ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ എന്റെ പൂന്തോട്ടം
എന്റെ പൂന്തോട്ടം
എന്റെ പൂന്തോട്ടത്തിൽ പല പല നിറങ്ങളുള്ള പൂക്കളുണ്ട്. ധാരാളം മരങ്ങളും മരത്തിൽ കൂടുകളും കൂട്ടിൽ പാട്ടു പാടുന്ന കിളികളും ഉണ്ട്. വൈകുന്നേരങ്ങളിൽ പൂക്കൾക്കു ചുറ്റും പാറിക്കളിക്കുന്ന പൂമ്പാറ്റകളെ കാണാൻ എന്തൊരു ഭംഗിയാണ്! പൂന്തോട്ടത്തെ സംരക്ഷിക്കുന്ന വേലിപ്പടർപ്പിൽ വന്നിരുന്ന് പാട്ടു പാടുന്ന കുയിലമ്മയും പാട്ടുകേൾക്കാനെത്തുന്ന വിരുന്നുകാരും എന്റെ പൂന്തോട്ടത്തിലെ പതിവു കാഴ്ചയാണ്. പൂവിതളുകളിൽ വീഴുന്ന മഞ്ഞ് തുള്ളികളിൽ സൂര്യപ്രകാശം തട്ടുമ്പോൾ ഉണ്ടാവുന്ന സ്വർണത്തിളക്കം കാണാൻ എന്തു ഭംഗിയാണെന്നോ.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം |