2022-23 വരെ2023-242024-25


ലക്ഷ്യങ്ങൾ


'ആരോഗ്യമാണ് സമ്പത്ത് '.മാനസികവ‍ും,ശാരീരികവ‍ുമായി പരിപ‍ൂർണ്ണ ആരോഗ്യമ‍ുളള ഭാവിതലമ‍ുറയെ വാർത്തെട‍ുക്ക‍ുക എന്നതാണ് ഹെൽത്ത് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യമുള്ള പൗരനെ വാർത്തെടുക്കുന്നതിൽ സ്കൂളുകൾക്ക് വലിയൊരു പങ്ക് വഹിക്കാൻ ഹെൽത്ത്‌ ക്ലബിലൂടെ സാധിക്കും.ആരോഗ്യം, ഭക്ഷണശീലങ്ങൾ ,വ്യക്തിശ‍ുചിത്വം ,പരിസരശ‍ുചിത്വം ത‍ുടങ്ങിയവയ‍ുമായി ബന്ധപ്പെട്ട വിവിധ ബോധവത്ക്കരണ ക്ലാസുകൾ ,സെമിനാറ‍ുകൾ ,ദിനാചരണങ്ങൾ എന്നിവയിലൂടെ ഹെൽത്ത്‌ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ക‍ട്ടികളിലേക്ക് എത്തിക്കാൻ കഴിയ‍ും. യ‍‍ുവതലമ‍ുറയെ കാർന്ന‍ു തിന്ന‍ുന്ന മഹാവിപത്തായ ലഹരിവസ്‍ത‍ുക്കള‍ുടെ ദോഷവശങ്ങളെക്ക‍ുറിച്ച് ക‍ുട്ടികൾക്ക് അവബോധം നൽക‍ുവാന‍ും ,അങ്ങനെ പരിപ‍ൂർണ്ണമായ‍ും ലഹരിവിമ‍ുക്തമായ ഒര‍ു ഭാവിതല‍മ‍ുറയെ വാർത്തെ‍ട‍ുക്ക‍ുകയെന്നത‍ും ഹെൽത്ത് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.ക്യാൻസർ പോലെയ‍ുളള മാരകരോഗങ്ങള‍ുൾപ്പെടെ പലവിധ ശാരീരിക പ്രശ്നങ്ങൾക്ക‍ും കാരണമാക‍ുന്ന 'പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്ക‍ുക ' എന്ന സന്ദേശം ക‍ുട്ടികളില‍ൂടെ വീ‍ട‍ുകളിലേക്ക‍ും , അത‍ുവഴി സമ‍ൂഹത്തിലേക്ക‍ും എത്തിക്ക‍ുക എന്നത‍ും ഹെൽത്ത് ക്ലബ്ബിന്റെ മറ്റൊര‍ു പ്രധാന ലക്ഷ്യമാണ്.


 
ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23


 
ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22