ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്/ഇംഗ്ലീഷ് ഫെസ്റ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ഫെസ്റ്റ്

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പരിപാടിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ ശ്രദ്ധ പുലർത്തിപ്പിക്കാനും രസകരമായി പഠിപ്പിക്കാനുമുള്ള പഠന പദ്ധതിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. നമ്മുടെ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ റിട്ടയേർഡ് പ്രിൻസിപ്പാളും ഇംഗ്ലീഷ് അധ്യാപികയുമായ ശ്രീമതി.സൂര്യകുമാരി ടീച്ചറാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മേന്മകളെകു്റികുറിച്ച് ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതുകൊണ്ട് എന്ത് പഠിക്കുമ്പോഴും ഇഷ്ടപ്രകാരം പഠിച്ചാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാം എന്ന് പറഞ്ഞുകൊടുത്തു. തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികളുടെ ഇംഗ്ലീഷ് പരിപാടികൾ നടന്നു. കുട്ടികൾ എല്ലാവരും തന്നെ ഇംഗ്ലീഷ് ഫെസ്റ്റിൽ പങ്കാളികളായി. ഒന്നിനൊന്ന് മികവുറ്റ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജിത്ത് ചടങ്ങിന് അധ്യക്ഷസ്ഥാനം വഹിച്ചു. ഇംഗ്ലീഷ് ഭാഷയെ ഇഷ്ടപ്പെടാനും അനായാസം കൈകാര്യം ചെയ്യാനുമുള്ള ഒരു മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന് ഒരു ഉദ്യമമായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ്. വളരെ നല്ല രീതിയിൽ നടത്തുന്നതിൽ അധ്യാപകരും കുട്ടികളും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.