏറെ ജനശ്രദ്ധ നേടിയ ഈ പരിപാടിയിലൂടെ  നാടിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും വഞ്ചിപ്പാട്ട് സംഘം ശ്രദ്ധേയമായ സാന്നിധ്യമായി . ഈ പ്രവർത്തനത്തിനുള്ള അംഗീകാരമായി കിടങ്ങൂർ പൗരസമിതി പ്രതിനിധികൾ വിദ്യാലയത്തിൽ എത്തി വഞ്ചിപ്പാട്ട് സംഘത്തിന് പ്രത്യേകം ട്രോഫി സമ്മാനിക്കുകയുണ്ടായി.
2017-18 അദ്ധ്യായന വർഷത്തിൽ  സംസ്ഥാന  കായികമേള പലായിൽ നടന്നപ്പോൾ കായികമേളയുടെ പ്രാരംഭമായി നടത്തിയ ഘോഷയാത്രയിൽ കായികതാരങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് കിടങ്ങൂർ വഞ്ചിപ്പാട്ട് സംഘം  അവതരിപ്പിച്ച plot ശ്രദ്ധേയമായി.  കായിക മേളയുടെ സമാപന ചടങ്ങിൽ വഞ്ചിപ്പാട്ട് സംഘത്തിന് മന്ത്രിയുടെ സർട്ടിഫിക്കറ്റും  ലഭിക്കുകയുണ്ടായി.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421350" എന്ന താളിൽനിന്ന് ശേഖരിച്ചത്