പൊറോറ യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊറോറ യു പി എസ്‍ | |
---|---|
വിലാസം | |
പൊറോറ പൊറോറ പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0490 2082010 |
ഇമെയിൽ | hmpupsporora@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14770 (സമേതം) |
യുഡൈസ് കോഡ് | 32020801004 |
വിക്കിഡാറ്റ | Q64456537 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 107 |
ആകെ വിദ്യാർത്ഥികൾ | 215 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകൃഷ്ണൻ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനിവാസൻ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മട്ടന്നൂർ നഗരസഭയിലെ രണ്ടാം വാർഡിൽപെടുന്ന പൊറോറ പ്രദേശത്താണ് പൊറോറ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വളപട്ടണം പുഴയുടെ സമീപത്തും,മട്ടന്നൂർ-ഏളന്നൂർ റോഡരികിലും തികച്ചും ഗ്രാമീണ ഭാവത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്നു.പൊറോറ,പെരിയച്ചൂർ,അരിക്കാൽ,ഏളന്നൂർ.... എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. 1922 ൽ ശ്രീ. ശങ്കരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ഒരു എഴുത്തു പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.അതുവരെ അക്ഷരജ്ഞാനം അന്യമായി നിന്ന പൊറോറയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹം തന്നെയായിരുന്നു.പൊറോറ പൂതൃക്കോവില്ലത്തിന് സമീപം കേളോത്ത് പറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. പൊറോറ സ്കൂളിന് ഒരു സ്കൂളിന്റെ കെട്ടും മട്ടും ഭാവവും വന്നത് സ്ഥാപനം പൊറോറ താഴെ മഠത്തിൽ വീടിന് സമീപം മാറ്റി സ്ഥാപിച്ചപ്പോഴാണ്.ശ്രീ.എം. നാരായണൻ നമ്പൂതിരി മാസ്റ്ററായിരുന്നു അപ്പോഴത്തെ മാനേജരും പ്രധാനാധ്യാപകനും. ശ്രീമതി.കെ.പി.മീനാക്ഷി ,ശ്രീമതി ലക്ഷ്മി,ശ്രീ. ഒതേനൻ , ശ്രീ.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രധാന സഹപ്രവർത്തകരായിരുന്നു. 1971 ൽ ശ്രീ.എം. നാരായണൻ നമ്പൂതിരി സർവ്വീസിൽനിന്ന് വിരമിച്ചതിന് ശേഷം സ്ഥാപനം ശ്രീമതി.പി.എം.കാർത്ത്യായനി അമ്മയ്ക്ക് കൈമാറി.തുടർന്ന് സ്ഥാപനം നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1983 ൽ സ്കൂൾ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.
സ്കൂൾ മാനേജ് മെന്റ്
1922 ൽ ശ്രീ. ശങ്കരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ.പിന്നീട് ശ്രീ.എം. നാരായണൻ നമ്പൂതിരി മാസ്റ്റർ,ശ്രീമതി.പി.എം.കാർത്ത്യായനി അമ്മ എന്നിവർ സ്കൂൾ മാനേജർമാരായീ. സ്കൂളിന്റെ നിലവിലുള്ള മാനേജരായി ശ്രീമതി.പി.എം.നളിനി സേവനമനുഷ്ഠിച്ചു വരുന്നു.
സ്കൂളിന്റെ പ്രധാനാധ്യാപകർ
ശ്രീ. ശങ്കരൻ മാസ്റ്ററാണ് സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ. തുടർന്ന് ശ്രീ.എം.നാരായണൻ നമ്പൂതിരി, ശ്രീ.ഒതേനൻ മാസ്റ്റർ,ശ്രീ. കെ.ടി.ഗോവിന്ദൻ മാസ്റ്റർ ,ശ്രീ. ഇ.ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി. എ.വി.യശോദ എന്നിവർ യഥാക്രമം ഹെഡ് മാസ്റ്റർമാരായി പ്രവർത്തിച്ചു. സ്കൂളിന്റെ നിലവിലുള്ള പ്രധാനാധ്യാപകൻ ശ്രീ.കെ.പി ജയകൃഷ്ണൻ മാസ്റ്ററാണ്.