സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീമതി ദീപ കെ രവി ലൈബ്രേറിയൻ
യു പി വിഭാഗം വിദ്യാർഥികൾ ലൈബ്രറിയിൽ
hgmd]പുസ്തകാസ്വാദനം- ലൈബ്രറിയിൽ
മാതൃഭാഷാ ദിനാചരണം-മലയാളത്തിലൊരു കയ്യൊപ്പ്
ലൈബ്രറിയിൽ നടന്ന പുസ്തക പ്രദർശനം
2019 വായനാവാരം പ്രത്യേക പതിപ്പ് പ്രകാശനം

ഗ്രന്ഥശാല

ലക്ഷ്യം

കുട്ടികളിൽ അന്യം നിന്ന് പോകുന്ന വായനാശീലം വളർത്തിയെടുക്കുക എന്നതോടൊപ്പം അവരിൽ അന്തർലീനമായിരിക്കുന്ന സാഹിത്യവാസനകളെ പരിപോഷിരപ്പിക്കുക എന്നതാണ് ഗ്രന്ഥശാല കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്

കഞ്ചിക്കോട് സ്കൂൾ ലൈബ്രറി

ഏകദേശം മൂവായിരത്തിലധികം പുസ്‍തകങ്ങളുടെ സമാഹാരമുള്ള മികച്ച ഒരു ലൈബ്രറി കഞ്ചിക്കോട് ജി വി എച്ച് എസ് എസിലുണ്ട് . അമ്പതിലധികം വിദ്യാർഥികൾക്ക് ഒരേ സമയം ഇരുന്ന് വായിക്കുന്നതിനുള്ള സൗകര്യം വിശാലമായ ലൈബ്രറി ഹാളി‍ൽ ഒരുക്കിയിട്ടുണ്ട്. എസ് എസ് കെ ഫണ്ടുപയോഗിച്ചും മറ്റ് വിവിധ മാർഗങ്ങളിലൂടെയും സമാഹരിച്ച എല്ലാ വിഭാഗങ്ങളിലും മലയാളം , ഇംഗ്ലീഷ് , തമിഴ്, ഹിന്ദി ഭാഷകളിലെ പുസ്‍തകങ്ങൾ സ്‍കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. ഹൈസ്‍കൂൾ വിഭാഗത്തിൽ ശ്രീമതി ദീപ കെ രവി ടീച്ചറും യു പി വിഭാഗത്തിൽ ശ്രീമതി സവിത വി ടീച്ചറും ആണ് ലൈബ്രറിയുടെ ചുമതല വഹിക്കുന്ന അധ്യാപകർ.

പ്രവർത്തനങ്ങൾ

ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനയെ പരിപോഷിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്. കോവിഡ് മഹാമാരിക്കാലത്തും ലൈബ്രറി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു. കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികൾ പുസ്തകങ്ങൾ വായിക്കുവാൻ ലൈബ്രറിയിൽ എത്തി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചതോടെ ലൈബ്രറിയിൽ പല പഠന പ്രവർത്തനങ്ങളും നടത്തി. പുസ്തകാസ്വാദനക്കുറിപ്പുകളുടെ അവതരണം, വായനാ ദിനത്തിലെ പ്രവർത്തനങ്ങൾ, ബഷീർ ദിന പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മാഗസിൻ , ഒ.വി.വിജയൻ ഓർമ്മപ്പതിപ്പ്, എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണ പ്പതിപ്പ്, ലോക മാതൃഭാഷ ദിനത്തിൽ മീറ്റിംങ് - മാതൃഭാഷയിൽ കൈയ്യൊപ്പ് ശേഖരണം, വിവിധ മാതൃഭാഷാ പ്രാധാന്യത്തെ പറ്റി കുട്ടികൾ അവതരിപ്പിച്ച വീഡിയോ , പോസ്റ്റർ തയ്യാറാക്കൽ എന്നിവ ലൈബ്രറിയുടെ പ്രവർത്തനങ്ങളാണ്.

