അവനവനു വലുതിന്നവനവൻ തന്നെ
തിരിച്ചറിഞ്ഞില്ലേ ഈ മാനവിനിന്നും
കൺകുളിർമ്മകൾ കണ്ടു തീർന്നില്ലയോ
ദിനങ്ങളിൽ പലതുമിന്നെണ്ണിയോ നീ......
മടുത്തുവോ കൂട്ടിലടച്ചൊരീ ജീവിതം
എങ്കിലൊന്നോർക്കുക ആ വേദന
എത്ര ദിനങ്ങൾ നിന്റെ നിഴലായി
നടന്നവയെ നീയന്ന് കൂട്ടിലടച്ചിട്ടു
അവരുടെ കണ്ണുനീരിനു നിനക്കു വിലയില്ലയോ
മാനവ കുലത്തിനെന്ന പോലമറും
ഒരു പാട് കരഞ്ഞിരുന്നു, എങ്കിലും നീ.......
ഭക്ഷണം മാത്രം പോരൊരു ജീവന്
എന്നു നീ പഠിച്ചുവോ
ഇനിയും കൂട്ടിലടക്കുമോ.............
കരയുന്ന ചാലുകൾ നിറയുന്നതെന്തിന്
സ്വയം ബുദ്ധി എവിടെ തുലഞ്ഞു മാനവാ ..
എവിടെയോ നിന്റെ പടവുകൾ തെറ്റി ....
അവിടെ നിന്നും നീ പഠിച്ചുവെന്നോ..
ഒഴുകുന്ന പുഴയെ കാണാൻ കൊതിയോ
സ്വതന്ത്രമായി വീഥിയിലൂടെ നടക്കാൻ കൊതിയോ
ഇതു തന്നെയല്ലയോ പാവമാനാൽക്കാലികൾ
നിന്നോട് ദിനവും തേടിയത് ഓർക്കുന്നുവോ