ജി ഡബ്ല്യു എൽ പി എസ് കൊളക്കാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ ഒരു സർക്കാർ പൊതു വിദ്യാലയം .അത്തോളി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ജി ഡബ്ല്യു എൽ പി എസ് കൊളക്കാട്
വിലാസം
കൊളക്കാട്

കൊളക്കാട് പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം1946 -
വിവരങ്ങൾ
ഇമെയിൽgwlpskolakkad2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്16307 (സമേതം)
യുഡൈസ് കോഡ്32040900603
വിക്കിഡാറ്റQ64549991
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജി കെ കെ
പി.ടി.എ. പ്രസിഡണ്ട്ജാഫർ കൊട്ടാരോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീരാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക്‌ മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്‌തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്‌സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി ഈ നഴ്‌സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് .

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് നാല് ക്ലസ്സ്മുറികളും ഓഫിസ് റൂമും പ്രവർത്തിക്കുന്നത് .നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്ത ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ പ്രധാന പ്രശ്നം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോടുനിന്നും വരുമ്പോൾ .

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ,അത്തോളി അത്താണി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം .

  • കൊയിലാണ്ടിയിൽനിന്നും വരുമ്പോൾ :-

കോഴിക്കോട് - കണ്ണൂർ റോഡിൽ തിരുവങ്ങൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിയുന്ന കുനിയിൽ കടവ് പാലം റോഡിലൂടെ സഞ്ചരിച്ചു അത്തോളി ആദംമുക്ക് എന്ന സ്ഥലത്തെത്തും .അവിടെ നിന്നും വലത്തോട്ട് 70 മീറ്റർ സഞ്ചരിച്ചാൽ അത്താണി എന്ന സ്ഥലത്തെത്തും .ഇടത്തേക്കുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം .

  • ബാലുശ്ശേരി വഴി വരുമ്പോൾ :-

ബാലുശ്ശേരി -ചീക്കിലോട് -അത്തോളി റോഡിൽ സഞ്ചരിച് പൂക്കോട് വായനശാല പിന്നിട്ടശേഷം ഇടത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം .