"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 532: വരി 532:
==സ്ക‍ൂൾ ചിത്രം==
==സ്ക‍ൂൾ ചിത്രം==
==അന‍ുഭവ ക‍ുറിപ്പ‍ുകൾ==
==അന‍ുഭവ ക‍ുറിപ്പ‍ുകൾ==
ഒരു ഓർമ്മക്കുറിപ്പ്
എൻ്റെ ജീവിതത്തിൽ അതിൽ ഉണ്ടായിട്ടുള്ള നന്മകളെ ഓർത്ത്  ആദ്യമായി  ദൈവത്തിന് സ്തുതി കരേറ്റുന്നു. എനിക്ക് എന്റെ ജന്മനാടിനെ പറ്റിയും യും നാട്ടുകാരെ പറ്റിയും കൂട്ടുകാരെ പറ്റിയും പഠിച്ച സ്കൂളിനെ പറ്റിയ‍ും ഉള്ള നിറംമങ്ങാത്ത ഓർമ്മകളാണ് ഈ ഓർമ്മക്കുറിപ്പ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.
ജീവിതത്തിൽ ഒരു തിരിഞ്ഞുനോട്ടം എല്ലാവർക്കും കാണും. അങ്ങനെയുള്ള തിരിഞ്ഞു നോട്ടത്തിൽ  ഞാൻ ആദ്യം കാണുന്നത് ഞാൻ പഠിച്ച എന്റെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ആണ്. അവിടെ നിന്നും ലഭിച്ച സംസ്കാരം ആണ് പിന്നീട് ജീവിതത്തിൽ താങ്ങും തണലും ആയത് .എൻ്റെ നാട്ടുകാരായ നാനാജാതിമതസ്ഥരോട‍ും സമഭാവനയോടെ പെരുമാറുവാൻ എന്നെ പഠിപ്പിച്ചത് സ്കൂൾ ജീവിതത്തിൽ എനിക്ക് ലഭിച്ച പരിശീലനമാണ്.  1950-ൽ എന്റെ പത്തു വയസ്സു മുതൽ ജീവിതത്തിന്റെ നല്ല കാലമത്രയും ചെലവഴിച്ച സ്കൂൾ എന്നോർക്കുമ്പോൾ എന്റെ സിരകളിൽ ഒരു ഉണർവും ശരീരത്തിന് ഒരു കുളിർമ്മയും മനസ്സിന് ഒരു നവ ഊർജ്ജവും ലഭിച്ചത് പോലെയാണ്. ഈ സ്കൂളിലെ പഠനകാലത്ത് അത് ലഭിച്ച  അച്ചടക്കവും മര്യാദകളും  ഉപദേശങ്ങളും  പ്രായോഗികജീവിതത്തിൽ  പ്രയോജനപ്പെടുത്തി അർപ്പണബോധത്തോടെ കൂടി വിവിധ ചുമതലാ സ്ഥാനങ്ങളിൽ ജോലിചെയ്ത് സന്തുഷ്ടമായ ഒരു വിശ്രമ ജീവിതം നയിക്കുവാൻ സർവ്വശക്തനായ ദൈവം തമ്പുരാൻ സഹായിച്ചു .പ്രതിബന്ധങ്ങളും നേരിട്ടാലും നമ്മുടെ പ്രധാന ചുമതലകള്ക്ക്  മുടക്കം വരാതെ പ്രവർത്തിക്കുവാനുള്ള ഉള്ള കഴിവും സാമർത്ഥ്യവും ലഭിച്ചത് സ്കൂളിൽ നിന്നും ആണ് .സ്കൂൾ മാനേജർ ആയിരുന്ന  അച്ചന്റെ മകൾ റേച്ചൽ തോമസ് ആയിരുന്നു അന്നത്തെ ഹെഡ്മിസ്ട്രസ്. ഏതെങ്കിലും ഒരു കാര്യത്തിന് ഒന്ന് കാണുന്നതും സംസാരിക്കുന്നതും  വളരെ ഭയത്തോടെ ആയിരുന്നു .സ്കൂളിനെ പറ്റി എഴുതുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും എന്റെ ഓർമ്മയിൽ വരുന്ന ചില സംഗതികൾ  മാത്രം ഇവിടെ കുറിക്കട്ടെ.
ഞാൻ ഫസ്റ്റ് ഫോമിൽ (ഇന്നത്തെ അഞ്ചാം ക്ലാസ് ക്ലാസ്) വിദ്യാർഥിയായി 1950 ജൂൺ മാസത്തിൽ ആദ്യമായി സ്കൂളിൽ ചെന്ന ദിവസത്തെ അനുഭവം .സ്കൂൾ അസംബ്ലി വിളിച്ചുകൂട്ടി. വളരെ ശാന്തമായി ഓരോ ക്ലാസിലെയും കുട്ടികൾ ലൈൻ ആയി മുറ്റത്ത് കൂടി . ടീച്ചേഴ്സും മുൻപിൽ വന്നു നിന്നു. ഒരു ടീച്ചർ ബൈബിൾ വായിച്ചു  പ്രാർത്ഥിച്ചു. അതിനുശേഷം ഹെഡ്മിസ്ട്രസ്സിന്റെ പ്രസ്താവനകൾ സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു ടീച്ചർ പ്രസവ ത്തോടുകൂടി  മരിച്ചുപോയെന്നും  ആദരസൂചകമായി ആയി സ്കൂളിന് അവധി ആണെന്നും കുട്ടികൾ ശാന്തമായി മടങ്ങണമെന്നും അറിയിപ്പ് ലഭിച്ചു  മരിച്ചവരെ ബഹുമാനിക്കണം എന്നും അന്ന് ഒച്ചയും ബഹളവും വെച്ച് നടക്കാതെ ആ ദുഃഖത്തിൽ പങ്കു ചേരണം എന്നും ഉള്ള അറിവ് ഭവനത്തിൽ നിന്നുള്ള  അറിവിന് പുറമേ സ്കൂളിൽ നിന്നു കൂടി കുട്ടികളിൽ പകരുവാൻ അത് വളരെ സഹായിച്ചു
സ്കൂൾ പഠനം തുടങ്ങുന്നതിനു മുൻപേ  scripture ക്ലാസുകൾ  നടത്തിയിരുന്നു അത് കുട്ടികളെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് . ഏതൊരു കാര്യവും  തുടങ്ങുന്നതിനു മുൻപേ പ്രാർത്ഥിക്കണം എന്നും  ദൈവഹിതമനുസരിച്ച് പ്രവർത്തിക്കണമെന്നും എന്നും ജീവിതത്തിൽ ഒരു പാഠമായി ഉൾക്കൊണ്ടു. [3:54 PM, 12/16/2020] Ainju: ഓരോ ദിവസവും ക്ലാസ്സിൽ പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും പിറ്റേദിവസം ചോദ്യങ്ങൾ ചോദിക്കുന്നതും പിന്നീട് പുതിയ പാഠങ്ങൾ തുടങ്ങുന്നതും പാഠങ്ങൾ ശരിക്ക് പഠിച്ചു കൊണ്ടുവരുവാനുള്ള പ്രവണത കുട്ടികളിൽ വർദ്ധിപ്പിക്കുവാൻ കാരണമാകും. ഓരോ കാര്യത്തിലും സന്ദർഭോചിതമായി വേണ്ട ഉപദേശങ്ങളും വേണ്ടിവന്നാൽ ശിക്ഷകളും നൽകുന്നതും അച്ചടക്കരാഹിത്യമായി പെരുമാറാതെ ഇരിക്കുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. നല്ല കാര്യങ്ങളിൽ ക്ലാസിൽ വച്ച് ഒന്ന് പ്രോത്സാഹിപ്പിക്കുന്നത് കുട്ടികൾക്ക് മനസ്സിന് ഒരു ഉത്തേജനമാണ്. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ എല്ലാ അധ്യാപകരിൽ നിന്നും ഏതെങ്കിലും സന്ദർഭങ്ങളിൽ വേണ്ടരീതിയിൽ അനുമോദനവും പ്രോത്സാഹനം ലഭിച്ചിട്ടുണ്ട് എന്നുള്ളത് എത്രയും സന്തോഷമുള്ള ഒരു കാര്യമാണ്. 1st ഫോമിൽ എൻ്റെ ക്ലാസ് ടീച്ചറായിരുന്ന സാറാമ്മ ടൈറ്റസ് ടീച്ചർ, 2nd ഫോമിൽ വി.