ടി ഡി ഗേൾസ് എൽ പി എസ്, കൊച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ചെറളായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി ഡി ഗേൾസ് എൽ പി എസ്.
ടി ഡി ഗേൾസ് എൽ പി എസ്, കൊച്ചി | |
---|---|
വിലാസം | |
മട്ടാഞ്ചേരി മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 10 - 1908 |
വിവരങ്ങൾ | |
ഫോൺ | 0484 2212029 |
ഇമെയിൽ | jyotitdglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26309 (സമേതം) |
യുഡൈസ് കോഡ് | 32080800710 |
വിക്കിഡാറ്റ | Q99509845 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 270 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി ആർ കമ്മത്ത് |
പി.ടി.എ. പ്രസിഡണ്ട് | മനുപ്രസാദ് എം മല്ല്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി ടി ഡി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കൊച്ചി കോർപ്പറേഷനിലെ നാലാം ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി വില്ലേജിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിലെ മുൻ വശത്തുകൂടി പാലസ് റോഡ്, വലത് ഭാഗത്ത് ജി.എച്ച്.എസ് റോഡ് കടന്നുപോകുന്നു. മട്ടാഞ്ചേരി ടൗൺഹാൾ, വില്ലേജ് ഓഫീസ്, പുരാവസ്തു വകുപ്പിന്റെ ഒരു കെട്ടിടം, ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂൾ, എൽ പി സ്ക്കൂൾ, ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവയും സമീപത്തായി സ്ഥിതി ചെയ്യുന്നു.
ടി.ഡി.ഗേൾസ് .എൽ.പി.സ്ക്കൂളിന്റെ കോമ്പൗണ്ടിനടുത്ത് ടി. ഡി.ടി.ടി.ഐ, ടി.ഡി. ഹൈസ്ക്കൂൾ എന്നിവ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ എയ്ഡഡ് തലത്തിൽ പ്രവർത്തിച്ചു വരുന്നു.
ഗൗഡ സാരസ്വത സമുദായത്തിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി കൊച്ചി തിരുമല ദേവസ്വത്തിന്റെ നേതൃത്വത്തിൽ സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും നൽകി ആരംഭിച്ച സ്ഥാപനമാണ് ടി.ഡി. ഗേൾസ്.എൽ.പി.സ്ക്കൂൾ .
വിദ്യാഭ്യാസ പരമായി ഒരു നല്ല സംസ്ക്കാരം ഗൗഡസാരസ്വത സമുദായത്തിന് ഉണ്ടാകണം എന്ന് ഉൾക്കാഴ്ചയോടെ ക്ഷേത്ര ത്തോടനുബന്ധിച്ച് ധർമ്മശാലയായി നടത്തിയ സ്ഥാപനമാണ് ഇത്. എ.ഡി.1908 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീപത്മനാഭ ബാലിഗ .
സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി തൊഴിലധിഷ്ഠിതമാല വിദ്യാഭ്യാസം ആവശ്യമെന്ന് മനസ്സിലാക്കിക്കൊണ്ട് തുന്നൽ, പ്രവർത്തിപരിചയം, ചിത്രരചന, നൃത്തം, സംഗീതം, എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വന്നിരുന്നു. ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയ ജി.എസ്.ബി. സമുദായത്തിലെ ആദ്യത്തെ വനിതാ അധ്യാപികയായിരുന്നു ശ്രീമതി എൻ.എം. സരസ്വതി ഭായ്.
ഭൗതികസൗകര്യങ്ങൾ
- സ്കൂളിനു പ്രത്യേകം കെട്ടിടം.
- ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുര.
- മികച്ച നിലവാരം പുലർത്തുന്ന പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
- ഒരു മൾട്ടിമീഡിയ റൂം.
- ഹാൾ
- വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | അധ്യാപികയുടെ പേര് | കാലം | |
---|---|---|---|
1 | എൻ എം സരസ്വതി ഭായ് | ||
2 | ആർ ബേബി സരോജം | 11-6-1957 | 31-3-1992 |
3 | വി ചന്ദ്രവതി ഭായ് | 26-6-1961 | 31-3-1992 |
4 | എസ് പി ശാരദ ഭായ് | 24-6-1963 | 31-3-1993 |
5 | വി പൊന്നമ്മ ഭായ് | 8-6-1965 | 31-3-1995 |
6 | എച്ച് പ്രേമലത ഭായ് | 27-6-1959 | 31-3-1995 |
7 | ജി.സുന്ദരി ഭായ് | 26-6-1963 | 31-5-1996 |
8 | എം വിജയ ഭായ് | 8-6-1965 | 31-3-1997 |
9 | ഗംഗാ ഭായ് | 12-8-1975 | 31-3-1997 |
10 | എം.ജി സുശീല ഭായ് | 24-6-1963 | 30-4-1999 |
11 | ജി സുശീല ഭായ് | 1-8-1990 | 31-3-2000 |
12 | പി വി മനോരമ ഭായ് | 20-7-1971 | 31-3-2000 |
13 | കെ ചാന്ദിനി | 15-10-1970 | 30-6-2000 |
14 | വി.കെ വേദവതി | 3-6-1974 | 31-3-2001 |
15 | കെ മനോഹരി ഭായ് | 1-6-1965 | 30-4-2001 |
16 | ഡി സുന്ദരേശൻ | 3-6-1968 | 31-3-2002 |
17 | ചാന്ദിനി പ്രകാശ് ആർ | 3-6-1974 | 31-5-2002 |
18 | പി ശാന്തി ഭായ് | 19-8-1969 | 31-3-2003 |
19 | ബേബി വൃന്ദ | 4-6-1974 | 31-3-2005 |
20 | രമ ഭായ് | 24-9-1975 | 30-4-2006 |
21 | ഡി ജി വിനയ | 10-1-1990 | 31-3-2007 |
22 | വി ആർ ശാന്തകുമാരി | 1976 | 31-3-2007 |
23 | നവീന കുമാരി | 8-6-1973 | 31-3-2004 |
24 | മീരാഭായ് വി.കെ | 1-6-1999 | 31-3-2018 |
നേട്ടങ്ങൾ
കൊച്ചി നിയോജക മണ്ഡലം M L A. K.J.Maxi അവർകളുടെ നേതൃത്വത്തിൽ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിച്ച മത്സരത്തിൽ 2017 - 2018 അക്കാദമിക വർഷത്തിലെ Best School Award ൽ 3rd Runner up ആയും 2018-2019 അധ്യായന വർഷത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ Best PTA യ്ക്കുള്ള അവാർഡുംT D G L P School കരസ്ഥമാക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫോട്ടുകൊച്ചി റൂട്ടിൽ- കൂവപ്പാടം ( ദൂരം 300 മീറ്റർ )
കൂവപ്പാടം സ്റ്റോപ്പിൽ നിന്നും വടക്കോട് നടന്ന് നെഹ്റു മെമ്മോറിയൽ ടൗൺഹാൾ കഴിഞ്ഞു ഇടത്തോട്ട് നടന്നാലും സ്കൂളിൽ എത്താം.
മട്ടാഞ്ചേരി റൂട്ടിൽ ആനവാതിൽ ( ദൂരം 400 മീറ്റർ ) ആനവാതിൽ നിന്നും നേരെ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിൽ എത്താം . ഓട്ടോ സൗകര്യവും ഉണ്ട് .
- -- സ്ഥിതിചെയ്യുന്നു.
9.95810,76.25229