മണ്ണിൻ മണമുള്ള കുഞ്ഞു തെന്നൽ
കാതിൽ പറയുന്നു മെല്ലെ മെല്ലെ
എന്റെ ജീവന്റെ ജീവനെ കണ്ടുവോ നീ -
യെന്റെ ജീവന്റെ ജീവനെ കൊല്ലരുതേ
ഈ ലോകമാകെ നീയൊന്നുമാത്രം
ഈ ലോകം ഞങ്ങൾക്കുമുള്ളതല്ലേ
ഈ ജീവലോകത്തെ കൊല്ലരുതേ
നീ നിന്റെ നാശം വിതയ്ക്കയാണോ
ഈ ലോകം കാണാതെ പോകരുതേ
നീ പോയാ ലിവിടം ശൂന്യമല്ല
പോകാതിരുന്നാലോ ശൂന്യമല്ലോ