റ്റി. ഏലിക്കുട്ടി ടീച്ചർ, 3rd ഫോമിൽ റ്റി.കെ. മേരി ടീച്ചർ, 4th ഫോമിൽ പി.എസ്. ഏലിക്കുട്ടി ടീച്ചർ, 5th ഫോമിൽ കുഞ്ഞുമറിയാമ്മ ടീച്ചർ, 6th -ൽ റ്റി.ജി. തോമസ് സാർ, കൂടാതെ മലയാളം പഠിപ്പിച്ച സി.എ. അന്നമ്മ ടീച്ചർ, ഹിന്ദി - റ്റി.എം. ഏലിയാമ്മ ടീച്ചർ, ബയോളജി - തങ്കമ്മ ജോസഫ് ടീച്ചർ, സോഷ്യൽ സ്റ്റഡീസ് - സാറാമ്മ സി തോമസ് ടീച്ചർ, കണക്ക് പഠിപ്പിച്ച തങ്കമ്മ മാത്യു ടീച്ചർ, സയൻസ് -അമ്മിണി ടീച്ചർ, എല്ലാത്തിലും ഉപരിയായി ഡ്രോയിങ് ടീച്ചർ, ഡ്രില്ലും തയ്യലും പഠിപ്പിച്ച എസ് വി മറിയാമ്മ ടീച്ചർ, അങ്ങനെ എന്റെ എല്ലാ അധ്യാപികമാരും എൻ്റെ ഹൃദയത്തിൽ അരക്കിട്ടുറപ്പിച്ചതുപോലെ ഇടംപിടിച്ചിട്ടുള്ളവരാണ്.
ഇന്ന് നാലു മണി കഴിഞ്ഞാൽ കുട്ടികൾ ട്യൂഷൻ ക്ലാസിലേക്ക് ഓട്ടമാണ്. അന്ന് ഇതുപോലെ ഒന്നുമില്ല. ക്ലാസ്സിൽ പഠിപ്പിക്കുന്നത് കേട്ട് പഠിക്കുകയാണ്. നാലു മണി കഴിഞ്ഞാൽ ഓരോ ക്ലാസിനും സ്പോർട്സ് ഗെയിംസിന്റെ പരിശീലനം ഉണ്ട് നാലര മണി വരെ. എന്ത് താല്പര്യത്തോടെയാണ് കുട്ടികൾ അതിൽ പങ്കെടുത്തിരുന്നത്! ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് വെയിലത്ത് പോയി 'കിളിത്തട്ട് ' കളിച്ചതിന് ഒരിക്കൽ അടി കൊണ്ടതും ഒരു പാഠമാണ്. വയറ് നിറഞ്ഞിരിക്കുമ്പോൾ കിടന്ന് ചാടരുത്. മറക്കാൻ പറ്റുകയില്ല.
ഒരിക്കലും മറക്കുവാൻ പറ്റാത്ത മറ്റൊന്നാണ് എസ്. വി. മറിയാമ്മ ടീച്ചറിന്റെ തയ്യൽ ക്ലാസ്സ് . ആഴ്ചയിൽ ഒരു പിരീഡ് തയ്യൽ ആണ്. ആ പിരീഡിന് വേണ്ടി നോക്കി കാത്തിരിപ്പാണ്. 5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ തയ്യൽ. ഒരു തൂവാലയിൽ നൂലിടൽ തുടങ്ങി എല്ലാവിധ തയ്യലും. തയ്ക്കുവാൻ താല്പര്യമുള്ള കുട്ടികൾ ഒമ്പതാംക്ലാസ് ആകുന്നതോടുകൂടി ഒരുവിധം എല്ലാ തയ്യലും പഠിച്ചിരിക്കും. തൂവാല, തലയിണകവർ, പാവാട, ബ്ലൗസ്, പെറ്റിക്കോട്ട്, കുട്ടിയുടുപ്പ്, കൂടാതെ പൂക്കൾ തയ്ക്കുന്ന വിവിധം തയ്യലുകൾ, ആപ്ലിക് വർക്ക് എന്നും വേണ്ട പാൻറും ഷർട്ടും ഒഴികെയുള്ള എല്ലാ തയ്യലും പഠിച്ചിരിക്കും. പ്രോഗ്രസ് കാർഡിൽ മാർക്കിടുന്ന വിഷയമാണ് തയ്യലും ഡ്രോയിങ്ങും. എൻ്റെ സ്കൂളിൽ നിന്നും ലഭിച്ച ട്രെയിനിങ് മാത്രമാണ് എല്ലാം തയ്ക്കുവാൻ എനിക്ക് കഴിവ് ഉണ്ടാക്കിതന്നത്. വേറെ എങ്ങും പോയി ഒരു തയ്യലും പഠിച്ചിട്ടില്ല.
വർഷാവസാനം സ്കൂളിൽ വാർഷികം നടത്തും. അന്ന് parents day എന്നാണ് പേര് പറയുന്നത്. കുട്ടികളുടെ വിവിധ കലാരിപാടികൾ ഉണ്ടായിരിക്കും. ടീച്ചേഴ്സ് തന്നെ ഓരോ item- ത്തിനും വേണ്ട കുട്ടികളെ സെലക്ട് ചെയ്ത് ആയവ പരിശീലിപ്പിക്കും. ചിലത് പരിശീലകരെ വരുത്തിയും പരിശീലിപ്പിക്കും.
എല്ലാവർഷവും ഏതെങ്കിലും ഒരു പരിപാടിയിൽ എന്നെ ചേർത്തിരിക്കും. സ്വാഗത ഗാനം, ഗ്രൂപ്പ് സോങ്, റോപ്പ് ഡാൻസ് അങ്ങനെ പലതും പങ്കെടുത്തത് ഞാൻ ഇന്നെന്നതുപോലെ ഓർക്കുന്നു. ഒരു അനുഭവം പറയാം. അബ്രഹാമിനെ  യിസഹാക്കിനെ  ബലി അർപ്പിക്കുന്ന രംഗം ! കൊല്ലപ്പെട്ടുവാനായി വിറകുകൂനയുടെ മുകളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എന്നെ എടുത്തു കിടത്തി. എൻറെ കഴുത്തിനു നേരെ നിവർത്തിയ ഒരു കത്തിയുമായി പത്താം ക്ലാസിലെ ഒരു കുട്ടി! അബ്രഹാമിനെ ആ കൃത്യത്തിൽ നിന്നും വിലക്കുന്ന ഒരു മാലാഖ. മുൾടിയിൽ കുരുങ്ങി കിടക്കുന്ന ഒരു ആട്ടിൻകുട്ടിയുമായി ഞങ്ങളുടെ ശമുവേൽ ചേട്ടൻ! പളപളാ മിനുങ്ങുന്ന ആ കത്തി കണ്ട് കണ്ണടച്ചതും, അറിയാതെ, ഓർക്കാതെ, കുത്തി കളയരുത് എന്ന് ഞാൻ പതിയെ പറഞ്ഞതും!! എല്ലാം .... എല്ലാം മരണംവരെ മറക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ജീവിതത്തിൽ പലവിധ പാഠങ്ങളും പ്രചോദനങ്ങളും അറിവു പകർന്നു തന്ന എൻ്റെ സ്കൂൾ !
ഡ്രോയിങ് ക്ലാസ്സിൽ ഏറ്റവും നന്നായി വരയ്ക്കുന്നതിന് ഉത്സാഹിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ  ടീച്ചറിന്റെ വാക്കുകൾ !  ബയോളജിയുടെ പടം വരയ്ക്കുന്നതിനു ജോഗ്രഫിയുടെ മാപ്പ് വരയ്ക്കുന്നതിനും നല്ല പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കുഞ്ഞുമറിയാമ്മ ടീച്ചർ കുറഞ്ഞത് മൂന്ന് പുസ്തകമെങ്കിലും റഫറൻസിന് മേശപ്പുറത്ത് തുറന്നു വെച്ചിരിക്കും. അത്ര ജാഗ്രതയോടെ പഠിപ്പിക്കുന്ന ടീച്ചർ ആയിരുന്നു. അമ്മിണി ടീച്ചർ സയൻസ് റൂമിൽ പരീക്ഷണങ്ങൾ കാണിക്കുന്നതും എൻജോയ് ചെയ്തിട്ട് എനിക്കും അതുപോലെ ചെയ്യണം എന്നുള്ള അഭിനിവേശമാണ് കെമിസ്ട്രി പ്രധാന വിഷയമായി എടുത്ത് ഡിഗ്രി എടുക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.
പഠനത്തിന് ശേഷം എൻ്റെ ഈ സ്കൂളിൽ തന്നെ അധ്യാപികയായി 1962-ൽ ഞാൻ ജോലിയിൽ പ്രവേശിച്ചു. 33 വർഷം ഇവിടെ പ്രവർത്തിക്കുവാനുള്ള അവസരം.ദൈവം എനിക്ക് തന്നു . ചിരിച്ചും തുള്ളിയും സന്തോഷത്തോടെ സയൻസ് റൂമിൽ നിന്നും ഓടി ക്ലാസിലേക്ക് പോകുന്ന കുഞ്ഞുങ്ങളെ എങ്ങനെ മറക്കും? പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു പരിപാടിയിലും പങ്കെടുക്കാത്തവരെ പങ്കെടുപ്പിക്കുന്നതിനും ഒരു പക്ഷാഭേദം കാണിക്കാതെ എല്ലാവരെയും ഒരുപോലെ കരുതി സ്നേഹിച്ച പോകുന്നതിനും കഴിവതും ഞാൻ ശ്രമിച്ചു. 33 വർഷത്തെ എൻ്റെ അധ്യാപകവൃത്തിയിൽ എത്രയേറെ കുഞ്ഞുങ്ങളെ പഠിപ്പിക്കുവാനും അവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ആസ്വദിക്കുവാനും അവരുടെ നല്ല വൃത്താന്തങ്ങൾ കേട്ട് മനം കുളിർക്കെ സന്തോഷിക്കുവാനും സാധിച്ചിട്ടുണ്ട്. എത്ര എത്ര നല്ല നല്ല ഉയർന്ന സ്ഥലങ്ങളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലും സേവനമനുഷ്ഠിക്കുന്ന കുട്ടികളുണ്ട്. ലോകത്തിൻറെ ഏതു കോണിൽ ചെന്നാലും ഞാൻ പഠിപ്പിച്ച കുട്ടികൾ ഉണ്ടെന്നു കണ്ടും കേട്ടും അനുഭവസ്ഥർ പറയുന്നു.
ഒരു ടീച്ചർ പുസ്തകത്തിലെ അറിവ് മാത്രം പകർന്നു കൊടുക്കുന്ന ആളല്ല. പുറമെ ജീവിത വിജയത്തിന് ആവശ്യമായ അറിവുകളും ഉപദേശങ്ങളും നൽകുന്ന സ്നേഹനിധിയായ ഒരു അമ്മയും കൂടിയാണ്.
നമ്മുടെ വിചാരങ്ങളും, വാക്കുകളും, പ്രവർത്തികളും, പെരുമാറ്റവും, സ്വഭാവവും എപ്പോഴും പോസിറ്റീവ് ആണെങ്കിൽ മാത്രമേ നല്ല ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുകയുള്ളൂ. നിരന്തരമായ പ്രാർത്ഥനയും ദൈവകൃപയും ഉണ്ടായിരിക്കണം. പേരന്റ് ടീച്ചർ അസോസിയേഷൻ സെക്രട്ടറിയായും കെട്ടിട നിർമ്മാണ കമ്മിറ്റി ട്രഷററായും മറ്റും സേവനമനുഷ്ഠിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. 1995-ൽ റിട്ടയർമെന്റിനുശേഷവും പൂർവ്വവിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡൻറ് ആയും മറ്റും സ്കൂളുമായി ബന്ധപ്പെട്ടിരിക്കുവാൻ അവസരങ്ങൾ ലഭിച്ചത് ചാരിതാർത്ഥ്യമുണ്ട്.
1967 ആദ്യമായി ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം അനുവദിച്ചപ്പോൾ ആ ക്ലാസിലെ ചാർജ് എനിക്കാണ് തന്നത്. അനേകം വർഷങ്ങൾക്കുശേഷം 2016 ഏപ്രിൽ മാസത്തിൽ ആ വിദ്യാർഥിനിമാരുടെ ഒരു റീയൂണിയൻ ഇവിടെവച്ച് നടത്തിയപ്പോൾ പങ്കെടുക്കുവാൻ ക്ലാസ് ടീച്ചറായിരുന്നു എനിക്ക് സാധിച്ചു എന്നുള്ളത് അങ്ങേയറ്റം സന്തോഷത്തോടും സംതൃപ്തിയോടും കൂടി ഞാനോർക്കുന്നു. ഗൾഫ് നാടുകളിൽ ജോലി ആയിരുന്ന ഡോക്ടർ സൂസൻ മേരി ജോർജ്, ആനി എബ്രഹാം മുതലായവരുടെ നേതൃത്വത്തിലായിരുന്നു ആ മീറ്റിംഗ് നടന്നത്. ലോകത്തിൻറെ നാനാഭാഗങ്ങളിൽ ആയിരുന്നു ആ കുട്ടികളിൽ പലരും ഭർത്താക്കന്മാരും മക്കളും കൊച്ചുമക്കളും ഒക്കെയായി ആ റീയുണിയനിൽ പങ്കെടുത്തതും സ്കൂളിന് സംഭാവന നൽകിയതും വിസ്മരിക്കാനാവില്ല.