ഒ.വി.വിജയൻ അനുസ്മരണപ്പതിപ്പ്

മലയാള സാഹിത്യത്തിൽ ആധുനികതക്ക് തുടക്കം കുറിച്ച സാഹിത്യകാരനാണ് ഒ.വി.വിജയൻ . ഒ.വി. വിജയന്റെ ഓർമ്മദിനമാണ് ജൂലൈ 2. അദ്ദേഹത്തിന്റെ കൃതികളെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്ന ഓർമ്മപ്പതിപ്പ് ലൈബ്രറിക്കായി തയ്യാറാക്കി. എച്ച്.എം. സുജിത്ത് സാർ പ്രീജാഭായ് ടീച്ചറിനു നൽകി ക്കൊണ്ട് പതിപ്പിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.
O V വിജയൻ അനുസ്‍മരണ പതിപ്പ് ഇവിടെ

കോവിഡാനന്തര പ്രവർത്തനങ്ങൾ

കോവി‍ഡിന് ശേഷം വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചതോടെ സ്കൂൾ ലൈബ്രറിയും സജീവമായി. വിദ്യാർഥികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നു. തുടക്കത്തിൽ കുട്ടികളെ ലൈബ്രറി പരിചയപ്പെടുത്തുന്നതിനായി എല്ലാ ക്ലാസുകൾക്കും ആഴ്‍ചയിൽ ഒരു പീരിയഡ് ലൈബ്രറി കേന്ദ്രീകരിച്ച് നടത്തി. വിവിധ ദിനാചരണങ്ങൾ ലൈബ്രറിയിൽ നടത്താറുണ്ട്.

അബ്‍ദുൽ കലാം അനുസ്‍മരണം

യുവതലമുറക്ക് വഴി കാട്ടിയായ 'അഗ്നിച്ചിറകുകൾ' രചിച്ച എ.പി.ജെ. അബ്ദുൾ കലാമിന്റെ ജീവചരിത്രവും പ്രവർത്തന മണ്ഡലവും വിശദമാക്കുന്ന പതിപ്പ് ലൈബ്രറിയിൽ തയ്യാറാക്കി. എ.പി.ജെ. എന്ന മഹത് വ്യക്തിയുടെ പ്രഭാവത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം സൃഷ്ടിക്കാൻ ഉതകുന്ന തരത്തിലാണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അബ്ദുൽ കലാം അനുസ്‍മരണ പതിപ്പ് ഇവിടെ

മാതൃഭാഷാദിനാചരണം

 
മാതൃഭാഷാദിനാചരണം ഉദ്ഘാടനം

ഫെബ്രുവരി 21 ന് മാതൃഭാഷാദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു . 2 വർഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയത്തിലെത്തിയ വിദ്യാർഥികൾ ഈ ദിനം ആവേശത്തോടെ കൊണ്ടാടി. ക്ലാസ് തലത്തിൽ നടത്തിയ മാതൃഭാഷാ പ്രതിജ്ഞ-, പ്രസംഗം, ഉപന്യാസം പോസ്റ്റർ രചന എന്നിവക്ക് പുറമേ സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ മാതൃഭാഷാദിനാഘോഷം പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്‍തു. ശ്രീ സി വി സുധീർ സാർ സ്വാഗതവും ശ്രീമതി ദീപ കെ രവി നന്ദിയും പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സി ആർ ലതാകുമാരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീമതി ബി ലീല, ശ്രീമതി ജെയ്‍ത്തൂൺ , ശ്രീമതി സിന്ധുമോൾ പി എസ് എന്നിവർക്ക് പുറമേ കുമാരി അർച്ചന ആർ, , കീർത്തന എൻ, എന്നിവ്‍ മാതൃഭാഷയുടെ പ്രാധാന്യം മഹത്വം എന്നിവയെക്കുറിച്ച് സംസാരിച്ചു. അനഘ എസിന്റെ കവിതയും പൂജാ & ടീമിന്റെ നാടൻ പാട്ടും മാതൃഭാഷാദിനാഘോഷത്തിന് മാറ്റ് കൂട്ടി. മാതൃഭാഷയിൽ ഒരു കയ്യൊപ്പ് എന്ന പ്രവർത്തനത്തിൽ അധ്യാപകരും വിദ്യാർഥികളും മാതൃഭാഷയിൽത്തന്നെ കയ്യൊപ്പ് ചാർത്തിയത് ആസ്വാദ്യകരമായി.