എനിക്ക് മൂന്നു പെൺമക്കളാണ് ഉള്ളത്. അവരെ മൂന്നുപേരും ഈ സ്കൂളിൽ തന്നെ പഠിപ്പിച്ചു, പ്രശസ്തമായ വിജയം കൈവരിക്കാൻ സാധിച്ചു. വിലപ്പെട്ട സേവനങ്ങൾ പങ്കുവെച്ച് നല്ല രീതിയിൽ ജീവിച്ചു പോകുവാൻ ദൈവം കൃപ ചെയ്യുന്നത് നന്ദിയോടെ സ്മരിക്കുന്നു.
ഈ അടുത്ത സമയത്ത് ഒരു ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ 'എന്റെ ടീച്ചർ' എന്ന് പറഞ്ഞുകൊണ്ട് ഒരാൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു.  പുസ്തകം മാത്രമല്ല ടീച്ചർ പഠിപ്പിച്ചത് എന്നെ ജീവിക്കാൻ പഠിപ്പിച്ചത് എന്റെ ടീച്ചർ ആണെന്ന് പറഞ്ഞു പരിസരം മറന്ന്, തികഞ്ഞ  ആത്മാർത്ഥതയോടെ എൻ്റെ കവിളിൽ അനേകം ചുംബനങ്ങൾ തന്നത് എങ്ങനെ മറക്കും?  ഇതിൽപരം ഒരു ടീച്ചറിന് എന്തുവേണം? ആ കുട്ടിയുടെ ഹൃദയത്തിന്റെ ആത്മാർത്ഥത ഉള്ളുതുറന്ന് എനിക്ക് കാണുവാൻ സാധിച്ചു. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ .
അലസമായ ജീവിതം അല്ല ആസ്വദിച്ചുള്ള ഒരു ജീവിതമാണ് നമുക്ക് വേണ്ടത്. മൃദുവായി നടന്നും എളിമയോടെ സംസാരിച്ചു കരുതലോടെ മുന്നേറിയും കരുത്തോടെ കാൽവച്ചും സ്നേഹത്തോടെ പെരുമാറിയും നമ്മുടെ ജീവിത യാത്ര സുന്ദരമാക്കാം. ആയുസ്സിന്റെ ദൈർഘ്യത്തെക്കാൾ കർമങ്ങളിലെ നന്മയാണ് ജീവിതത്തിൻറെ ധന്യത. എഴുതുവാനാണെങ്കിൽ ധാരാളമുണ്ട്. നിർത്തട്ടെ. തുടർന്ന് പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് മാറുവാൻ, പടർന്നു പന്തലിച്ച് പൂത്തുലയുന്ന ഒരു വാടവൃക്ഷമായി മുന്നേറുവാൻ ദൈവംതമ്പുരാൻ ഈ സ്കൂളിനേയും അതിലെ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ 'ഓർമ്മക്കുറിപ്പ്' പര്യവസാനിപ്പിക്കുന്നു.
നിങ്ങളുടെ സ്വന്തം മോളി ടീച്ചർ
==പ്രളയകാല ഓർമ്മകൾ==
==പ്രളയകാല ഓർമ്മകൾ==
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞ വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ ആണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് മാസത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴപെയ്തതിൻറെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം ഉണ്ടായത്. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും മഴയും മൂലം മൂഴിയാർ, കക്കി, പമ്പ, മണിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ ഉയർത്തിയത് കോഴഞ്ചേരിയിൽ വെള്ളപ്പൊക്കത്തിന് ആഘാതം വർധിപ്പിച്ചു.
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞ വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ ആണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് മാസത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴപെയ്തതിൻറെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം ഉണ്ടായത്. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും മഴയും മൂലം മൂഴിയാർ, കക്കി, പമ്പ, മണിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ ഉയർത്തിയത് കോഴഞ്ചേരിയിൽ വെള്ളപ്പൊക്കത്തിന് ആഘാതം വർധിപ്പിച്ചു.
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064254" എന്ന താളിൽനിന്ന് ശേഖരിച്ചത്